അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Monday, April 18, 2011

എങ്കിലും എന്റെ ബാലകൃഷ്ണാ...!!

തന്റെ  സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ല എന്നാവശ്യപ്പെട്ടു കൊണ്ട് കെ ജി ബാലകൃഷ്ണന്‍ വീണ്ടു രംഗത്ത് എത്തിയിരിക്കുന്നു.സ്വത്ത് വിവരം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ബാലകൃഷ്ണന്‍ സംസ്ഥാന ആദായനികുതി വകുപ്പിന് വീണ്ടും കത്തയച്ചു. 

ആദായനികുതി വകുപ്പ് ട്രിബ്യൂണലിന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വത്ത് വിവരം സ്വകാര്യ വ്യക്തിയ്ക്ക് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും തനിക്കെതിരായ ഹര്‍ജിയില്‍ പൊതുതാല്‍പര്യം സംബന്ധിക്കുന്ന ഒന്നുമില്ലെന്നും കെ.ജി.ബാലകൃഷ്ണന്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് രാജ്യത്ത് ആറിടത്ത് സ്വത്തുക്കളുണ്ടെന്നും വിവരാവകാശ നിയമപ്രകാരം അത് വെളിപ്പെടുത്താന്‍ തയ്യാറാണെന്നും നേരത്തെ ജസ്റ്റിസ് ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു


കുറച്ചുകാലം പരമോന്നത ന്യായാസനത്തില്‍ കയറി കുത്തിയിരുന്നു മുഴുവന്‍ മലയാളികളുടെയും രോമാരാജികളെ തൊണ്ണൂറു ഡിഗ്രിയില്‍ കുത്തനെ നിര്‍ത്തുകയും പിന്നീട് ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കില്‍ അവിടെ ബാലകൃഷ്ണന്‍ കയറിയിരിക്കും എന്ന നിലയില്‍ ഇരുന്നിടത്ത് കാഷ്ടിച്ചു നാറ്റിക്കുകയും ചെയ്ത ജട്ജിയെമാനോട് ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ചിലത്  ഉണര്‍ത്തിക്കാന്‍  ഉണ്ട് .

ഏമാന്‍ കസേരപ്പുറത്തു കുത്തിയിരുന്ന കാലത്ത് കിട്ടിയ ശമ്പളം കൊണ്ട് വീട്ടില്‍ ചട്ടിയും കലവും വാങ്ങിയതിന്റെ കണക്കൊന്നും ഇവിടെ ഞങ്ങള്‍ക്ക് നാട്ടുകാര്‍ക്ക് അറിയേണ്ട.ആ കാശ് കൊണ്ട് ഈ പറഞ്ഞത് എത്ര വാങ്ങാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്ക് അറിയാം.
രണ്ടു മൂന്നു പെണ്ണുങ്ങള്‍ ഉള്ള വീട്ടില്‍ ഒരു മാസം എന്തൊക്കെ എത്രയൊക്കെ വാങ്ങേണ്ടി വരുമെന്നും ഞങ്ങള്‍ക്ക് അറിയാം.അപ്പോള്‍ അതിന്റെ കണക്കും ഞങ്ങള്‍ക്ക് വേണ്ട.ഇനി അത് ഏത് കൂടിയ ബ്രാന്‍ഡ് ആയാലും വിരോധമില്ല.ഞങ്ങള്‍ കണക്കു കൂട്ടി കൊള്ളാം .
പുപ്പുലികള്‍ വാഴുന്ന സുപ്രീം കോടതിയില്‍ പെരും കള്ളങ്ങള്‍ കേട്ടും അതിനേക്കാള്‍ വല്ല്യ കള്ളങ്ങള്‍ കാണിച്ചും വിയര്‍ത്തു വരുമ്പോള്‍ വൈകിട്ട് ഒരിത്തിരി അടിക്കണം എന്ന് തോന്നുന്നതും സ്വാഭാവികം.താങ്കള്‍ അടിക്കുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല.ഇനി അടിക്കുമെങ്കില്‍ ഏറ്റവും മൂത്ത ബ്രാന്‍ഡ് അടിക്കണമെങ്കില്‍ ഒരു മാസം എത്ര കാശ് വേണ്ടി വരുമെന്ന് ഞങ്ങള്‍ക്ക് അറിയാം.അതും ഞങ്ങള്‍ വരവ് വച്ചു.
മുഖ്യ ന്യായാധിപന്‍ ആയിപോയ ഗതികേട് കൊണ്ട് താങ്കള്‍ക്കു പലകാര്യങ്ങളും ഞങ്ങളെ പോലെ പരസ്യമായി ചെയ്യാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം.അതുകൊണ്ട് മറ്റ് വേണ്ടാത്ത ചിലവുകള്‍ ഒന്നും അധികം ഇല്ലെന്നു കരുതുന്നു.കിട്ടിയ കാശില്‍ എന്തായാലും ഒരിത്തിരി ബാക്കി കാണും.ആ കാശ്  കൊണ്ട് എന്ത് ഉണ്ടാക്കി എന്നാണു പാവം പൊതുജനം ചോദിക്കുന്നത്.എന്താ ഏമാനേ ഞങ്ങള്‍ അറിയുന്നത് കൊണ്ടുള്ള കുഴപ്പം?


നീതി അമ്മച്ചി കണ്ണടച്ച വകയില്‍ കിട്ടിയതും ഉണ്ടാക്കിയതും ഒന്നും  പറയേണ്ടന്നെ.വെറുതെ ഞങ്ങളെ പറ്റിക്കാന്‍ വേണ്ടിയെങ്കിലും ചുമ്മാ എന്തെങ്കിലും പറഞ്ഞുകൂടെ? പിണറായി സഖാവിനു നീതി നേരത്തെ കൊടുക്കണം  എന്ന് പറയുന്നത് തെറ്റാണോ ഏമാനേ? അല്ലന്നേ. ചുമ്മാ ഓരോരുത്തരും പറയുന്നത് കേട്ട് ജഡ്ജി ഏമാന്‍ പേടിക്കരുത്.ഏമാന്‍ ശുദ്ധന്‍ ആണെന്ന്  ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ മനസിലാക്കി കഴിഞ്ഞു.കൊണ്ഗ്രെസ്സുകാരും സി പി എം കാരും ഏമാന്റെ കൂടെ ഉള്ളപ്പോള്‍ എന്തേ പേടിക്കാന്‍ ?

എന്നാലും ഏമാന്‍ ആ ഏതാണ്ടവകാശ കമ്മീക്ഷന്റെ കസേരയില്‍ ഇരിക്കുമ്പോള്‍ മനുഷ്യര്‍ക്ക്‌ അത് കിട്ടുമോ എന്ന് എല്ലാവര്ക്കും ഒരു സന്ദേഹം.അതുകൊണ്ട് ചോദിക്കുവാ....ഇരുന്നു നാറ്റിക്കാതെ ഒന്ന് ഇറങ്ങി പോയിക്കൂടെ കൂവേ..???
ഓ.ടോ:അരുതാത്ത സ്ഥലത്ത് കയറ്റിയിരുത്തിയാല്‍ ബാലകൃഷ്ണനും ബാലകൃഷ്ണനായി പോകും.ഏത്? അത് തന്നെ....!!

Wednesday, April 13, 2011

താര സുന്ദരിയുടെ കന്നി വോട്ട് !


 ഭാരതത്തിലെ  ജനാതിപത്യം നിലനിര്‍ത്തി  പോരുന്നതില്‍ സാധാരണക്കാരന്റെ പങ്കോ അതിനു വേണ്ടി അവന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോ വെള്ളിത്തിരയിലെ താരങ്ങള്‍ക്ക് മനസിലാവണം എന്നില്ല.അഭിമുഖങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജനാതിപത്യത്തെ പുച്ചിച്ചു   സംസാരിക്കുന്ന താര സുന്ദരികളെ പലപ്പോഴും കണ്ടിട്ടുണ്ട്."ജനാതിപത്യമോ?അതെന്തു  കുന്ത്രാണ്ടം? വോട്ടു ചെയ്യുകയോ,അയ്യേ! ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ  വോട്ടു ചെയ്യ്തിട്ടില്ല! കേരള മുഖ്യമന്ത്രിയാരെന്നോ?സത്യം പറയാമല്ലോ ഞാന്‍ ഇന്ന് പത്രം വായിച്ചില്ല!ഇന്ന് വായിച്ചില്ലെന്നല്ല,ഞാന്‍ പത്രം വായിക്കാറില്ല.അതില്‍ എല്ലാം രാഷ്ട്രീയമല്ലേ?".ഇത് അതിശയോക്തിയല്ല! യാതൊരു ഉളുപ്പുമില്ലാതെ അഭിമുഖങ്ങളില്‍ താര സുന്ദരിമാര്‍ തുറന്നു പറയുന്നതാണ്.രാഷ്ട്രീയമെന്നോ ജനാതിപത്യം എന്നോ പറയുന്നത് എന്തോ മോശം കാര്യമാണ് എന്ന നിലയിലാണ് ഇവരുടെ വലിയ വായിലുള്ള വര്‍ത്തമാനം.

തിരഞ്ഞെടുപ്പ് എന്നാല്‍ എന്തെന്നോ ഒന്നും അറിയാതെ, ഗണേഷ്കുമാറിനെ  വിജയിപ്പിക്കണേ എന്ന് പറഞ്ഞു പത്തനാപുരത്ത് വോട്ടു പിടിച്ചു നടന്ന നമ്മുടെ  താരസുന്ദരി കാവ്യാ മാധവന്‍ ഗണേഷ് കുമാറിന്  വോട്ടു  ചെയ്യാനാവും  കൊച്ചി  വെണ്ണലയിലുള്ള   ഗവ.സ്കൂളില്‍  എത്തിയത്.പാവം! കന്നി വോട്ടാണത്രെ! ഓ,കഴിഞ്ഞ ചിങ്ങത്തില്‍ പതിനെട്ടു തികഞ്ഞതല്ലെയുള്ളൂ! വോട്ടു ചെയ്യാന്‍ മുട്ടി നിന്നപ്പോഴല്ലേ ദെ വരുന്നു,നിയമസഭാ തിരഞ്ഞെടുപ്പ്.എന്നാ പിന്നെ ആരേലും വന്നു വോട്ടു ചെയ്തു തീര്‍ക്കും മുന്‍പേ വോട്ടു ചെയ്യാന്‍ ഓടിപാഞ്ഞ് വന്നപ്പോഴല്ലേ ഒരുത്തന്‍ ജനാതിപത്യത്തെ പറ്റിയും ക്യൂവില്‍ നില്‍ക്കെണ്ടതിന്റെ  ആവശ്യകതയെപ്പറ്റിയും ക്ലാസ് എടുക്കാന്‍ വന്നിരിക്കുന്നത്!ഒന്ന് പോടാ കൂവേ!എനിക്കിതൊക്കെ അറിയാം,എന്നൊക്കെ പറഞ്ഞിട്ടുണ്ടോ ലവന്‍ സമ്മതിക്കുന്നു .ഇവനാരടാ,ടി എന്‍ ശേഷന്റെ കൊച്ചുമോനോ?

താരസുന്ദരീ,ഇതാണ് ജനാതിപത്യം!ചാനല്‍ അഭിമുഖത്തില്‍ പറയുന്ന ഗീര്‍വാണം പോലെ അത്ര എളുപ്പമുള്ള പണിയല്ല ജനാതിപത്യം നടപ്പാക്കുന്നതും നിലനിര്‍ത്തുന്നതും.ഒന്ന് പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ താര റാണിക്ക് കാണാമായിരുന്നു,എഴുന്നേറ്റു  നടക്കാന്‍ പോലുമാവാത്ത അമ്മച്ചിമ്മാര്‍ കൂനിക്കൂടി നില്‍ക്കുന്നത്,ജനാതിപത്യത്തെ വിജയിപ്പിക്കാന്‍ തങ്ങളുടെ ഊഴവും കാത്ത്!അവര്‍ക്കിത്  പൊങ്ങച്ചം കാട്ടാനുള്ള വേദിയല്ല.ജനാതിപത്യത്തെ ശക്തിപ്പെടുത്താന്‍ തങ്ങളുടെ സമ്മതിധാനവകാശം വിനിയോഗിക്കാന്‍ വന്നു നില്‍ക്കുന്നവര്‍ ആണത്.
വോട്ടു ചെയ്തില്ലേങ്കിലെന്തു?ജനാതിപത്യത്തിന്റെ ബാലപാഠം കാവ്യ പഠിച്ചു.ഇതാണ് ജനാതിപത്യത്തിന്റെ ശക്തി!താരങ്ങളായി വാഴുന്നവരെ ജനങ്ങള്‍ വെറും സാധാരണക്കാരായി മാറ്റുന്ന തിരഞ്ഞെടുപ്പ് എന്ന മാന്ത്രിക വിദ്യ!
ജനാധിപത്യം വിജയിക്കട്ടെ!
താര സുന്ദരിയെ ജനാതിപത്യം പഠിപ്പിച്ച പൌരബോധമുള്ള ആ ചെറുപ്പക്കാരന് എന്റെ നല്ല നമസ്കാരം! 

Thursday, February 24, 2011

ചെറിയ ലോകവും വലിയ മനുഷ്യരും!


വൃക്കയേക്കാള്‍ വലിയ ഹൃദയമാണ് തന്‍േറതെന്ന് കാട്ടിക്കൊടുത്തുകൊണ്ട് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തലവന്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി 'വൃക്കബാങ്കി'ന്റെ ആദ്യ കണ്ണിയായി. ലേക് ഷോര്‍ ആസ്​പത്രിയില്‍ ബുധനാഴ്ച ആറുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ കൊച്ചൗസേഫിന്റെ വൃക്ക ഈരാറ്റുപേട്ട സ്വദേശി ജോയിയില്‍ വിജയകരമായി ചേര്‍ന്നു. 

സ്വന്തം വൃക്ക പകുത്തുനല്‍കിയ ഫാ. ഡേവിസ് ചിറമ്മേല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വൃക്കബാങ്കില്‍ അംഗമായിക്കൊണ്ട് ലോകത്തിന് മാതൃക കാട്ടുകയായിരുന്നു 'ഞങ്ങള്‍ കാക്കുന്നു'(വി ഗാര്‍ഡ്) എന്ന സന്ദേശമുയര്‍ത്തിയ വ്യവസായി. ഇതോടെ കൊച്ചൗസേഫ് കാത്തത് നാലു ജീവിതങ്ങളെയാണ്. ഇദ്ദേഹത്തിന്റെ വൃക്ക ഏറ്റുവാങ്ങിയ ജോയിയുടെ ഭാര്യ ജോളി ഇനി തൃശ്ശൂര്‍ സ്വദേശി ഷംസുദ്ദീന് വൃക്ക നല്‍കും. അവിടെനിന്ന് തൃശ്ശൂരുതന്നെയുള്ള രണ്ടുയുവാക്കളിലേക്ക് കണ്ണിനീളും. ഷംസുദ്ദീന്റെ ഭാര്യ സൈനബയുടെ ദാനം ജോണിനും ജോണിന്റെ അമ്മ ജസ്സിയുടേത് ബിജുവിനുമാണ്. അങ്ങനെ ലോകത്ത് ആദ്യമായി വൃക്കബാങ്ക് യാഥാര്‍ഥ്യമാകുന്നു. 

Sunday, February 20, 2011

പ്രിയപ്പെട്ട എല്ലാ മലയാളി സുഹൃത്തുക്കളോടും ഒരഭ്യര്‍ത്ഥന!

പ്രിയപ്പെട്ട എല്ലാ മലയാളി സുഹൃത്തുക്കളോടും ഒരഭ്യര്‍ത്ഥന! 
ബഹറിനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുമല്ലോ? തൊഴില്‍ അന്വേഷകര്‍ എന്ന നിലയില്‍ ഇവിടെയെത്തിയ നാം ഈ രാജ്യത്തിന്റെ ആഭ്യന്തരമായ വിഷയങ്ങളില്‍ ഇടപെടുന്നതിനോ കക്ഷി ചെരുന്നതിനോ അനുവദിക്കപ്പെട്ടിട്ടില്ല.അങ്ങനെ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. നിയമ വിധേയമായി ജോലി ചെയ്യുന്നതിനും കൂട്ടം കൂടുന്നതിനും പരിപൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടുള്ള ഈ രാജ്യത്തിന്‍റെ നിയമങ്ങളെ ബഹുമാനിക്കുന്നതിനും  പാലിക്കുന്നതിനും  നാം പ്രതിന്ജാബദ്ധരാണ്. ഇവിടുത്തെ ആഭ്യന്തര വിഷയങ്ങളില്‍ ഒരുവിധത്തിലുള്ള ഇടപെടലിനും മുതിരരുതെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.മറിച്ചുള്ള എതൊരു ശ്രമവും വ്യക്തികള്‍ എന്നതിലുപരി ഇന്ത്യന്‍ സമൂഹത്തിന്റെ നിലനില്പിനെ ബാധിക്കും  എന്നത് മറക്കാതിരിക്കുക.

സ്വാര്‍ത്ഥ തല്‍പരരായ ,സാമൂഹ്യ  സംഘടന നേതാക്കന്മാരായ ചില ശുംഭന്മാരുടെ വിവരക്കേടിനു വശംവദരായി ചില സുഹൃത്തുക്കള്‍ ഒരു പ്രകടനത്തില്‍ പങ്കെടുത്ത വിവരം അട്ഭുതത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് സാധാരണക്കാരായ ഇന്ത്യക്കാര്‍ കേട്ടത്.

Tuesday, February 15, 2011

അണയുന്ന പ്രകാശഗോപുരങ്ങള്‍!


ദേശീയപാത വികസനം മറ്റൊരു 2 ജി സ്‌പെക്ട്രമാകും: സുധീരന്‍
തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാത വികസനം നിലവിലെ രീതിയില്‍ നടപ്പിലാക്കിയാല്‍ മറ്റൊരു 2 ജി സ്‌പെക്ട്രം അഴിമതിയായി മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. കേരള വികസന കോണ്‍ഗ്രസ്സിലെ 'വികസന വീക്ഷണം- 2025' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ദേശീയപാതകള്‍ അന്യവത്കരിക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുന്ന ബി.ഒ.ടി വ്യവസ്ഥ കാണാതെ പോവുകയാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം. സര്‍വകക്ഷിയോഗങ്ങള്‍ പോലും അരമണിക്കൂര്‍ കൊണ്ട് അവസാനിക്കുന്നു. ദേശീയപാത വികസനത്തിനുവേണ്ട നിര്‍മാണച്ചെലവ് പെരുപ്പിച്ചാണ് കാട്ടിയിട്ടുള്ളത്. ചിലയിടത്ത് കിലോമീറ്ററിന് 17 കോടിയും മറ്റു ചിലയിടത്ത് 23 കോടിരൂപയുമാണ് കാണിച്ചിട്ടുള്ളത്. കേന്ദ്രം നല്‍കുന്ന 40 ശതമാനം തുക കൊണ്ട് റോഡ് വികസനം പൂര്‍ത്തിയാകും. ബാക്കി തുക ബി.ഒ.ടി കമ്പനിക്കുള്ളതാണ്. പാതയരികില്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതും ഈ കമ്പനിയാണ് - സുധീരന്‍ പറഞ്ഞു.


3200 കോടി രൂപയുടെ വല്ലാര്‍പാടം പദ്ധതി കമ്മിഷന്‍ ചെയ്തിട്ടും

Monday, February 14, 2011

ലാല്‍സലാം സഖാവേ ലാല്‍സലാം!


                     ലാല്‍സലാം! സഖാവെ, ലാല്‍സലാം!


പ്രധാനമന്ത്രിക്കുമുന്നില്‍ വായപൊത്തി നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് മുഖ്യമന്ത്രി
 ''കേന്ദ്രത്തിനു മുന്നില്‍ വായപൊത്തി കുനിഞ്ഞ്‌നിന്ന് സംസാരിക്കാന്‍ ഉമ്മന്‍ ചാണ്ടിമാരെ കിട്ടുമായിരിക്കും. എന്നെ കിട്ടില്ല''. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അവഗണിച്ചുവെന്ന വിവാദത്തിന് എണ്ണ പകര്‍ന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യസഭയിലൂടെ എത്തിയതാണെങ്കിലും ഈ രാജ്യത്തിന്റെ ഭരണാധികാരിയാണ്. എന്നാല്‍ താന്‍ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതാണ്. കേന്ദ്ര ഭരണക്കാര്‍ക്ക് കൊളോണിയല്‍ മനസ്സാണ്. ഹൈക്കമാന്‍ഡും പ്രാദേശിക പാര്‍ട്ടി കമ്മിറ്റികളും എന്നത് അടിമ-ഉടമ ബന്ധമാണ്. അത്തരം അടിമ-ഉടമ ബന്ധം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ അത് മനസ്സില്‍ കൊണ്ടുനടന്നാല്‍ മതി.

വല്ലാര്‍പാടം പദ്ധതി, തിരുവനന്തപുരം വിമാനത്താവള ടെര്‍മിനല്‍