അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Wednesday, April 13, 2011

താര സുന്ദരിയുടെ കന്നി വോട്ട് !


 ഭാരതത്തിലെ  ജനാതിപത്യം നിലനിര്‍ത്തി  പോരുന്നതില്‍ സാധാരണക്കാരന്റെ പങ്കോ അതിനു വേണ്ടി അവന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോ വെള്ളിത്തിരയിലെ താരങ്ങള്‍ക്ക് മനസിലാവണം എന്നില്ല.അഭിമുഖങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജനാതിപത്യത്തെ പുച്ചിച്ചു   സംസാരിക്കുന്ന താര സുന്ദരികളെ പലപ്പോഴും കണ്ടിട്ടുണ്ട്."ജനാതിപത്യമോ?അതെന്തു  കുന്ത്രാണ്ടം? വോട്ടു ചെയ്യുകയോ,അയ്യേ! ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ  വോട്ടു ചെയ്യ്തിട്ടില്ല! കേരള മുഖ്യമന്ത്രിയാരെന്നോ?സത്യം പറയാമല്ലോ ഞാന്‍ ഇന്ന് പത്രം വായിച്ചില്ല!ഇന്ന് വായിച്ചില്ലെന്നല്ല,ഞാന്‍ പത്രം വായിക്കാറില്ല.അതില്‍ എല്ലാം രാഷ്ട്രീയമല്ലേ?".ഇത് അതിശയോക്തിയല്ല! യാതൊരു ഉളുപ്പുമില്ലാതെ അഭിമുഖങ്ങളില്‍ താര സുന്ദരിമാര്‍ തുറന്നു പറയുന്നതാണ്.രാഷ്ട്രീയമെന്നോ ജനാതിപത്യം എന്നോ പറയുന്നത് എന്തോ മോശം കാര്യമാണ് എന്ന നിലയിലാണ് ഇവരുടെ വലിയ വായിലുള്ള വര്‍ത്തമാനം.

തിരഞ്ഞെടുപ്പ് എന്നാല്‍ എന്തെന്നോ ഒന്നും അറിയാതെ, ഗണേഷ്കുമാറിനെ  വിജയിപ്പിക്കണേ എന്ന് പറഞ്ഞു പത്തനാപുരത്ത് വോട്ടു പിടിച്ചു നടന്ന നമ്മുടെ  താരസുന്ദരി കാവ്യാ മാധവന്‍ ഗണേഷ് കുമാറിന്  വോട്ടു  ചെയ്യാനാവും  കൊച്ചി  വെണ്ണലയിലുള്ള   ഗവ.സ്കൂളില്‍  എത്തിയത്.പാവം! കന്നി വോട്ടാണത്രെ! ഓ,കഴിഞ്ഞ ചിങ്ങത്തില്‍ പതിനെട്ടു തികഞ്ഞതല്ലെയുള്ളൂ! വോട്ടു ചെയ്യാന്‍ മുട്ടി നിന്നപ്പോഴല്ലേ ദെ വരുന്നു,നിയമസഭാ തിരഞ്ഞെടുപ്പ്.എന്നാ പിന്നെ ആരേലും വന്നു വോട്ടു ചെയ്തു തീര്‍ക്കും മുന്‍പേ വോട്ടു ചെയ്യാന്‍ ഓടിപാഞ്ഞ് വന്നപ്പോഴല്ലേ ഒരുത്തന്‍ ജനാതിപത്യത്തെ പറ്റിയും ക്യൂവില്‍ നില്‍ക്കെണ്ടതിന്റെ  ആവശ്യകതയെപ്പറ്റിയും ക്ലാസ് എടുക്കാന്‍ വന്നിരിക്കുന്നത്!ഒന്ന് പോടാ കൂവേ!എനിക്കിതൊക്കെ അറിയാം,എന്നൊക്കെ പറഞ്ഞിട്ടുണ്ടോ ലവന്‍ സമ്മതിക്കുന്നു .ഇവനാരടാ,ടി എന്‍ ശേഷന്റെ കൊച്ചുമോനോ?

താരസുന്ദരീ,ഇതാണ് ജനാതിപത്യം!ചാനല്‍ അഭിമുഖത്തില്‍ പറയുന്ന ഗീര്‍വാണം പോലെ അത്ര എളുപ്പമുള്ള പണിയല്ല ജനാതിപത്യം നടപ്പാക്കുന്നതും നിലനിര്‍ത്തുന്നതും.ഒന്ന് പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ താര റാണിക്ക് കാണാമായിരുന്നു,എഴുന്നേറ്റു  നടക്കാന്‍ പോലുമാവാത്ത അമ്മച്ചിമ്മാര്‍ കൂനിക്കൂടി നില്‍ക്കുന്നത്,ജനാതിപത്യത്തെ വിജയിപ്പിക്കാന്‍ തങ്ങളുടെ ഊഴവും കാത്ത്!അവര്‍ക്കിത്  പൊങ്ങച്ചം കാട്ടാനുള്ള വേദിയല്ല.ജനാതിപത്യത്തെ ശക്തിപ്പെടുത്താന്‍ തങ്ങളുടെ സമ്മതിധാനവകാശം വിനിയോഗിക്കാന്‍ വന്നു നില്‍ക്കുന്നവര്‍ ആണത്.
വോട്ടു ചെയ്തില്ലേങ്കിലെന്തു?ജനാതിപത്യത്തിന്റെ ബാലപാഠം കാവ്യ പഠിച്ചു.ഇതാണ് ജനാതിപത്യത്തിന്റെ ശക്തി!താരങ്ങളായി വാഴുന്നവരെ ജനങ്ങള്‍ വെറും സാധാരണക്കാരായി മാറ്റുന്ന തിരഞ്ഞെടുപ്പ് എന്ന മാന്ത്രിക വിദ്യ!
ജനാധിപത്യം വിജയിക്കട്ടെ!
താര സുന്ദരിയെ ജനാതിപത്യം പഠിപ്പിച്ച പൌരബോധമുള്ള ആ ചെറുപ്പക്കാരന് എന്റെ നല്ല നമസ്കാരം! 

1 comment:

ഇ.എ.സജിം തട്ടത്തുമല said...

അതു കലക്കി. ഭയങ്കര ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവും വന്നപ്പോഴാണല്ലോ ഗണേശിന് വോട്ട് പിടിക്കാൻ പോയത്. അങ്ങനെയെങ്കിലും തന്റെ വോട്ട് രേഖപ്പെടുത്തണമെന്ന് ഒന്നു തോന്നിയല്ലോ. അതിനു ഗണേശ് കുമാറിന് നന്ദി പറയുന്നു. ഗണേശ് കുമാറൊക്കെ മത്സരിക്കുന്നതു കൊണ്ട് ഇതെന്തോ കൂടിയ ഇടപാടെണെന്ന് കൂറ്റാത്തി ധരിച്ചു വശായിട്ടുണ്ടാകും!ഹഹഹ!എന്തായാലും പാഴിക്കളഞ്ഞിട്ടുണ്ടാകുമെങ്കിലും വോട്ട് ചെയ്തതിനു നന്ദി!