അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Wednesday, April 13, 2011

താര സുന്ദരിയുടെ കന്നി വോട്ട് !


 ഭാരതത്തിലെ  ജനാതിപത്യം നിലനിര്‍ത്തി  പോരുന്നതില്‍ സാധാരണക്കാരന്റെ പങ്കോ അതിനു വേണ്ടി അവന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോ വെള്ളിത്തിരയിലെ താരങ്ങള്‍ക്ക് മനസിലാവണം എന്നില്ല.അഭിമുഖങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജനാതിപത്യത്തെ പുച്ചിച്ചു   സംസാരിക്കുന്ന താര സുന്ദരികളെ പലപ്പോഴും കണ്ടിട്ടുണ്ട്."ജനാതിപത്യമോ?അതെന്തു  കുന്ത്രാണ്ടം? വോട്ടു ചെയ്യുകയോ,അയ്യേ! ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ  വോട്ടു ചെയ്യ്തിട്ടില്ല! കേരള മുഖ്യമന്ത്രിയാരെന്നോ?സത്യം പറയാമല്ലോ ഞാന്‍ ഇന്ന് പത്രം വായിച്ചില്ല!ഇന്ന് വായിച്ചില്ലെന്നല്ല,ഞാന്‍ പത്രം വായിക്കാറില്ല.അതില്‍ എല്ലാം രാഷ്ട്രീയമല്ലേ?".ഇത് അതിശയോക്തിയല്ല! യാതൊരു ഉളുപ്പുമില്ലാതെ അഭിമുഖങ്ങളില്‍ താര സുന്ദരിമാര്‍ തുറന്നു പറയുന്നതാണ്.രാഷ്ട്രീയമെന്നോ ജനാതിപത്യം എന്നോ പറയുന്നത് എന്തോ മോശം കാര്യമാണ് എന്ന നിലയിലാണ് ഇവരുടെ വലിയ വായിലുള്ള വര്‍ത്തമാനം.

തിരഞ്ഞെടുപ്പ് എന്നാല്‍ എന്തെന്നോ ഒന്നും അറിയാതെ, ഗണേഷ്കുമാറിനെ  വിജയിപ്പിക്കണേ എന്ന് പറഞ്ഞു പത്തനാപുരത്ത് വോട്ടു പിടിച്ചു നടന്ന നമ്മുടെ  താരസുന്ദരി കാവ്യാ മാധവന്‍ ഗണേഷ് കുമാറിന്  വോട്ടു  ചെയ്യാനാവും  കൊച്ചി  വെണ്ണലയിലുള്ള   ഗവ.സ്കൂളില്‍  എത്തിയത്.പാവം! കന്നി വോട്ടാണത്രെ! ഓ,കഴിഞ്ഞ ചിങ്ങത്തില്‍ പതിനെട്ടു തികഞ്ഞതല്ലെയുള്ളൂ! വോട്ടു ചെയ്യാന്‍ മുട്ടി നിന്നപ്പോഴല്ലേ ദെ വരുന്നു,നിയമസഭാ തിരഞ്ഞെടുപ്പ്.എന്നാ പിന്നെ ആരേലും വന്നു വോട്ടു ചെയ്തു തീര്‍ക്കും മുന്‍പേ വോട്ടു ചെയ്യാന്‍ ഓടിപാഞ്ഞ് വന്നപ്പോഴല്ലേ ഒരുത്തന്‍ ജനാതിപത്യത്തെ പറ്റിയും ക്യൂവില്‍ നില്‍ക്കെണ്ടതിന്റെ  ആവശ്യകതയെപ്പറ്റിയും ക്ലാസ് എടുക്കാന്‍ വന്നിരിക്കുന്നത്!ഒന്ന് പോടാ കൂവേ!എനിക്കിതൊക്കെ അറിയാം,എന്നൊക്കെ പറഞ്ഞിട്ടുണ്ടോ ലവന്‍ സമ്മതിക്കുന്നു .ഇവനാരടാ,ടി എന്‍ ശേഷന്റെ കൊച്ചുമോനോ?

താരസുന്ദരീ,ഇതാണ് ജനാതിപത്യം!ചാനല്‍ അഭിമുഖത്തില്‍ പറയുന്ന ഗീര്‍വാണം പോലെ അത്ര എളുപ്പമുള്ള പണിയല്ല ജനാതിപത്യം നടപ്പാക്കുന്നതും നിലനിര്‍ത്തുന്നതും.ഒന്ന് പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ താര റാണിക്ക് കാണാമായിരുന്നു,എഴുന്നേറ്റു  നടക്കാന്‍ പോലുമാവാത്ത അമ്മച്ചിമ്മാര്‍ കൂനിക്കൂടി നില്‍ക്കുന്നത്,ജനാതിപത്യത്തെ വിജയിപ്പിക്കാന്‍ തങ്ങളുടെ ഊഴവും കാത്ത്!അവര്‍ക്കിത്  പൊങ്ങച്ചം കാട്ടാനുള്ള വേദിയല്ല.ജനാതിപത്യത്തെ ശക്തിപ്പെടുത്താന്‍ തങ്ങളുടെ സമ്മതിധാനവകാശം വിനിയോഗിക്കാന്‍ വന്നു നില്‍ക്കുന്നവര്‍ ആണത്.
വോട്ടു ചെയ്തില്ലേങ്കിലെന്തു?ജനാതിപത്യത്തിന്റെ ബാലപാഠം കാവ്യ പഠിച്ചു.ഇതാണ് ജനാതിപത്യത്തിന്റെ ശക്തി!താരങ്ങളായി വാഴുന്നവരെ ജനങ്ങള്‍ വെറും സാധാരണക്കാരായി മാറ്റുന്ന തിരഞ്ഞെടുപ്പ് എന്ന മാന്ത്രിക വിദ്യ!
ജനാധിപത്യം വിജയിക്കട്ടെ!
താര സുന്ദരിയെ ജനാതിപത്യം പഠിപ്പിച്ച പൌരബോധമുള്ള ആ ചെറുപ്പക്കാരന് എന്റെ നല്ല നമസ്കാരം! 

Tuesday, February 15, 2011

അണയുന്ന പ്രകാശഗോപുരങ്ങള്‍!


ദേശീയപാത വികസനം മറ്റൊരു 2 ജി സ്‌പെക്ട്രമാകും: സുധീരന്‍
തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാത വികസനം നിലവിലെ രീതിയില്‍ നടപ്പിലാക്കിയാല്‍ മറ്റൊരു 2 ജി സ്‌പെക്ട്രം അഴിമതിയായി മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. കേരള വികസന കോണ്‍ഗ്രസ്സിലെ 'വികസന വീക്ഷണം- 2025' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ദേശീയപാതകള്‍ അന്യവത്കരിക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുന്ന ബി.ഒ.ടി വ്യവസ്ഥ കാണാതെ പോവുകയാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം. സര്‍വകക്ഷിയോഗങ്ങള്‍ പോലും അരമണിക്കൂര്‍ കൊണ്ട് അവസാനിക്കുന്നു. ദേശീയപാത വികസനത്തിനുവേണ്ട നിര്‍മാണച്ചെലവ് പെരുപ്പിച്ചാണ് കാട്ടിയിട്ടുള്ളത്. ചിലയിടത്ത് കിലോമീറ്ററിന് 17 കോടിയും മറ്റു ചിലയിടത്ത് 23 കോടിരൂപയുമാണ് കാണിച്ചിട്ടുള്ളത്. കേന്ദ്രം നല്‍കുന്ന 40 ശതമാനം തുക കൊണ്ട് റോഡ് വികസനം പൂര്‍ത്തിയാകും. ബാക്കി തുക ബി.ഒ.ടി കമ്പനിക്കുള്ളതാണ്. പാതയരികില്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതും ഈ കമ്പനിയാണ് - സുധീരന്‍ പറഞ്ഞു.


3200 കോടി രൂപയുടെ വല്ലാര്‍പാടം പദ്ധതി കമ്മിഷന്‍ ചെയ്തിട്ടും

Monday, February 14, 2011

ലാല്‍സലാം സഖാവേ ലാല്‍സലാം!


                     ലാല്‍സലാം! സഖാവെ, ലാല്‍സലാം!


പ്രധാനമന്ത്രിക്കുമുന്നില്‍ വായപൊത്തി നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് മുഖ്യമന്ത്രി
 ''കേന്ദ്രത്തിനു മുന്നില്‍ വായപൊത്തി കുനിഞ്ഞ്‌നിന്ന് സംസാരിക്കാന്‍ ഉമ്മന്‍ ചാണ്ടിമാരെ കിട്ടുമായിരിക്കും. എന്നെ കിട്ടില്ല''. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അവഗണിച്ചുവെന്ന വിവാദത്തിന് എണ്ണ പകര്‍ന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യസഭയിലൂടെ എത്തിയതാണെങ്കിലും ഈ രാജ്യത്തിന്റെ ഭരണാധികാരിയാണ്. എന്നാല്‍ താന്‍ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതാണ്. കേന്ദ്ര ഭരണക്കാര്‍ക്ക് കൊളോണിയല്‍ മനസ്സാണ്. ഹൈക്കമാന്‍ഡും പ്രാദേശിക പാര്‍ട്ടി കമ്മിറ്റികളും എന്നത് അടിമ-ഉടമ ബന്ധമാണ്. അത്തരം അടിമ-ഉടമ ബന്ധം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ അത് മനസ്സില്‍ കൊണ്ടുനടന്നാല്‍ മതി.

വല്ലാര്‍പാടം പദ്ധതി, തിരുവനന്തപുരം വിമാനത്താവള ടെര്‍മിനല്‍

Wednesday, January 26, 2011

ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുക!




രാജ്യം അതിന്റെ അറുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ നാം ഒരു പുനര്‍ വിചിന്തനം നടത്താന്‍ സമയമായില്ലേ എന്ന് സ്വയം ചിന്തിക്കുക!
നാട്ടു രാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്ന ഭാരതത്തെ ഇന്ന് നാം കാണുന്ന ഭാരതം ആക്കാന്‍ വേണ്ടി സ്വന്തം ജീവിതം പോലും ബലിയര്‍പ്പിച്ച പതിനായിരക്കണക്കിനു പൂര്‍വികരെ നാം ഓര്‍ക്കാറുണ്ടോ?
സ്വന്തം  ജീവന്‍ പോലും നഷ്ടപ്പെടുത്തി നമ്മുടെ പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്ര്യം  പല വിധത്തിലുള്ള ഭീഷണികള്‍ നേരിടുന്ന ഇന്ന് നമ്മുടെ നിലപാടുകള്‍ ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിര്‍ത്തുന്നതില്‍ എത്രത്തോളം സഹായകരമാണ്?

Friday, December 10, 2010

കള്ളന്മാര്‍ വാഴും കാലം !




കേരളം!
കേരളം എന്ന പദം ഉണ്ടായത് കള്ളന്മാരുടെ സ്വന്തം നാട് എന്ന നിലയിലാണോ എന്നറിയില്ല . എന്തായാലും   ഇന്ന്
കേരളത്തിനു ചേരുന്ന വിശേഷണം ഇത് തന്നെ.വെറും കള്ളന്മാര്‍ അല്ലെങ്കില്‍ മോഷ്ടാക്കള്‍ ക്ഷമിക്കുക.നിങ്ങള്‍ പാവം കള്ളന്മാര്‍.ഇത് നിങ്ങളെപ്പറ്റിയല്ല.

Monday, December 6, 2010

കേരളത്തിലെ രാഷ്ട്രീയ ഉത്തരം താങ്ങികള്‍ !






കഴിഞ്ഞു പോയ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം ഒരു പരിധി  വരെ സി പി എം ന്റെ ധാര്‍ഷ്ട്യത്തിനും പലപ്പോഴും അവര്‍ സ്വീകരിച്ച ജനവിരുദ്ധ നടപടികള്‍ക്കും എതിരെയുള്ളതായിരുന്നു.എതിരാളികളെ കായബലം കൊണ്ട് നേരിടാനും,അധികാരത്തിന്റെ ഹുങ്കില്‍ എതിര്‍പ്പിന്റെ സ്വരങ്ങളെ  ഉന്മൂലനം ചെയ്യാനുമുള്ള പ്രവണത അവരുടെ താഴെ ഘടകങ്ങള്‍  മുതല്‍ മുകള്‍ തട്ട് വരെ ഒന്ന് പോലെ ദൃശ്യമായിരുന്നു.അസഹിഷ്ണുത സി പി എം ന്റെ മുഖമുദ്രയായി മാറി.വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയില്‍ ജയരാജന്മാരുടെ ഗീര്‍വാണങ്ങളും സാധാരണക്കാര്‍ മുതല്‍ കോടതികള്‍ക്ക് വരെ നേരെയുള്ള അട്ടഹാസങ്ങളും ജനമധ്യത്തില്‍ പാര്ട്ടിക്കുണ്ടാക്കിയ കോട്ടം ചെറുതല്ല. പാര്‍ട്ടിയിലെ സാധാരണക്കാരുടെ  വികാരങ്ങളെ പോലും മാനിക്കാന്‍ പാര്‍ട്ടി തയ്യാറാവാതിരുന്നത് നാം ഷോര്‍ന്നൂരും ഒഞ്ചി യത്തും  കണ്ടതാണ്.കാല്കീഴിലെ മണ്ണ് ഒഴുകിപോകുമ്പോഴും നേതാക്കളുടെ ധാര്‍ഷ്ട്യത്തിനു മാത്രം ഒരു കുറവും ഉണ്ടായില്ല.അതിന്റെ ഫലം തിരഞ്ഞെടുപ്പില്‍ ദൃശ്യമായിരുന്നു.

Saturday, December 4, 2010

നാണംകെട്ട സര്‍ദാര്‍ജി !



ലോക ശക്തിയായി വളര്‍ന്നു കൊണ്ടിരിക്കുന്ന ,ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കപ്പുറം ലോകത്തെ നയിക്കേണ്ട ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ ഒരു പ്രധാനമന്ത്രി എങ്ങനെയായിരിക്കണം? രാഷ്ട്രീയ കൊള്ളക്കാരും അഴിമതി വീരന്മാരും വാണരുളുന്ന ഇന്ദ്രപ്രസ്ഥത്തില്‍ സ്വന്തം കസേര ഉറപ്പിക്കാന്‍ സര്‍ക്കസ് നടത്തുന്ന, മദാമ്മയുടെ അടിച്ചുതളിക്കാരന്‍ സര്‍ദാര്‍ജി ഈ സ്ഥാനത്തിനു യോഗ്യനാണോ? സ്വയം അഴിമതിനടത്തിയില്ലെങ്കിലും എല്ലാ അഴിമതികള്‍ക്കും കുട പിടിക്കുന്ന ഈ ദുര്‍ബലന്‍ ഭാരതത്തിന്റെ  പ്രധാനമന്ത്രി കസേരയ്ക്കു ഭൂഷണമാണോ? ഈ  വാര്‍ത്ത വായിക്കൂ.നേരിട്ട് പറയാതെ ഭംഗ്യന്തരേണ ഇന്ത്യയുടെ പരമോന്നത നീതിപീഠം വിമര്‍ശിക്കുന്നത് ആരെയെന്നു മനസിലക്കാന്‍ അധിബുദ്ധിയൊന്നും  വേണ്ടതില്ല. വെറുമൊരു തട്ടിപ്പുകാരന്‍ ആയ ഏഴാം കൂലി രാജയുടെ മുന്‍പില്‍ മുട്ടുവിറയ്ക്കുന്ന ഈ മാന്യന്‍ ആണ് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന് പറയാന്‍ നാണം തോന്നുന്നില്ലേ?  ഇത്രയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ഇപ്പോഴും ആ സ്ഥാനത്ത് അള്ളി പിടിച്ചിരിക്കുന്ന മദാമ്മയുടെ ഈ ദാസ്യവേലക്കാരനെ  ചവുട്ടി പുറത്താക്കാന്‍ ആരുമില്ലേ?
അമ്മേ ഭാരതാംബേ മാപ്പ്!

Friday, December 3, 2010

വിക്കിലീക്സ് വീണ്ടും !


ലോക രാഷ്ട്രീയത്തിലെ അമേരിക്കന്‍ ഇടപെടലുകളുടെയും സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും അടിവേര് ചികഞ്ഞ ,വാര്‍ത്താ വിസ്ഫോടനം നടത്തിയ വിക്കിലീക്സിന്റെ ഡൊമൈന്‍ അഡ്രസ്‌ റദ്ദു ചെയ്തതിനെ തുടര്‍ന്ന് ഇന്ന് പുതിയ അഡ്രെസ്സില്‍ വിക്കിലീക്സ് ലഭ്യമായി  തുടങ്ങി.സാമ്രാജ്യത്വ ഭീകരന്മാരുടെ പൊയ്മുഖം ചീന്തി കീറുന്ന വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കാം.
സാമ്രാജ്യത്വ ദാസന്മാരായ,അമേരിക്കന്‍ സയിപന്മാര്‍ക്ക് വിടുപണി