അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Monday, February 14, 2011

ലാല്‍സലാം സഖാവേ ലാല്‍സലാം!


                     ലാല്‍സലാം! സഖാവെ, ലാല്‍സലാം!


പ്രധാനമന്ത്രിക്കുമുന്നില്‍ വായപൊത്തി നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് മുഖ്യമന്ത്രി
 ''കേന്ദ്രത്തിനു മുന്നില്‍ വായപൊത്തി കുനിഞ്ഞ്‌നിന്ന് സംസാരിക്കാന്‍ ഉമ്മന്‍ ചാണ്ടിമാരെ കിട്ടുമായിരിക്കും. എന്നെ കിട്ടില്ല''. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അവഗണിച്ചുവെന്ന വിവാദത്തിന് എണ്ണ പകര്‍ന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യസഭയിലൂടെ എത്തിയതാണെങ്കിലും ഈ രാജ്യത്തിന്റെ ഭരണാധികാരിയാണ്. എന്നാല്‍ താന്‍ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതാണ്. കേന്ദ്ര ഭരണക്കാര്‍ക്ക് കൊളോണിയല്‍ മനസ്സാണ്. ഹൈക്കമാന്‍ഡും പ്രാദേശിക പാര്‍ട്ടി കമ്മിറ്റികളും എന്നത് അടിമ-ഉടമ ബന്ധമാണ്. അത്തരം അടിമ-ഉടമ ബന്ധം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ അത് മനസ്സില്‍ കൊണ്ടുനടന്നാല്‍ മതി.

വല്ലാര്‍പാടം പദ്ധതി, തിരുവനന്തപുരം വിമാനത്താവള ടെര്‍മിനല്‍

എന്നിവ സംസ്ഥാനത്തിന്റെയും ഇന്ത്യയുടെയും വികസനത്തിന് ഏറെ മുതല്‍ക്കൂട്ടാകുന്ന രണ്ട് സംരംഭങ്ങളാണ്. ഇവ യാഥാര്‍ഥ്യമായത് സംസ്ഥാന സര്‍ക്കാരിന്റെകൂടി വലിയ ശ്രമഫലമായാണ്. പുനരധിവാസ പാക്കേജ് നടപ്പാക്കി സ്ഥലം ഏറ്റെടുത്തത് സംസ്ഥാന സര്‍ക്കാരാണ്. മന്ദീഭവിച്ചുകിടന്ന ഈ പദ്ധതികള്‍ക്ക് ജീവന്‍ പകര്‍ന്നത് ഈ സര്‍ക്കാരാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രിതന്നെ ഇവയുടെ ഉദ്ഘാടനത്തിന് വരണമെന്ന് തങ്ങള്‍ ആഗ്രഹിച്ചതും ക്ഷണിച്ചതും.

എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമായപ്പോള്‍ കേരളത്തെ അവഗണിക്കുകയായിരുന്നു. 'അരിയും തിന്ന്, പെങ്ങളെയും കടിച്ചിട്ട് പിന്നെയും....' എന്ന് പറയുന്നതുപോലെയായി പ്രതിപക്ഷത്തിന്റെ പ്രതികരണം. ഏ.കെ. ആന്റണിയായിരുന്നെങ്കില്‍ ചെവിയില്‍ പറയുകയേയുണ്ടായിരുന്നുള്ളൂ. രഹസ്യമായിട്ടായിരുന്നു പറയേണ്ടതെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. കേരളത്തെ അപമാനിക്കുന്നത് രഹസ്യമല്ല. ഈ അവഗണന ഏറ്റവും മിതമായ രീതിയില്‍ ഞാന്‍ പ്രകടിപ്പിക്കുകയാണ് ചെയ്തത്. കേരളത്തിനുണ്ടായ അപമാനത്തില്‍ വിഷമം തോന്നിയ ജനങ്ങളെ താന്‍ ആശ്വസിപ്പിക്കുകയാണ് ചെയ്തത്.

സര്‍ക്കാരിന്റെ പരസ്യത്തില്‍ തന്റെപടമില്ലെങ്കില്‍ ഒന്നുമില്ല. എന്നാല്‍ സോണിയാഗാന്ധിയുടെയും പദ്ധതിയുമായി ഒരു ബന്ധവുമില്ലാത്ത കേന്ദ്ര സഹമന്ത്രിമാരുടെയും വേണുഗോപാലിന്റെയും ചിത്രങ്ങള്‍ വരെ പരസ്യത്തിലുണ്ട്. ഗവര്‍ണറെയും ഒഴിവാക്കി. ഈ പദ്ധതിയുടെ ഉദ്ഘാടനം നടന്നത് കേരളത്തിലല്ലേ? അറബിക്കടലിലല്ലല്ലോ. മറ്റ് സംസ്ഥാനങ്ങളിലാണെങ്കില്‍ ഇത് നടക്കുമോ? താന്‍ മാതൃഭാഷയില്‍ സംസാരിച്ചതിനെയും ഉമ്മന്‍ചാണ്ടി കളിയാക്കി. മാതൃഭാഷയിലാണ് താന്‍ സംസാരിച്ചത്. അതില്‍ അഭിമാനമേയുള്ളൂ. പ്രധാനമന്ത്രിക്ക് അറിയാത്ത ഭാഷയിലാണ് സംസാരിച്ചതെന്നും പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും ഭാഷ മനസ്സിലാക്കേണ്ട ആളല്ലേ പ്രധാനമന്ത്രി.

കേരളത്തിനെ അപമാനിച്ചതില്‍ ഉമ്മന്‍ചാണ്ടിയായിരുന്നു കൂടുതല്‍ പ്രതികരിക്കേണ്ടത്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രധാനമന്ത്രിയോട് തങ്ങള്‍ 
ഒരു ബഹുമാനക്കുറവും കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
(കടപ്പാട്:മാതൃഭൂമി)

പ്രിയ സഖാവേ ,  താങ്കള്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു! കേരളത്തിന്റെ  മുഖ്യമന്ത്രി എന്നാല്‍ വെറും ഏഴാം കൂലിയല്ലന്നു താങ്കള്‍ തെളിയിച്ചു.ഉത്തരേന്ത്യന്‍ ഗോസായിമാരെ കാണുമ്പോള്‍ മുണ്ടില്‍ മുള്ളുകയും മദാമ്മക്ക് കീ ജയ്‌ വിളിച്ചും ചോക്ലേറ്റു   കുമാരന്റെ ആസനം താങ്ങിയും നടക്കുന്ന വൃത്തികെട്ട കൊണ്ഗ്രെസ്സുകാരോട് ഇങ്ങനെ തന്നെ പറയണമായിരുന്നു! അന്തസ്സില്ലാത്ത ജന്മങ്ങള്.
താങ്കള്‍ ഞങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട  മുഖ്യമന്ത്രിയാണ്. അല്ലാതെ പ്രധാന മന്ത്രിയെപ്പോലെ പുറം വാതിലിലൂടെ വലിഞ്ഞു കയറി വന്നവനല്ല.താങ്കള്‍ക്കു അത് ധൈര്യത്തോടെ വിളിച്ചു പറയാം.കാരണം താങ്കള്‍ക്കു പിന്നില്‍ ഒരു ജനക്കൂട്ടമുണ്ട്.അപ്രിയ സത്യങ്ങള്‍ പറയാനാവാതെ വന്ധ്യംകരിക്കപെട്ട സാധാ കേരളീയന്റെ വികാര വിചാരങ്ങളുണ്ട്.  എന്ത് അഭിപ്രായ വ്യത്യാസങ്ങള്‍ താങ്കളുടെ നയങ്ങളോട് ഞങ്ങള്‍ക്കുന്ടെങ്കിലും പ്രായം കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും ഒരു ആദരണീയ  കാരണവരുടെ സ്ഥാനമാണ് ഞങ്ങള്‍ കേരളീയര്‍ താങ്കള്‍ക്കു കല്‍പ്പിച്ചു തന്നിട്ടുള്ളത്. വൃത്തികെട്ട രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഇപ്പോഴും തികഞ്ഞ ആര്‍ജവത്തോടെ അഴിമതിയ്ക്കെതിരെയും തട്ടിപ്പുകാര്‍ക്കെതിരെയും ശബ്ദിക്കാന്‍ കഴിയുന്ന ഒരാള്‍ താങ്കള്‍ മാത്രമാണെന്ന് ഞങ്ങള്‍ പൊതുജനം വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെങ്കില്‍ അത് താങ്കളുടെ രാഷ്ട്രീയ സത്യസന്ധതയ്കുള്ള  അംഗീകാരമാണ് .ആര്‍ക്കും യോജിക്കാം വിയോജിക്കാം.പക്ഷെ വിശ്വാസ്യത നഷ്ട്ടപെട്ട രാഷ്ട്രീയക്കര്‍ക്കിടയിലെ വ്യത്യസ്തനായ  ഒരാളാണ് താങ്കള്‍ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് വിയോജിക്കാനാവില്ല.
സ്ഥിരബുദ്ധിയില്ലാതവരെ പോലെ സംസാരിക്കുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ താങ്കളാണ് സര്‍വതാ യോഗ്യന്‍ . പ്രായപൂര്‍ത്തിയാവാത്ത  പെണ്ണിനെ പീഡിപ്പിച്ച മാന്യനെ വിശുദ്ധനാക്കുന്ന ആ രാഷ്ട്രീയ വൈഭവത്തെ നാം സ്ഥിരബുദ്ധിയില്ലായ്മ എന്നല്ലെങ്കില്‍ പിന്നെ എന്ത് വിളിക്കണം? ചക്കരകുടത്തില്‍ കയ്യിട്ടു നക്കുകയും കയ്യോടെ പിടിച്ചപ്പോള്‍ ന്ടുപ്പുപ്പാകൊരാനോന്റാര്‍ന്നു എന്ന് ഗീര്‍വാണം പറയുകയും  ചെയ്യുന്ന മാടമ്പി നായരുടെ ആസനം താങ്ങുന്ന രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന മാന്യനെക്കാള്‍ ,സഖാവേ ഞങ്ങള്‍  താങ്കളെ ഇഷ്ട്ടപ്പെടുന്നു. കേരളത്തിന്റെ സ്വന്തം മണ്ണ് വിറ്റു തിന്നാന്‍ വന്ന സ്മാര്‍ട്ട് സിറ്റികാരനെ വരച്ച വരയില്‍ നിര്‍ത്തിയെങ്കില്‍ സഖാവേ അത് താങ്കളുടെ തൊപ്പിയിലെ പൊന്‍ തൂവലാണ് .സ്മാര്‍ട്ട് സിറ്റി വരാന്‍ നാല് വര്ഷം വൈകിയെങ്കിലെന്തു,നാല് പിടി മണ്ണെങ്കിലും താങ്കള്‍ ഞങ്ങള്‍ക്കായി കാത്തു സൂക്ഷിച്ചല്ലോ.കല്ലേറിനും വിമര്‍ശനങ്ങള്‍ക്കും  നടുവില്‍ ഒറ്റയാള്‍ പട്ടാളമായി താങ്കള്‍ കാത്തു സൂക്ഷിച്ച ആ രാഷ്ട്രീയ സത്യസന്ധത എത്ര വിലമതിക്കാനാവാത്തതാണെന്ന് കാലം തെളിയിക്കും.നഷ്ടമായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ  മൂല്യങ്ങളുടെയും ആര്‍ജവത്തിന്റെയും അവസാന കണ്ണി എന്ന നിലയില്‍ താങ്കള്‍ക്കു കേരള ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനം കാലം കാത്തു വെയ്ക്കും. തീര്‍ച്ച!
എസ് പി ജി യുടെ ശീലയ്ക്കുള്ളില്‍ വാലും ചുരുട്ടി ഇരുന്നു ഉലകം ചുറ്റുന്ന,സാധാ ജനത്തിന്റെ നാഡീസ്പന്ദനം തിരിച്ചറിയാനാവാത്ത ഉത്തരേന്ത്യന്‍ ഗോസായിമാര്‍ക്ക് ,കേരളത്തിന്റെ അഭിവന്ദ്യനായ മുഖ്യമന്ത്രിയോട് പുച്ച്ചമാവാം! പക്ഷെ തീയില്‍ കുരുത്ത ഈ ജീവിതം വെയിലത്ത് വാടില്ല എന്നറിയാനുള്ള, സെന്‍സുണ്ടാവണം,സെന്‍സിബിലിറ്റി യുണ്ടാവണം,സെന്‍സിറ്റിവിറ്റിയുണ്ടാവണം.ചുമ്മാ....ഒരു മാങ്ങതൊലീം വേണ്ട. ഇത്തിരി വിവരമെങ്കിലും മതി..പക്ഷെ അതിനു   കൊണ്ഗ്രെസ്സുകാരന്റെ വിവരം മതിയാവില്ല മക്കളെ...!

ലാല്‍സലാം സഖാവേ ലാല്‍സലാം!

2 comments:

The Best87 said...

100% യോജിക്കുന്നു.

കലക്കി.

സത്യമേവജയതേ said...

കൊള്ളാം നല്ല ലേഖനം.തുടര്‍ന്നും എഴുതുക.