അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Monday, April 18, 2011

എങ്കിലും എന്റെ ബാലകൃഷ്ണാ...!!

തന്റെ  സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ല എന്നാവശ്യപ്പെട്ടു കൊണ്ട് കെ ജി ബാലകൃഷ്ണന്‍ വീണ്ടു രംഗത്ത് എത്തിയിരിക്കുന്നു.സ്വത്ത് വിവരം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ബാലകൃഷ്ണന്‍ സംസ്ഥാന ആദായനികുതി വകുപ്പിന് വീണ്ടും കത്തയച്ചു. 

ആദായനികുതി വകുപ്പ് ട്രിബ്യൂണലിന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വത്ത് വിവരം സ്വകാര്യ വ്യക്തിയ്ക്ക് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും തനിക്കെതിരായ ഹര്‍ജിയില്‍ പൊതുതാല്‍പര്യം സംബന്ധിക്കുന്ന ഒന്നുമില്ലെന്നും കെ.ജി.ബാലകൃഷ്ണന്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് രാജ്യത്ത് ആറിടത്ത് സ്വത്തുക്കളുണ്ടെന്നും വിവരാവകാശ നിയമപ്രകാരം അത് വെളിപ്പെടുത്താന്‍ തയ്യാറാണെന്നും നേരത്തെ ജസ്റ്റിസ് ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു


കുറച്ചുകാലം പരമോന്നത ന്യായാസനത്തില്‍ കയറി കുത്തിയിരുന്നു മുഴുവന്‍ മലയാളികളുടെയും രോമാരാജികളെ തൊണ്ണൂറു ഡിഗ്രിയില്‍ കുത്തനെ നിര്‍ത്തുകയും പിന്നീട് ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കില്‍ അവിടെ ബാലകൃഷ്ണന്‍ കയറിയിരിക്കും എന്ന നിലയില്‍ ഇരുന്നിടത്ത് കാഷ്ടിച്ചു നാറ്റിക്കുകയും ചെയ്ത ജട്ജിയെമാനോട് ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ചിലത്  ഉണര്‍ത്തിക്കാന്‍  ഉണ്ട് .

ഏമാന്‍ കസേരപ്പുറത്തു കുത്തിയിരുന്ന കാലത്ത് കിട്ടിയ ശമ്പളം കൊണ്ട് വീട്ടില്‍ ചട്ടിയും കലവും വാങ്ങിയതിന്റെ കണക്കൊന്നും ഇവിടെ ഞങ്ങള്‍ക്ക് നാട്ടുകാര്‍ക്ക് അറിയേണ്ട.ആ കാശ് കൊണ്ട് ഈ പറഞ്ഞത് എത്ര വാങ്ങാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്ക് അറിയാം.
രണ്ടു മൂന്നു പെണ്ണുങ്ങള്‍ ഉള്ള വീട്ടില്‍ ഒരു മാസം എന്തൊക്കെ എത്രയൊക്കെ വാങ്ങേണ്ടി വരുമെന്നും ഞങ്ങള്‍ക്ക് അറിയാം.അപ്പോള്‍ അതിന്റെ കണക്കും ഞങ്ങള്‍ക്ക് വേണ്ട.ഇനി അത് ഏത് കൂടിയ ബ്രാന്‍ഡ് ആയാലും വിരോധമില്ല.ഞങ്ങള്‍ കണക്കു കൂട്ടി കൊള്ളാം .
പുപ്പുലികള്‍ വാഴുന്ന സുപ്രീം കോടതിയില്‍ പെരും കള്ളങ്ങള്‍ കേട്ടും അതിനേക്കാള്‍ വല്ല്യ കള്ളങ്ങള്‍ കാണിച്ചും വിയര്‍ത്തു വരുമ്പോള്‍ വൈകിട്ട് ഒരിത്തിരി അടിക്കണം എന്ന് തോന്നുന്നതും സ്വാഭാവികം.താങ്കള്‍ അടിക്കുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല.ഇനി അടിക്കുമെങ്കില്‍ ഏറ്റവും മൂത്ത ബ്രാന്‍ഡ് അടിക്കണമെങ്കില്‍ ഒരു മാസം എത്ര കാശ് വേണ്ടി വരുമെന്ന് ഞങ്ങള്‍ക്ക് അറിയാം.അതും ഞങ്ങള്‍ വരവ് വച്ചു.
മുഖ്യ ന്യായാധിപന്‍ ആയിപോയ ഗതികേട് കൊണ്ട് താങ്കള്‍ക്കു പലകാര്യങ്ങളും ഞങ്ങളെ പോലെ പരസ്യമായി ചെയ്യാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം.അതുകൊണ്ട് മറ്റ് വേണ്ടാത്ത ചിലവുകള്‍ ഒന്നും അധികം ഇല്ലെന്നു കരുതുന്നു.കിട്ടിയ കാശില്‍ എന്തായാലും ഒരിത്തിരി ബാക്കി കാണും.ആ കാശ്  കൊണ്ട് എന്ത് ഉണ്ടാക്കി എന്നാണു പാവം പൊതുജനം ചോദിക്കുന്നത്.എന്താ ഏമാനേ ഞങ്ങള്‍ അറിയുന്നത് കൊണ്ടുള്ള കുഴപ്പം?


നീതി അമ്മച്ചി കണ്ണടച്ച വകയില്‍ കിട്ടിയതും ഉണ്ടാക്കിയതും ഒന്നും  പറയേണ്ടന്നെ.വെറുതെ ഞങ്ങളെ പറ്റിക്കാന്‍ വേണ്ടിയെങ്കിലും ചുമ്മാ എന്തെങ്കിലും പറഞ്ഞുകൂടെ? പിണറായി സഖാവിനു നീതി നേരത്തെ കൊടുക്കണം  എന്ന് പറയുന്നത് തെറ്റാണോ ഏമാനേ? അല്ലന്നേ. ചുമ്മാ ഓരോരുത്തരും പറയുന്നത് കേട്ട് ജഡ്ജി ഏമാന്‍ പേടിക്കരുത്.ഏമാന്‍ ശുദ്ധന്‍ ആണെന്ന്  ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ മനസിലാക്കി കഴിഞ്ഞു.കൊണ്ഗ്രെസ്സുകാരും സി പി എം കാരും ഏമാന്റെ കൂടെ ഉള്ളപ്പോള്‍ എന്തേ പേടിക്കാന്‍ ?

എന്നാലും ഏമാന്‍ ആ ഏതാണ്ടവകാശ കമ്മീക്ഷന്റെ കസേരയില്‍ ഇരിക്കുമ്പോള്‍ മനുഷ്യര്‍ക്ക്‌ അത് കിട്ടുമോ എന്ന് എല്ലാവര്ക്കും ഒരു സന്ദേഹം.അതുകൊണ്ട് ചോദിക്കുവാ....ഇരുന്നു നാറ്റിക്കാതെ ഒന്ന് ഇറങ്ങി പോയിക്കൂടെ കൂവേ..???
ഓ.ടോ:അരുതാത്ത സ്ഥലത്ത് കയറ്റിയിരുത്തിയാല്‍ ബാലകൃഷ്ണനും ബാലകൃഷ്ണനായി പോകും.ഏത്? അത് തന്നെ....!!

No comments: