അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Thursday, December 16, 2010

വിമോചന സമരത്തിന്റെ വിഴിപ്പു ചുമക്കുന്നവര്‍!

വളരെ അവിചാരിതമായിട്ടാണ് ഒരു വലതുപക്ഷ കുഴലൂത്ത് ബ്ലോഗില്‍ എത്തിയത് .കത്തനാരുടെ  പേര് കണ്ടപ്പോള്‍ സ്വാഭാവികമായും  ഉണ്ടാകുന്ന ഒരു ആകാംഷ കൊണ്ടാണ് കയറി നോക്കിയത്. എന്തെങ്കിലും ആത്മീയ കാര്യങ്ങള്‍ കാണും എന്ന് വിചാരിച്ചു.
 ഒരു പള്ളീലച്ചന്‍ എഴുതിയതാവുമ്പോള്‍ നാം അതാണല്ലോ പ്രതീക്ഷിക്കേണ്ടത് .സെമിനാരീല്‍ പഠിച്ച നീണ്ട വര്‍ഷങ്ങളുടെ കണക്കൊക്കെ വളരെ കൃത്യമായി എഴുതിയിട്ടുണ്ട്.പക്ഷെ പഠിച്ചതല്ല പാടുന്നതെന്ന് മാത്രം. കൊണ്ഗ്രെസ്സുകാരന്റെ വീക്ഷനംത്തെയൊക്കെ  കടത്തിവെട്ടും പാതിരിയുടെ മാര്‍ക്സിസ്റ്റ്‌ വിരോധം. തെരഞ്ഞെടുപ്പു അവലോകനവും വിമര്‍ശനവും  ഒക്കെയായി  പാതിരി ഉറഞ്ഞു തുള്ളുകയാണ് അവിടെ.കൊള്ളാം.ഇങ്ങനെയൊരാളെ നേരത്തെ കാണാന്‍ കഴിയാത്തതില്‍ ഖേദം തോന്നുന്നു.  കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇപ്പൊ വിഴുങ്ങും എന്ന് പറഞ്ഞു സ്വപ്നം കണ്ടു നടക്കാന്‍ ഇവിടുത്തെ ചില  സഭകളുടെ  തലപ്പത്തിരിക്കുന്ന  മണ്ടശിരോമനികള്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടായി.എന്ത് സംഭവിച്ചു?ഒരു ചുക്കും സംഭവിച്ചില്ല.ഇനി ഒന്നും സംഭവിക്കയുമില്ല.

കേരളത്തിലെ വിദ്യാഭ്യാസ കൊള്ളയടിയെ ന്യായീകരിക്കാനും സഭയുടെ  എല്ലാ വൃത്തികെടുകളെയും വെള്ള പൂശാന്‍ ഇറങ്ങിയിരിക്കുന്ന ഒരു അന്തിക്രിസ്തു! ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍  വായിക്കുമ്പോള്‍ അതാണ്‌ തോന്നുന്നത്.വെള്ളപൂശിയ ശവ കല്ലറകള്‍ !.ഉള്ളില്‍ എന്തെന്ന് പുറമേ  നിന്ന് വ്യക്തം. ചെകുത്താന്റെ മനസുള്ള ഇത്തരം കള്ളപാതിരികള്‍   കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന്  വളം വയ്ക്കുകയാണ്.ഞാന്‍ വിചാരിച്ചു താലിബാന്‍ വക്താവിനെപ്പോലെ  ഭീഷണിയുമായി   ഇടയ്ക്കിടെ ടി വി യില്‍ പ്രത്യക്ഷപ്പെടുന്ന ഒരു വക്താവ് കത്തനാര്‍  മാത്രമേ ഇവിടെ വര്‍ഗീയ വിഷം പരത്താന്‍ ഉള്ളൂ എന്ന്.അവിചാരിതമായിട്ടാണ് ഇവിടെ ഈ സാധനം കണ്ടത്.ഇത്തിരി സമാധാനമായി കേരളത്തില്‍ ക്രിസ്ത്യാനികള്‍ കഴിയുന്നുണ്ട്. മറൊരു സഭയ്കും ഇവിടെ പ്രശ്നങ്ങള്‍ ഇല്ല.ഇവിടെ മറ്റു ഏതു സഭയാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ? ഈ സഭ     മാത്രം എങ്ങനെയാണ് ന്യൂനപക്ഷം ആയതു? ഇവിടെ ന്യൂനപക്ഷം ആയതു കൊണ്ട് പീഡിപ്പിക്കപ്പെട്ട ഒരാളെ ഒന്ന് കാട്ടി തരൂ പാതിരീ.സുവിശേഷ പ്രവര്‍ത്തനം എന്ന പേരില്‍ പോയി മതം മാറ്റിയും ഹിന്ദുക്കളെ തെറിവിളിച്ചും ചില പെന്തകൊസ്തുകാര്‍ ആര്‍ എസ് എസ് കാരുടെ അടി ചോദിച്ചു വാങ്ങിയിട്ടുള്ളതല്ലാതെ ഇവിടെ ന്യൂന പക്ഷത്തില്‍ പെട്ട ക്രിസ്ത്യാനിക്ക് എന്ത് കുന്തം ആണ് പറ്റിയിട്ടുള്ളത്. ഞങ്ങളൊക്കെ ഈ കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്.ജീവിതത്തില്‍ ഇന്നേവരെ ആരും ഞങ്ങളുടെ ജാതിയെകുറിച്ചോ മതത്തെകുറിച്ചോ  ഞങ്ങളോട് ചോദിക്കയോ ഞങ്ങളുടെ ദേശീയ ബോധത്തെയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല.കാരണം  അതിനുള്ള സാഹചര്യം ഇവിടുത്തെ സാദാക്രിസ്ത്യാനി ഉണ്ടാക്കിയിട്ടില്ല.അതുകൊണ്ട് തന്നെയാണ് ഇത്തരം വര്‍ഗീയ ചെരിതിരിവുകളും മറ്റും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എതിര്‍ക്കപ്പെടെണ്ടത്. സാമാന്യജനം അവരുടെ ദൈനംദിന കാര്യങ്ങളില്‍ വ്യാപ്രുതരാകുകയും അന്നന്നത്തെ അപ്പത്തിനുള്ള വഴി തേടുകയും ചെയ്യുമ്പോഴാണ്,  മറ്റു പണിയൊന്നുമില്ലാത്ത പാതിരിമാര്‍ക്ക് പാവപ്പെട്ടവന്റെ ചിലവില്‍ തിന്നുന്നത് എല്ലിനിടയില്‍ കയറുന്നത്.ഇവര്‍ ആരോടാണ് ഈ നിഴല്‍ യുദ്ധം ചെയ്യുന്നത്.പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞു അവസാനം പുലി വരുമ്പോള്‍ കേരളത്തിലെ ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ ആര് വരും എന്ന് കണ്ടറിയണം . കത്തോലിക്കന്റെ വിദ്യാഭ്യാസ കച്ച്ചവടത്തിനല്ലാതെ  എന്തിനാണ് ഇവിടെ പ്രശ്നങ്ങള്‍ ഉള്ളത് ? കേരളത്തില്‍  കര്‍ത്താവിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട ഒരാളുടെയെങ്കിലും പേര് ഒന്ന് പറയൂ സുഹൃത്തെ .കത്തോലിക്കര്‍ എല്ലാം നിങ്ങളുടെ സാമൂഹ്യ  പ്രവര്‍ത്തനം കാരണം പണക്കാരായി മാറിയോ?അല്ല സംശയം കൊണ്ട് ചോദിക്കുന്നതാണ്.ലക്ഷങ്ങള്‍ കോഴ കിട്ടുന്ന വിദ്യാഭ്യാസ കച്ചവടം മാത്രം നിങ്ങളുടെ അജണ്ടയും ലക്ഷ്യവും ആയി മാറിയതെന്തുകൊണ്ട്  ? ഏതെങ്കിലും സാമൂഹ്യ  കാര്യങ്ങളില്‍ പ്രതികരിക്കയോ പ്രതിഷേധിക്കയോ   ചെയ്യുന്ന ഒരു യുവജന സംഘടന ഇന്ന് നിങ്ങള്‍ക്കുണ്ടോ? കൊള്ള,കൊലപാതകം ,വ്യഭിചാരം,തുടങ്ങി കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സംമൂഹ്യ   തിന്മകള്‍ക്കെതിരെ വെറുതെ ഒന്ന് പ്രതികരിച്ചു കൂടെ? വര്‍ദ്ധിച്ചു വരുന്ന മദ്യ വിപത്തിനെ കുറിച്ചു  എന്ത് കൊണ്ട് സഭ ആശങ്കപ്പെടുകയോ പ്രതികരിക്കയോ ചെയ്യുന്നില്ല എന്നത് വളരെ ആശ്ചര്യപ്പെടുത്തുന്ന വസ്തുതയാണ്.അത് അത്ര എളുപ്പമുള്ള  പണിയല്ല .ക്രിസ്ത്യാനികള്‍ കള്ളുകുടി നിര്‍ത്തിയാല്‍ തന്നെ കേരളത്തിലെ കള്ളുകച്ചവടം പകുതി കുറയും.പക്ഷെ അവരെ നന്നാക്കുന്നതിലും എത്രയോ എളുപ്പമുള്ള പണിയാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിക്കുക.മദ്യ വിപത്തിനെതിരെ പ്രതികരിക്കയോ മറ്റോ ചെയ്ത ഡിഫിക്കാരെ  തെറി വിളിക്കാനും കെ സി ബി സി സമയം കണ്ടെത്തിയിരിക്കുന്നു.ഇവരുടെ വിധേയത്വം  ആരോടാണ്?  വെറുതെ മറ്റു ക്രിസ്ത്യാനികള്‍ക്ക് കൂടി അപമാനം ഉണ്ടാക്കാതെ ആ യൂദാസ് ചെയ്തത് പോലെ എവിടെയെങ്കിലും പോയി....!
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുക ഒന്നിടവിട്ട അവസരങ്ങളില്‍ കേരളത്തില്‍ സാധാരണമാണ്.തുടര്‍ച്ചയായി കയ്യിട്ടു വരാന്‍ ഒരു പാര്‍ടിയെയും കേരളത്തില്‍ ജനം അനുവദിക്കില്ല. ഈ രണ്ടു മുന്നണിയല്ലാതെ  കേരളത്തിലെ ജനങ്ങള്‍ക്ക്‌ വേറെ ഒരു വഴി ഇല്ല  എന്നത് വാസ്തവം.നിങ്ങളുടെ വാറോല ഇല്ലെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രബുദ്ധരായ ജനം ഇടതുപക്ഷത്തെ ചവുട്ടി പുറത്തു കളയും. അതും എന്തിന്  നമ്മുടെ കണക്കില്‍ വരവ് വെയ്ക്കണം. വിലപേശാന്‍ ,അല്ലെ?.കോഴ കച്ചവടതെയും മറ്റും വെള്ള പൂശുന്ന യു ഡി എഫിനെ സുഖിപ്പിക്കാന്‍ .അല്ലെ? ,കത്തോലിക്ക പൊട്ട കുളത്തിലെ  പൊട്ട തവളകള്‍   വെറുതെ കിടന്നു കരയുകയാണ്. എന്തിന്? വിശുദ്ധ യൂദാസുമാര്‍ വാഴുന്ന ചങ്ങനാശ്ശേരിയില്‍ ഇടതു പക്ഷത്തെ തോല്പ്പിച്ചോ? എന്ത് പറ്റി?വാറോലഒക്കെ ഇറക്കിയിട്ട്‌ ലൂസിഫരുമാരുടെ ഉദ്ദേശം വല്ലതും നടന്നോ? വെറുതെ നാറിയതല്ലാതെ.
ഇനി ന്യൂന പക്ഷങ്ങളുടെ ഭൌതികവും സാമൂഹികവും  ആയ ആവശ്യങ്ങള്‍ നിറവേറ്റുകയാണെന്ന് ലക്‌ഷ്യം എന്ന്   പറഞ്ഞിട്ട് അച്ചന്മാര്‍ കൊറേ കോഴ ,ലൈംഗിക- കൊലപാതക കഥകളില്‍ നായകന്മാര്‍ ആയതല്ലാതെ എന്ത്  ....ആണ് ഇവിടെ ഉണ്ടാക്കിയത്?പണ്ടത്തെ വിഷന്‍ ഉണ്ടായിരുന്ന മിഷനറി അച്ചന്മാരുടെ ചില സ്കൂളിന്റെയും   ആസുപത്രിയുടെയും കഥ പറഞ്ഞു കേരളം കേരളമാക്കിയത് ഞങ്ങളാണെന്ന് പറഞ്ഞു ഞെളിയുകയാണ്.അവര്‍ അര്‍ഹിച്ചിരുന്ന ആദരം അവര്‍ക്ക് ഇന്നും കേരളത്തിലെ ജനങ്ങള്‍ കൊടുക്കുകയും ,അത് ചോദിച്ചു വാങ്ങാന്‍ ശ്രമിച്ചിട്ടും ഇന്നത്‌ ഇപ്പോഴത്തെ ബിഷപ്പുമാര്‍ക്കും അച്ചന്മാര്‍ക്കും കിട്ടാത്തതും ജനത്തിന്റെ തിരിച്ചറിവിന്റെ പ്രതിഫലനം എന്ന് പോലും മനസിലാക്കാന്‍ പോലും കഴിയാത്തിടത്താണ് സഭ പരാജയപ്പെട്ടത്.  സഭയിലുള്ളവര്‍  എല്ലാം വൃത്തികെട്ടോന്മാര്‍ അല്ല  പക്ഷെ വൃത്തികെട്ടോന്മാര്‍ എല്ലാം സഭയുടെ തലപ്പത്ത് ഉണ്ട് എന്നത് ആണ് സഭയുടെ ദുര്യോഗം.കഷ്ടം.വൃത്തികെട്ട ഒരു സഭ.നാട് നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നു!രാഷ്ട്രീയ പിമ്പിന്റെ വേഷം കെട്ടി ഇറങ്ങിയിരിക്കുന്ന കള്ളപാതിരികള്‍ .കമ്യൂണിസം തകരുന്നതും ദിവാസ്വപ്നം കണ്ടു നടക്കുന്നു.അതാണല്ലോ കേരളത്തിലെ  ഏറ്റവും വലിയ പ്രശ്നം. സംമൂഹിക  പ്രതിബദ്ധതയുള്ള യാതൊരു വിഷയവുമില്ലത്തത് പോലെയാണ് കത്തനാര്‍ ബ്ലോഗുമായി  ഇറങ്ങിയിരിക്കുന്നത്. നിങ്ങള്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് ശാപം ആണ്.അന്തിക്രിസ്തുക്കള്‍! ഒരായിരം സാമൂഹിക പ്രശ്നങ്ങള്‍ ആണ് കത്തോലിക്കരിലെ പാവങ്ങള്‍ നേരിടുന്നത്.അപ്പോഴാണ്‌ വോട്ടു തെണ്ടാനും ഒരു സത്യം പറഞ്ഞ ആന്റണിയെ കുരിശില്‍ കേറ്റാനും  ഇറങ്ങിയിരിക്കുന്നത്. ആരാണ് മാന്യന്‍ എന്നറിയണമെങ്കില്‍ ഇത് വായിക്കൂ.
കൂടുതലൊന്നും പറയാനില്ല.ശിഷ്ടകാലം പണ്ടത്തെ സോദോം ഗോമേര സെമിനാരിയിലെ പാപങ്ങള്‍ ഒക്കെ ഏറ്റു പറഞു പശ്ചാത്തപിച്ചു ജീവിക്കൂ. കൊണ്ഗ്രെസ്സുകാരന്‍ ആവാനല്ല കര്‍ത്താവു പറഞ്ഞത്. നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവര്‍ ആക്കും എന്ന് പറഞ്ഞത്  എഞ്ചിനീയറിംഗ് കോളേജില്‍  പിള്ളേരെ ചാക്കിട്ടു പിടിക്കുന്നവര്‍ എന്നല്ല. അത്രയെങ്കിലും മനസിലാക്കി ജീവിക്കാന്‍ നോക്കൂ...ദൈവം അനുഗ്രഹിക്കട്ടെ! ശപിക്കാനും പ്രാകാനും ഞങ്ങള്‍ പള്ളീലച്ചന്മാര്‍ അല്ലല്ലോ!

2 comments:

Villagemaan/വില്ലേജ്മാന്‍ said...

വളരെ നന്നായി എഴുതിയിരിക്കുന്നു സുഹൃത്തേ.

"ഇവിടെ ന്യൂന പക്ഷത്തില്‍ പെട്ട ക്രിസ്ത്യാനിക്ക് എന്ത് കുന്തം ആണ് പറ്റിയിട്ടുള്ളത്. ഞങ്ങളൊക്കെ ഈ കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്.ജീവിതത്തില്‍ ഇന്നേവരെ ആരും ഞങ്ങളുടെ ജാതിയെകുറിച്ചോ മതത്തെകുറിച്ചോ ഞങ്ങളോട് ചോദിക്കയോ ഞങ്ങളുടെ ദേശീയ ബോധത്തെയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല.കാരണം അതിനുള്ള സാഹചര്യം ഇവിടുത്തെ സാദാക്രിസ്ത്യാനി ഉണ്ടാക്കിയിട്ടില്ല"

വളരെ അര്‍ത്ഥവത്തായ വാക്കുകള്‍.താങ്കള്‍ പറഞ്ഞ ഈ കാര്യത്തോട് ഞാന്‍ യോജിക്കുന്നു. പക്ഷെ ഇവിടുത്തെ സഭ നേത്രുത്വം ഇതൊന്നും കാനുന്നിലല്ലോ.

വളരെ വേദനയോടെ ആണ് ക്രിസ്ത്യാനിയുടെ കുട്ടികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ തന്നെ പഠിക്കണം എന്നാ ഒരു വൈദികന്റെ വാക്കുകള്‍ കേട്ടത്. ഈ വാക്കുകള്‍ മറ്റു മതക്കാരുടെ മനസ്സില്‍ ഉണ്ടാക്കുന്ന ആശങ്ക പോട്ടെ..നാളെ ക്രിസ്ത്യാനി ക്രിസ്ത്യാനിയുടെ കടകളില്‍ നിന്നും മാത്രമേ സാധനങ്ങള്‍ വാങ്ങാവു എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വരുന്ന അപകടകരമായ സ്ഥിതി ഉണ്ടായാലോ ?

താന്‍ ഉള്‍പെടുന്ന ഒരു സമൂഹത്തിലെ തിന്മകളെ പറ്റി എഴുതാന്‍ സാധാരണ ആരും ധൈര്യം കാണിക്കാറില്ല..അതൊക്കെ താമസ്കരിക്കപെടുകയാണ് പതിവ് ..താങ്കള്‍ വേറിട്ട്‌ നില്‍ക്കുന്നു..ഇനിയും എഴുതു.
അഭിനന്ദനങ്ങള്‍

ജെ എസ് said...

പ്രിയ വില്ലൈജ് മാന്‍ ,അഭിപ്രായത്തിനു നന്ദി.സ്വന്തം കണ്ണിലെ കോല് കാണാതെ മറ്റുള്ളവന്റെ കണ്ണിലെ കരടു തപ്പുകയാണല്ലോ എല്ലാവരും ചെയ്യുക.തിരുത്തല്‍ പ്രക്രിയ നാം സ്വന്തം കുടുംബത്തില്‍ ആണ് ആദ്യം തുടങ്ങേണ്ടത്.നമ്മുടെ മതത്തില്‍ ആവശ്യത്തിലേറെ കുറ്റങ്ങളും കുറവുകളും ഉള്ളപ്പോള്‍ നാം എന്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തണം?.എന്തെങ്കിലും മാറ്റം ഉണ്ടാവും എന്ന ശുഭാബ്തി വിശ്വാസം ഉണ്ടായിട്ടോന്നുമല്ല ഇതെഴുതിയതും.നമ്മുടെ കര്‍മ്മം ചെയ്യുക എന്നത് മാത്രമായിരുന്നു ഉദ്ദേശം.