അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Sunday, February 20, 2011

പ്രിയപ്പെട്ട എല്ലാ മലയാളി സുഹൃത്തുക്കളോടും ഒരഭ്യര്‍ത്ഥന!

പ്രിയപ്പെട്ട എല്ലാ മലയാളി സുഹൃത്തുക്കളോടും ഒരഭ്യര്‍ത്ഥന! 
ബഹറിനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുമല്ലോ? തൊഴില്‍ അന്വേഷകര്‍ എന്ന നിലയില്‍ ഇവിടെയെത്തിയ നാം ഈ രാജ്യത്തിന്റെ ആഭ്യന്തരമായ വിഷയങ്ങളില്‍ ഇടപെടുന്നതിനോ കക്ഷി ചെരുന്നതിനോ അനുവദിക്കപ്പെട്ടിട്ടില്ല.അങ്ങനെ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. നിയമ വിധേയമായി ജോലി ചെയ്യുന്നതിനും കൂട്ടം കൂടുന്നതിനും പരിപൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടുള്ള ഈ രാജ്യത്തിന്‍റെ നിയമങ്ങളെ ബഹുമാനിക്കുന്നതിനും  പാലിക്കുന്നതിനും  നാം പ്രതിന്ജാബദ്ധരാണ്. ഇവിടുത്തെ ആഭ്യന്തര വിഷയങ്ങളില്‍ ഒരുവിധത്തിലുള്ള ഇടപെടലിനും മുതിരരുതെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.മറിച്ചുള്ള എതൊരു ശ്രമവും വ്യക്തികള്‍ എന്നതിലുപരി ഇന്ത്യന്‍ സമൂഹത്തിന്റെ നിലനില്പിനെ ബാധിക്കും  എന്നത് മറക്കാതിരിക്കുക.

സ്വാര്‍ത്ഥ തല്‍പരരായ ,സാമൂഹ്യ  സംഘടന നേതാക്കന്മാരായ ചില ശുംഭന്മാരുടെ വിവരക്കേടിനു വശംവദരായി ചില സുഹൃത്തുക്കള്‍ ഒരു പ്രകടനത്തില്‍ പങ്കെടുത്ത വിവരം അട്ഭുതത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് സാധാരണക്കാരായ ഇന്ത്യക്കാര്‍ കേട്ടത്.
ഇത് തികച്ചും സ്തോഫജനകമായ ഒരു വാര്‍ത്തയാണ്.പൊതുവേ ഇന്ത്യക്കാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണിക്കാറുള്ള സംയമനം കാണിക്കാന്‍ ഈ നേതാകന്മാര്‍ക്ക് കഴിയാതെ പോയതിനു മറ്റു കാരണങ്ങള്‍ തേടേണ്ടതില്ല .നേതൃ വേഷം കേട്ടുന്നതിനും വേദികളില്‍ ഇളിച്ചു കാണിച്ചിരുന്നു പത്രങ്ങളിലും ചാനെലുകളിലും പടം വരുത്താനുമുള്ള ശ്രമങ്ങളില്‍ ഇവര്‍ നാട്ടിലെ കുട്ടി നേതാക്കന്മാരെയും കടത്തി വെട്ടും.ഊളാമ്പാറ മുതല്‍ കുതിരവട്ടം വരെയുള്ള സ്ഥലങ്ങളുടെയും അ മുതല്‍ അം വരെയുള്ള അക്ഷരങ്ങളുടെയും പേരില്‍ സംഘടനയും ഉണ്ടാക്കി അതിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയും ആയിരിക്കുന്ന ഈ വിവരദോഷികളുടെ കൊമാളിതരങ്ങളും  വിവരം കെട്ട പ്രസ്താവനകളും അര്‍ഹിക്കുന്ന അവന്ജയോടെ ഞങ്ങള്‍ പുച്ചിച്ചു തള്ളിയിട്ടുന്ടെങ്കിലും ഇപ്പോള്‍ കാട്ടിയ ഈ ആന മണ്ടത്തരത്തിനു മാപ്പില്ല! 
തിളങ്ങുന്ന സില്‍ക്‌ ജുബായോ ചേരാത്ത ടൈയും കോട്ടും ഒക്കെ കത്തി വേഷങ്ങള്‍ കെട്ടി വേദികളില്‍ നിറഞ്ഞാടുന്ന നിങ്ങളുടെ സാധാ പോങ്ങതരമായി ഇതിനെ തള്ളിക്കളയാനാവില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ സുഹൃത്തുക്കളെ.  ശുദ്ധന്മാരായ  അറബികളെ പറ്റിച്ചും  മറ്റും ഇത്തിരി കാശു കയ്യില്‍ വന്നപ്പോള്‍ ഷെയ്ഖ് ആകാനോ പറ്റില്ല എന്നാ പിന്നെ പാവം മലയാളികളെ സംഘടിപ്പിച്ചു മലയാളി ഷെയ്ഖ്‌ ആകാം എന്ന് വിചാരിക്കുന്ന ഒരു തരം ഞരമ്പ്‌ രോഗം ആണ് ഈ സംഘടനാ രോഗം.ആഴ്ചയ്ക്കമ്പത് വട്ടം പ്രസ്താവന,നാട്ടിലെ എല്ലാ കാര്യങ്ങളിലും ആശങ്കയും പ്രതിഷേധവും പ്രതികരണവും.നാട്ടിലുള്ളപ്പോള്‍ പുസ്തകം പോയിട്ട് പത്രം പോലും വായിക്കാത്തവന്‍ സംഘടനയുടെ പേരില്‍ കവിസമ്മേളനം ഉദ്ഘാടനം ചെയ്തു നടത്തുന്ന സാഹിത്യ ഗീര്‍വാണം.ഇതൊക്കെ ഞങ്ങള്‍ എത്ര കണ്ടു,എത്ര കേട്ട്,എത്ര സഹിച്ചു.ഒക്കെ  പോട്ടെ.അരിയും തിന്നു,ആരെയൊക്കെയോ കടിച്ചു,എന്നിട്ടും നായ്ക്കു മുറുമുറുപ്പ് ..എന്ന് പറഞ്ഞ പോലെയായിപ്പോയി ഇത്.
ഇതൊരു തരം തീ കൊണ്ടുള്ള കളിയാണെന്ന് മറക്കരുത്.വെറുതെ വഴിയെ പോകുന്ന വഴക്ക് വിലയ്ക്ക് വാങ്ങരുത്.സ്വര്‍ണ ചെയിനും ജുബയും ഒന്നും കാണിച്ചാല്‍ ഇവിടുത്തെ അറബിയുടെ നേതാവാകാന്‍ പറ്റില്ല.ഇതവനെ പറ്റിച്ച് ഉണ്ടാക്കിയതാനെന്നു  അവനറിയാം.വെറുതെ മനസിലാകാത്ത അറബിയില്‍ മുദ്രാവാക്യം വിളിച്ചാല്‍ ഇവിടെ പാര്‍ലമെന്റിലേക്ക് ആരും സീറ്റൊന്നും തരില്ല.പിന്നെ എന്തിനായിരുന്നു നിന്റെയൊക്കെ ഈ പ്രകടനം?അതോ നാട്ടിലെ ഗ്രൂപ്പ് കളിയുടെ ഹാങ്ങ്‌ ഓവരോ? ഓരോ ഇന്ത്യക്കാരനും ലഭിക്കുന്ന ഓരോ അവസരവും ഇവിടുത്തെ ഒരാളിന്റെ  അവസരം ആണ് നഷ്ടപ്പെടുത്തുന്നതെന്ന കേവല യുക്തിയുടെ പേരിലെങ്കിലും മര്യാദ കാട്ടാമായിരുന്നില്ലേ?നിന്റെയൊക്കെ പ്രകടനം, കുടുംബം പുലര്‍ത്താന്‍ വേണ്ടി മാത്രം ജീവിതം ഇവിടെ ഹോമിക്കാന്‍ വിധിക്കപ്പെട്ട പാവപ്പെട്ട ഇന്ത്യക്കാരന്റെ വയറ്റതടിക്കും   എന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം പോലും നിങ്ങള്‍കില്ലേ സഹോദരന്മാരെ? നിന്നെയൊക്കെ സംഘടനാ നേതാക്കന്മാര്‍ എന്ന പേരില്‍ ചുമക്കാന്‍ വിധിക്കപെട്ട കഴുതകളോടെ എനിക്ക് പുച്ഛം തോന്നുന്നു.
പ്രിയപ്പെട്ട മലയാളികളെ, ഈ കള്ളന്മാരെ സൂക്ഷിച്ചു കൊള്ളുക!കാര്യ സാധ്യത്തിനു വേണ്ടി ഇവന്മാര്‍ നിങ്ങളെ കുരുതി കൊടുക്കും..
ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കട്ടെ ! നാം ഇവിടെ തികച്ചും വിദേശികളാണ്.ഇവിടുത്തെ ജനതയുടെ ഔദാര്യമാണ്‌ നാം ഓരോരുത്തരുടെയും തൊഴിലവസരം.ദേശീയതയും വംശീയതയും ഇവര്‍ മാന ദണ്ഡം   ആക്കിയിരുന്നെങ്കില്‍ നാം ആരും ഇവിടെ എത്തിപ്പെടുമായിരുന്നില്ല. ഈ വിശാലമനസ്കതയെ നാം ആദരിക്കണം.നിയമങ്ങളെ പാലിക്കാനുള്ള ഉത്തരവാദിത്ത ബോധം നാം കാട്ടണം.
ഈ രാജ്യത്തിന്റെ സമാധാന പ്രക്രിയയില്‍ ഭാഗഭാക്കാകാനുള്ള നമ്മുടെ താല്പര്യം കക്ഷി ചേരാതെ   നിക്ഷ്പക്ഷതെയോടെ  നമുക്ക് കാത്തു സൂക്ഷിക്കാം!
തീര്‍ച്ചയായും ഊഹാപോഹങ്ങള്‍ക്ക് വശംവധരാകുകയോ അവ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന്  എല്ലാ ഇന്ത്യക്കാരോടും വിശിഷ്യാ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നു! പ്രശ്നങ്ങളെ സമവായത്തോടെ   പരിഹരിക്കാനുള്ള ഈ രാജ്യത്തിന്‍റെ ശ്രമങ്ങള്‍ വിജയിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.സമചിത്തതയോടെയും തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയും അവരവരുടെ തൊഴിലില്‍ ഏര്‍പെട്ടു വിദേശികളായ നമുക്ക് ഈ സമാധാന ശ്രമങ്ങള്‍ക്ക് മാനസികമായ പിന്തുണ നല്‍കാം!
  

10 comments:

saju john said...

Yes.........

It is the slap on his face...

congratulation to this blog post.

കൂതറHashimܓ said...

അതെ

കുഞ്ഞന്‍ said...
This comment has been removed by the author.
കാട്ടിപ്പരുത്തി said...

തികച്ചും പ്രസക്തം-

വയ്സ്രേലി said...

തീര്‍ചയായും!

ജെ എസ് said...

@ നട്ടപിരാന്തന്‍
@ കൂതറ
@ കുഞ്ഞന്‍
@ കാട്ടിപരുത്തി
@ വയ്സ്രേലി
വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി!
ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ എന്റെ നാടിനോടും നാട്ടാരോടും ഈ പുംഗന്മാര്‍ ചെയ്തതിനു മറുപടിയാവില്ല.

Unknown said...
This comment has been removed by the author.
Anonymous said...

Its shia conspiracy behind the bahrain protest , these shia rafidain trying to overthrown sunni rulers in Bahrain with the help Iran .

Beware of it . try to learn lesson from iraq how shia terrorist sloughtered innocent muslims from there .. see the attached video


http://www.youtube.com/watch?v=_VjfOrryGJc


http://www.youtube.com/watch?v=popDFKI48rc

കുഞ്ഞന്‍ said...
This comment has been removed by the author.
Anonymous said...

@Its shia conspiracy behind the bahrain protest , these shia rafidain trying to overthrown sunni rulers in Bahrain with the help Iran..

എന്തു കുന്തമാണെങ്കില്‍ നമുക്കെന്താ ചെട്ടാ അവരുടെ രാജ്യം അവരുടെ നിയമം. അവരുടെ രാഷ്ട്രീയം. അതിനിടയില്‍ ജോലി ചെയ്തു ജീവിക്കാന്‍ വന്ന നമ്മളെന്തിനു തലയിടണം. മന്മോഹന്‍സിംഗ് നമുക്കുവേണ്ട എന്നു നമ്മള്‍പറഞ്ഞാല്‍ ബഹറിനികള്‍ പറയുമോ, അതു പറ്റില്ല- അങ്ങിനെ പറയുന്നവര്‍ പാക്കിസ്താന്‍ സപ്പോര്‍ട്ടു കൊണ്ടാണ് അങ്ങിനെ പറഞ്ഞതെന്ന്ന്‍?
ഇല്ലല്ലോ
അതുപോലെ, ഇവര്‍ക്കു ഇവരുടെ ഭരണം മാറണമെങ്കില്‍ നിങ്ങള്‍ക്കെന്താ ഇത്ര കൃമികടി?

ഒരു ഇറാന്‍ വിരോധികള്‍
ഥ്ഫൂ....

ഓരോ വീഡിയോയുമായി പാവപ്പെട്ട ഇന്‍ഡ്യാക്കാരെ കൊലയ്ക്കു കൊടുക്കാന്‍ ഇറങ്ങിയിരിക്കുന്നു