പ്രിയപ്പെട്ട എല്ലാ മലയാളി സുഹൃത്തുക്കളോടും ഒരഭ്യര്‍ത്ഥന!
ബഹറിനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുമല്ലോ? തൊഴില്‍ അന്വേഷകര്‍ എന്ന നിലയില്‍ ഇവിടെയെത്തിയ നാം ഈ രാജ്യത്തിന്റെ ആഭ്യന്തരമായ വിഷയങ്ങളില്‍ ഇടപെടുന്നതിനോ കക്ഷി ചെരുന്നതിനോ അനുവദിക്കപ്പെട്ടിട്ടില്ല.അങ്ങനെ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. നിയമ വിധേയമായി ജോലി ചെയ്യുന്നതിനും കൂട്ടം കൂടുന്നതിനും പരിപൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടുള്ള ഈ രാജ്യത്തിന്‍റെ നിയമങ്ങളെ ബഹുമാനിക്കുന്നതിനും പാലിക്കുന്നതിനും നാം പ്രതിന്ജാബദ്ധരാണ്. ഇവിടുത്തെ ആഭ്യന്തര വിഷയങ്ങളില്‍ ഒരുവിധത്തിലുള്ള ഇടപെടലിനും മുതിരരുതെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.മറിച്ചുള്ള എതൊരു ശ്രമവും വ്യക്തികള്‍ എന്നതിലുപരി ഇന്ത്യന്‍ സമൂഹത്തിന്റെ നിലനില്പിനെ ബാധിക്കും എന്നത് മറക്കാതിരിക്കുക.
സ്വാര്‍ത്ഥ തല്‍പരരായ ,സാമൂഹ്യ സംഘടന നേതാക്കന്മാരായ ചില ശുംഭന്മാരുടെ വിവരക്കേടിനു വശംവദരായി ചില സുഹൃത്തുക്കള്‍ ഒരു പ്രകടനത്തില്‍ പങ്കെടുത്ത വിവരം അട്ഭുതത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് സാധാരണക്കാരായ ഇന്ത്യക്കാര്‍ കേട്ടത്.