അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Friday, November 19, 2010

വിശുദ്ധസന്തതികള്‍ !

(പ്രകോപനം: ഈ വാര്‍ത്ത വായിക്കൂ...)

കാതോലിക്ക സഭയില്‍,  ചരിത്രം വീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.ക്രൈസ്തവ സഭയുടെ ഉല്പത്തി മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇന്നത്തെ തകര്‍ച്ചയുടെ ഓരോ ഘട്ടത്തിലും  വിശുദ്ധ ഗര്‍ഭം വഹിക്കുന്ന  പങ്കു വിസ്മരിക്കാനാവില്ല.മനുഷ്യ പുത്രനെ ദിവ്യ ഗര്‍ഭ കഥകളില്‍ കുടുക്കി സാധാരണക്കാരന്‌ അപ്രാപ്യമാക്കി, അരാജകത്വവും അതി ലൈംഗികതയും അരങ്ങു തകര്‍ക്കുന്ന കത്തോലിക്കാ  സെമിനാരികളില്‍ വിരിയിച്ചെടുക്കുന്ന പുരോഹിതനമാരിലൂടെ ക്രിസ്തുവിനെ  ഒരു പ്രഹെളികയാക്കി മാറ്റിയിടത്തു തുടങ്ങി അതിന്റെ ചരിത്രം .ആദിമ കാലങ്ങളില്‍ ദിവ്യ ഗര്‍ഭങ്ങള്‍ അരമനകളിലും കുമ്പസാര കൂട്ടിലും മൂളി നടന്ന മര്‍മ്മരങ്ങള്‍ ആയിരുന്നെങ്കില്‍ ഇന്ന് അരമനരഹസ്യം എന്നൊന്നില്ല എന്നാ നിലയില്‍ ആയിട്ടുണ്ട്‌.
 ചാനലുകള്‍ക്കും ബ്ലൂ ടൂത്തിനും സ്തുതി!.

Thursday, November 18, 2010

Girl Friend

തൊഴില്‍ ഇല്ലാതെ വായില്‍ നോക്കി നടന്ന കുറ്റത്തിന് നാടുകടത്തി ബഹറിനില്‍ കൊണ്ട് തള്ളിയതിന്റെ നൂറ്റി മുപ്പതാം പക്കം !
 ഇത്ര കൃത്യമായി എങ്ങനെ ദിവസം പറയുന്നു എന്ന് ന്യായമായും സംശയം തോന്നിയേക്കാം.അല്ലെ? വന്നതിന്റെ പിറ്റേന്ന് തന്നെ നാട്ടില്‍ ലീവിന് പോകാനുള്ള ദിവസങ്ങള്‍ കൌണ്ട് ഡൌണ്‍ തുടങ്ങിയിരുന്നു.എഴുനൂറ്റിമുപ്പത്തില്‍ നിന്നും ദിവസങ്ങള്‍ ഓരോന്നായി കുറഞ്ഞുകൊണ്ടിരുന്നു.അങ്ങനെ ഒരു ദിവസം കമ്പനി ചിലവില്‍ മനോരാജ്യം കണ്ടുകൊണ്ടിരിക്കുമ്പോഴാണ്