അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Thursday, November 18, 2010

Girl Friend

തൊഴില്‍ ഇല്ലാതെ വായില്‍ നോക്കി നടന്ന കുറ്റത്തിന് നാടുകടത്തി ബഹറിനില്‍ കൊണ്ട് തള്ളിയതിന്റെ നൂറ്റി മുപ്പതാം പക്കം !
 ഇത്ര കൃത്യമായി എങ്ങനെ ദിവസം പറയുന്നു എന്ന് ന്യായമായും സംശയം തോന്നിയേക്കാം.അല്ലെ? വന്നതിന്റെ പിറ്റേന്ന് തന്നെ നാട്ടില്‍ ലീവിന് പോകാനുള്ള ദിവസങ്ങള്‍ കൌണ്ട് ഡൌണ്‍ തുടങ്ങിയിരുന്നു.എഴുനൂറ്റിമുപ്പത്തില്‍ നിന്നും ദിവസങ്ങള്‍ ഓരോന്നായി കുറഞ്ഞുകൊണ്ടിരുന്നു.അങ്ങനെ ഒരു ദിവസം കമ്പനി ചിലവില്‍ മനോരാജ്യം കണ്ടുകൊണ്ടിരിക്കുമ്പോഴാണ്
കോഫി ഷോപ്പിലെ ഫിലിപ്പിനോ സുന്ദരി ഓഫീസില്‍ വന്നത്. ചുറ്റും നടക്കുന്ന ഒന്നും അറിയാതെ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന എന്നെ കണ്ടപ്പോള്‍ അവള്‍ക്കു കാര്യം പിടികിട്ടി.അല്ലെങ്കില്‍ അതാണ് എന്റെ പ്രശ്നമെന്ന് അവള്‍ വിചാരിച്ചു.
മൈ പ്രേന്റ്റ് ,വാട്ട്‌ ഹാപ്പെന്‍? അവളുടെ കിളിമൊഴിയാണ് എന്നെ ഉണര്‍ത്തിയത്.
നത്തിംഗ്! ഞാന്‍ മറുപടി പറഞ്ഞു.
നോ.. യു ഹാവ് സംതിംഗ് പ്രോബ്ലം ...
സോറി..ഐ ഡോണ്ട് ഹാവ് എനി പ്രോബ്ലം...ഞാന്‍
അവള്‍ വിടുന്ന ലക്ഷണമില്ല .എനിക്ക് ഗേള്‍ ഫ്രണ്ട് ഉണ്ടോ എന്നായി അവള്‍.ഇല്ലെന്നു ഞാന്‍ .അപ്പോള്‍ അതാണെന്റെ പ്രശ്നം എന്നവള്‍.അവള്‍ തന്നെ അതിനു പോംവഴി പറഞ്ഞു തന്നു.അവളുടെ റൂം മേറ്റ്‌ ഇപ്പോള്‍ ഫ്രീ ആണത്രേ.പഴയ ബോയ്‌ ഫ്രണ്ട് അവളെ വിട്ടു മറ്റൊരുത്തിയുടെ കൂടെ കൂടി. ആ വെക്കന്സിയില്‍ വേണമെങ്കില്‍ എന്നെ പരിഗണിക്കാന്‍ ഇവള്‍ ശുപാര്‍ശ ചെയ്യാമെന്നേറ്റു.

തേടിയ വള്ളി കാലില്‍ ചുറ്റി !
 പലപ്പോഴും വഴിയെ നടന്നു പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ എന്നെ ഹരം കൊള്ളിച്ചിരുന്നു.രാത്രി പകല്‍ ഭേദമില്ലാതെ, ആണ്‍ പെണ്‍ ഭേദമില്ലാതെ കെട്ടിപുണര്‍ന്നു കലപില കൂട്ടി പോകുന്ന ഫിലിപിനോകള്‍ ഒരു നിത്യകാഴ്ച ആയിരുന്നുവല്ലോ!കേരളത്തിലും അങ്ങനെ ഒരു മധുര മനോന്ജര ദിവസം വരുന്നത് എത്രയോ തവണ സ്വപ്നം കണ്ടിരിക്കുന്നു.അങ്ങനെ ഒരു അവസരം ആണ് എനിക്ക് വരാന്‍ പോകുന്നത്.
എങ്കിലും ചില സംശയങ്ങള്‍ ബാക്കി!.
 ഞാന്‍ എന്റെ സ്ഥിരം ശൈലിയില്‍ ഇടതു പുരികം വളച്ചു ചോദ്യരൂപേണ അവളെ നോക്കി.എന്റെ ഉള്ളിലിരുപ്പ് മനസിലാക്കിയിട്ടോ എന്തോ അവള്‍ കരിയില കിളിയുടെ കലപില പോലെ പാതി മനസിലാവാത്ത ഫിന്ഗ്ലീഷ് (ഫിലിപ്പൈന്‍ ഇംഗ്ലീഷ്)ല്‍ തുടങ്ങി..
ഫിലിപ്പിനികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നം കയ്യില്‍ കാശുള്ള ബോയ്‌ ഫ്രെണ്ട്ടിനെ കണ്ടെത്തുകയാണെന്ന് അവള്‍ എന്നെ ഉദ്ബോധിപ്പിച്ചു .
സിം സിം കാര്‍ഡ്‌,നൂഡില്‍സ് ,ബ്ലോക്ക്‌ & വൈറ്റ് സോപ്പ്,മാജിക്‌ ക്രീം,സ്കൈഫ്ലയ്ക്, മേയ്ക്ക് അപ് ബോക്സ്‌ ,സോപ്പ് ചീപ്, കണ്ണാടി ,pa....,br.,.............
സാധനങ്ങളുടെ ലിസ്റ്റ് കോള്‍ഡ് സ്റ്റോറും കടന്നു ഷോപ്പിംഗ്‌ മാളിലേക്ക് പോകുന്നത് കണ്ടു ഞാന്‍ തരിച്ചിരുന്നു പോയി...

ഈ വിലയ്ക്ക് നമ്മുടെ നാട്ടില്‍ സ്വന്തമായി ഒരു ഭാര്യയെ കിട്ടുമെന്ന് പറഞ്ഞു നഷ്ടബോധത്തോടെ  ഞാന്‍ വീണ്ടും എന്റെ മനോരാജ്യത്തിലേക്ക് തിരിഞ്ഞു നടന്നു!!!!!!



No comments: