അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Wednesday, January 26, 2011

ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുക!




രാജ്യം അതിന്റെ അറുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ നാം ഒരു പുനര്‍ വിചിന്തനം നടത്താന്‍ സമയമായില്ലേ എന്ന് സ്വയം ചിന്തിക്കുക!
നാട്ടു രാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്ന ഭാരതത്തെ ഇന്ന് നാം കാണുന്ന ഭാരതം ആക്കാന്‍ വേണ്ടി സ്വന്തം ജീവിതം പോലും ബലിയര്‍പ്പിച്ച പതിനായിരക്കണക്കിനു പൂര്‍വികരെ നാം ഓര്‍ക്കാറുണ്ടോ?
സ്വന്തം  ജീവന്‍ പോലും നഷ്ടപ്പെടുത്തി നമ്മുടെ പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്ര്യം  പല വിധത്തിലുള്ള ഭീഷണികള്‍ നേരിടുന്ന ഇന്ന് നമ്മുടെ നിലപാടുകള്‍ ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിര്‍ത്തുന്നതില്‍ എത്രത്തോളം സഹായകരമാണ്?

നമ്മുടെ വര്‍ഗീയ,രാഷ്ട്രീയ,മത ചിന്തകള്‍ രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധികുന്നുണ്ടോ? ഉണ്ടെങ്കില്‍ നമ്മുടെ ഇടുങ്ങിയ മത രാഷ്ട്രീയ  ചിന്താഗതികള്‍ ഭാരതം എന്ന നാനാ ജാതി മതസ്ഥര്‍ വാഴുന്ന ഈ നാടിന്റെ വിശാല താല്പര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാന്‍  നാം തയ്യാറാണോ?

നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ആശയം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാ ജാതി മത വ്യത്യാസങ്ങളെയും നമുക്ക് മറക്കാം.വര്‍ഗ വര്‍ണ  ലിംഗ  വ്യത്യാസമില്ലാതെ  എല്ലാ ഭാരതീയരെയും ഒന്നായി കാണാന്‍ കഴിയുന്ന മാനവ സ്നേഹത്തിന്റെ ഒരു പുതിയ സംസ്കാരം നമുക്ക് വളര്‍ത്തിയെടുക്കാം.
മാനവ സ്നേഹത്തിന്റെ പുതുരക്തം നമ്മുടെ സിരകളില്‍ പടരട്ടെ!
ജാതി മത വര്‍ഗീയ കോമരങ്ങള്‍ പോയി തുലയട്ടെ!
മതവികാരമല്ല മതവിചാരങ്ങള്‍ നമ്മുടെ തലച്ചോറിനെ നയിക്കട്ടെ! !
ശാന്തിയും സമാധാനവും നമ്മുടെ ചിന്താസരണികളില്‍ നിറയട്ടെ 
ശക്തവും ഐശ്വര്യ പൂര്‍ണവുമായ   ഒരു ഭാരതത്തിനായി നമുക്ക് അണി ചേരാം !
ഇന്ത്യക്കാരനായതില്‍ നമുക്ക് അഭിമാനിക്കാം!
നമുക്ക് ഒന്ന് ചേര്‍ന്ന് ഏറ്റു പാടാം ....
ഇന്ത്യ എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്.ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.അതിന്റെ..........
ജയ്‌ ഹിന്ദ്‌!
എല്ലാ ഭാരതീയര്‍ക്കും എന്റെ  റിപ്പബ്ലിക് ദിനാശംസകള്‍!

1 comment:

ആസാദ്‌ said...

ജാതി മത വര്‍ഗീയ കോമരങ്ങള്‍ പോയി തുലയട്ടെ!
മതവികാരമല്ല മതവിചാരങ്ങള്‍ നമ്മുടെ തലച്ചോറില്‍ നിറയട്ടെ!
ശാന്തിയും സമാധാനവും നമ്മുടെ ചിന്താസരണികളെ നയിക്കട്ടെ!
ശക്തവും ഐശ്വര്യ പൂര്‍ണവുമായ ഒരു ഭാരതത്തിനായി നമുക്ക് അണി ചേരാം !
ഇന്ത്യക്കാരനായതില്‍ നമുക്ക് അഭിമാനിക്കാം!
---------------------------------
jay hind..