മത രാഷ്ട്രീയ അന്ധത ഇരുള് മൂടിയ മനസുകളില്‍ നുറുങ്ങു വെളിച്ചമാവാനുള്ള ഒരു പാഴ് ശ്രമം ! അശാന്തമായ ഒരു മനസിന്റെ ശിഥില ചിന്തകള്‍ !
അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.
പേജുകള്‍
Friday, December 3, 2010
വിക്കിലീക്സ് വീണ്ടും !
ലോക രാഷ്ട്രീയത്തിലെ അമേരിക്കന്‍ ഇടപെടലുകളുടെയും സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും അടിവേര് ചികഞ്ഞ ,വാര്‍ത്താ വിസ്ഫോടനം നടത്തിയ വിക്കിലീക്സിന്റെ ഡൊമൈന്‍ അഡ്രസ് റദ്ദു ചെയ്തതിനെ തുടര്‍ന്ന് ഇന്ന് പുതിയ അഡ്രെസ്സില്‍ വിക്കിലീക്സ് ലഭ്യമായി തുടങ്ങി.സാമ്രാജ്യത്വ ഭീകരന്മാരുടെ പൊയ്മുഖം ചീന്തി കീറുന്ന വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കാം.
സാമ്രാജ്യത്വ ദാസന്മാരായ,അമേരിക്കന്‍ സയിപന്മാര്‍ക്ക് വിടുപണി
ചെയ്യുന്ന ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ വെളിപാടുകള്‍ അധികം പുറത്തു വന്നു തുടങ്ങിയിട്ടില്ല.വാ പൊളിച്ചു വെറുതെ കുരുക്കില്‍ പെടേണ്ട എന്ന് കരുതിയിട്ടുണ്ടാവും.മിണ്ടാതിരിക്കുന്നതാണല്ലോ അതിബുദ്ധി.അമേരിക്ക നമ്മുടെ സ്വന്തം ആളാണെന്ന് പറഞ്ഞു വിദേശ കാര്യ വക്താവിന്റെ ഒരു പ്രസ്തവനയല്ലാതെ ഒന്നും ഇന്ത്യയ്ക്ക് പറയാനില്ല.
സ്വാശ്രയ കോളജില്‍ ഒരു മെഡിക്കല്‍ സീറ്റ് സ്വപ്നം കാണുന്ന ദരിദ്രവാസിയെ മാനേജ്‌മന്റ് കാണുന്ന ലാഖവത്തോടെയാണ് യു എന്‍ പടിവാതിലില്‍ സീറ്റിനായി ഭിക്ഷക്കാരനെ പോലെ നില്‍ക്കുന്ന ഇന്ത്യയെ, ഹിലരി മദാമ്മ കാണുന്നതെന്ന് പറഞ്ഞിട്ട് ഇവിടുത്തെ ഒരു രാഷ്ട്രീയ നപുംസകങ്ങളും മിണ്ടിയില്ല.ഇവിടെ ആര്‍ക്കാണ് ദേശീയ ബോധം? ഇന്ത്യ എന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ചോര തിളക്കുക?ഈ അടിമത്ത മനോഭാവം എന്നാണാവോ തീരുക? ഇന്ത്യ എന്നാണോ സ്വന്തം ശക്തി തിരിച്ചറിയുക? ഈ രാഷ്ട്രീയ ശിഖണ്ടികള്‍ ഭാരതം വാഴുന്ന കാലത്ത് ഇതൊന്നും നടപ്പില്ലല്ലോ.
അമ്മേ.. ഭാരതാംബേ മാപ്പ്!
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment