അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Friday, December 10, 2010

കര്‍ത്താവ് വീണ്ടും വരുന്നു!





അങ്ങനെ ആ കാര്യത്തിനും ഒരു തീരുമാനമായി. എത്ര കാലമായി എല്ലാവരും കാത്തിരുന്നതാണ്.തന്നേം പിന്നേം പറഞ്ഞു പറഞ്ഞു പെന്തകോസ്തുകാര്‍ക്ക് പോലും സംശയo ആയി  തുടങ്ങിയ സമയത്താണ് പുതിയ വെളിപാട്‌ ഉണ്ടായിരിക്കുന്നത്.എത്ര കാലമായി കുഞ്ഞാടുകളോട്‌ വിശദീകരിച്ചു മടുത്തതാണ്. ഇത് എന്റെ വെളിപാടല്ല.(my blog id is www.thefinalrevelations.blogspot.com   , ഇത് ഞാന്‍ ചുമ്മാ എന്റെ വെളിവുകെടുകള്‍ എഴുതാന്‍ വേണ്ടി ഉണ്ടാക്കിയതാണ്).


ഇനി കാര്യം പറയാം.വരുന്ന മെയ്‌ മാസം 21 നു കര്‍ത്താവ്‌ വരും.ആ കാര്യത്തില്‍ ഇനി മാറ്റമൊന്നും ഇല്ല. ദിവസം തീരുമാനിച്ചു.അന്ന് നടക്കുന്ന കാര്യങ്ങള്‍ക്കായി 1 തെസ്സലോനിക്ക്യര്‍ 4: 13-17 വായിക്കുക. അന്ന് ജീവനോടെ ശേഷിക്കുന്ന എല്ലാവരും ഉയരങ്ങളിലേയ്ക്ക്  എടുക്കപ്പെടും.ചിലര്‍ താമസം എന്ന് വിചാരിക്കുന്നത് പോലെ കര്‍ത്താവ്‌ വരാന്‍ താമസിച്ചതല്ല.ആരും നശിച്ചു പോവാതിരിക്കാന്‍ മാനസാന്തരത്തിന് അവസരം തന്നതാണ്.പക്ഷെ എല്ലാവരും വഷളായി ഒന്നുപോലെ കൊള്ളരുതത്തവരായി തീര്‍ന്ന സാഹചര്യത്തില്‍ ഇനി കാത്തിരുന്നിട്ടു കാര്യമില്ലത്തത് കൊണ്ട് അവസാനം ദിവസം  തീരുമാനിച്ചു എന്നേയുള്ളൂ.ഇനിയും മൂന്നു നാല് മാസം  ബാക്കിയുണ്ട് .എന്ന് വച്ചാല്‍ നന്നാവാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇനി സമയം ഉണ്ട് .ഉള്ള സമയം തക്കത്തില്‍ ഉപയോഗിക്കുക.അച്ചന്മാരുടെയും മെത്രാന്മാരുടെയും കാര്യത്തില്‍ എനിക്ക് പ്രതീക്ഷയില്ല. ഇത് സാദാ വിശ്വാസികള്‍ക്കുള്ള മുന്നറിയിപ്പ് ആണ്.

അവിടം കൊണ്ടും തീരുന്നില്ല.പാവപെട്ടവന്‍ ആയതു കൊണ്ട് കര്‍ത്താവിനു പ്രവേശനമില്ലാത്ത, എഞ്ചിനീയറിംഗ് കോളെജിലോ മെഡിക്കല്‍ കൊളജിലോ കയറി ഒളിച്ചിരിക്കാം എന്ന് ഒരു പാതിരിയോ മേത്രാനോ വിചാരിക്കേണ്ട.എല്ലാവനേം കൊണ്ടുപോകും.എസ്റ്റേറ്റ്‌ മുതലാളി ബിഷപ്പിനെ റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചാലും ഒട്ടുപാല്‍ വലിക്കുന്നപോലെ വലിച്ചോണ്ട് പോകും. ഓണ്‍ലൈന്‍ സുവിശേഷക്കാരെയും ടി വി പ്രവാചകന്മാരെയും തട്ടിപ്പുകാരന്‍  തങ്കപ്പന്‍ ബ്രദറിനെയും  എല്ലാം കൊണ്ടുപോകും.ആരും ബാക്കി ഉണ്ടാവില്ല.സത്യം! ഇനി അഥവാ നാടുകാരെയും പോലീസിനെയും ഒക്കെ പറ്റിക്കുന്ന പോലെ കര്‍ത്താവിനെ പറ്റിച്ചാല്‍ ആകാശക്കൊടാലി   ആണ് കാത്തിരിക്കുന്നത്.ഒരു അഞ്ചു മാസം കൂടി കിട്ടുമായിരിക്കും.ഒക്ടോബര്‍ 21 നു അവസാനമല്ലേ.ചുമ്മാ പറയുകയല്ലേ എന്ന് വിചാരിക്കേണ്ട.ഇത് പരമമായ സത്യം!
സംശയം ഉണ്ടെങ്കില്‍ ഇത് വായിക്കൂ..
സമയമുണ്ട്..വേണമെങ്കില്‍ നന്നാവുക.
(കാളയച്ചന്മാര്‍ക്കും വിശുദ്ധ അമ്മച്ചിമാര്‍ക്കും ഉള്ള സ്നേഹപൂര്‍വമായ മുന്നറിയിപ്പ്: അവിടെ മഠം ഉണ്ടായിരിക്കുന്നതല്ല.എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കില്‍ അഞ്ചു മാസം തക്കത്തില്‍ ഉപയോഗിക്കുക.ആക്രാന്തത്തിനിടയില്‍ അഭയപെങ്ങന്മ്മാരെ ഒന്നും ഇനി തല്ലികൊല്ലല്ലേ പ്ലീസ്! )
ആമേന്‍ !

2 comments:

വഴിയും സത്യവും മാസിക said...

http://vazhiyumsathyavum.blogspot.com

നന്ദിനി said...

നന്നായിട്ട് അവതരിപ്പിച്ചിരിക്കുന്നു ...