കാതോലിക്ക സഭയില്‍, ചരിത്രം വീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.ക്രൈസ്തവ സഭയുടെ ഉല്പത്തി മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇന്നത്തെ തകര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വിശുദ്ധ ഗര്‍ഭം വഹിക്കുന്ന പങ്കു വിസ്മരിക്കാനാവില്ല.മനുഷ്യ പുത്രനെ ദിവ്യ ഗര്‍ഭ കഥകളില്‍ കുടുക്കി സാധാരണക്കാരന് അപ്രാപ്യമാക്കി, അരാജകത്വവും അതി ലൈംഗികതയും അരങ്ങു തകര്‍ക്കുന്ന കത്തോലിക്കാ സെമിനാരികളില്‍ വിരിയിച്ചെടുക്കുന്ന പുരോഹിതനമാരിലൂടെ ക്രിസ്തുവിനെ ഒരു പ്രഹെളികയാക്കി മാറ്റിയിടത്തു തുടങ്ങി അതിന്റെ ചരിത്രം .ആദിമ കാലങ്ങളില്‍ ദിവ്യ ഗര്‍ഭങ്ങള്‍ അരമനകളിലും കുമ്പസാര കൂട്ടിലും മൂളി നടന്ന മര്‍മ്മരങ്ങള്‍ ആയിരുന്നെങ്കില്‍ ഇന്ന് അരമനരഹസ്യം എന്നൊന്നില്ല എന്നാ നിലയില്‍ ആയിട്ടുണ്ട്.
ചാനലുകള്‍ക്കും ബ്ലൂ ടൂത്തിനും സ്തുതി!.
അവിഹിതങ്ങളുടെയും ദിവ്യ ഗര്‍ഭങ്ങളുടെയും കത്തോലിക്കാ പരിഭാഷകള്‍ അനുദിനം എന്നോണം പുറത്തു വന്നുകൊണ്ടിരിക്കുന്നു.ഇത്തരം കഥകള്‍ ഇന്ത്യയിലോ വിശിഷ്യ കേരളത്തിലോ നടക്കുന്നു എന്ന ഭാവം ഒന്നും കേരളം ഭരിക്കുന്നു എന്ന് സ്വയം ഭാവിക്കുന്ന കെ സി ബി സി എന്ന പുരോഹിത വൈതാളിക സംഘം കാണിക്കാന്‍ തയ്യാറല്ല എന്നതാണ് രസകരം.ബിന്‍ ലാദനെ പോലെ ഇടയ്ക്കിടെ ചാനലുകളില്‍ പ്രത്യക്ഷപെട്ടു ഭീഷണികള്‍ മുഴക്കി സകല ജാതി മത കുണ്ടാമണ്ടികളും സമാധാനത്തോടെ കഴിയുന്ന കേരളത്തെ അഫ്ഘാനിസ്ഥാന്‍ ആക്കും എന്ന് പറയുന്ന ആല്‍ത്തറ അപ്പന്മാര്‍ കത്തോലിക്കാ സഭ എന്ന കമ്പോസ്റ്റ് കുഴിയിലെ ദുര്‍ഗന്ധം പുറത്തേക്ക് വമിപ്പിക്കുകയാണ്.
ജനാതിപത്യ സ്ഥാപനങ്ങളെ ന്യൂനപക്ഷം എന്ന വാള്‍ കാട്ടി ബന്ദികളാക്കി, സമാധാനപ്രിയരായ ഭൂരിപക്ഷത്തെ നോക്കുകുത്തികളാക്കി, അനര്‍ഹമായ അവകാശങ്ങള്‍ തട്ടിയെടുക്കുന്നതില്‍ മാത്രമാണ് ഈ എഴംകൂലികളുടെ ശ്രദ്ധ.തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ചാരപ്പണം കൊണ്ട് അട്ടിമറിച്ച പഴയ മധുരിക്കുന്ന ഓര്‍മകളുമായി പുതിയ അങ്കത്തിനു ഇറങ്ങിയെങ്ക്കിലുംപൊതുജനവുമായി യാതൊരു ബന്ധവുമില്ലാത്ത ചില്ല് കൂട്ടിലിരിക്കുന്ന ചില ജട്ജിയെമാന്മാരെ മാത്രമേ വിലക്കെടുക്കാന്‍ കഴിഞ്ഞുള്ളു എന്നതാണ് വാസ്തവം.
പത്രത്താളുകള്‍ പുരോഹിതന്മാരുടെ ജാരസന്തതികളുടെ സചിത്ര കഥകള്‍ പടച്ചുവിടുമ്പോള്‍ കുഞ്ഞാടുകള്‍ സ്വന്തം വീട്ടിലും അരമനകളിലും പള്ളിമേടകളിലും അച്ചന്മാരും ബിഷപ്പുമാരും ഒഴുക്കിയ വിശുദ്ധ
' തൈലത്തിന്റെ' സു(ദുര്‍)ഗന്ധം പരത്തുന്ന ബ്ലോഗുകള്‍ ഉണ്ടാക്കി നിര്‍വൃതി അടയുന്നു. സഭയിലെ വിത്തുകാളകളുടെ ബീജ സംഭരണ/ഉത്പാദന കേന്ദ്രങ്ങള്‍ പള്ളികള്‍ക്ക് സമീപം വിശുദ്ധന്മാരുടെ പേരില്‍ വിശുദ്ധ വേശ്യാലയങ്ങള്‍ നിലനിര്‍ത്തിയിട്ടും മൂരിക്കുട്ടന്മാര്‍ പാവം കുഞ്ഞാട്ടിന്‍ കൂടുകളില്‍ കയറി കുഞ്ഞാടുകള്‍ക്കും തള്ളയാടുകള്‍ക്കും വിശുദ്ധ ഗര്‍ഭം സമ്മാനിക്കുന്നു എങ്കില്‍ കത്തോലിക്ക സഭ ഒരു പുതിയ സംവിധാനത്തെ പറ്റി ആലോചിക്കാന്‍ സമയമായി എന്ന് വിനയാന്വിതനായി ഓര്‍മി പ്പിക്കാന്‍ ആഗ്രഹിക്കുന്നു.

ഒന്നുകില്‍ മറ്റു സഭകളെ പോലെ മാന്യമായി വിവാഹം കഴിച്ചു അടങ്ങിയൊതുങ്ങി കഴിയാനുള്ള അവസരം ഉണ്ടാക്കുക! അതല്ലെങ്കില്‍ അവിഹിത ഗര്‍ഭങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ നാം വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും മറ്റും ചെയ്യുന്ന നാടന്‍ ചികിത്സയ്ക്ക് വിധേയമാക്കുക .അല്ലാതെ അന്തസായി ജീവിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിനു മുഴുവന്‍ ചീത്തപെരുണ്ടാക്കാന്‍ ഈ വിത്തുകാളകളെ അഴിച്ചു വിടുകയല്ല ചെയ്യേണ്ടത് .
മറ്റൊന്ന്, കെ സി ബി സി എന്ന പേരില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഈ വൈതാളിക സംഘം ഇവിടുത്തെ ക്രിസ്ത്യാനികളുടെ മൊത്ത കച്ചവടക്കാര്‍ എന്ന നിലയില്‍ ഒച്ച വയ്ക്കുന്നത് കാണാം. ഇവിടുത്തെ തട്ടിപ്പ് വ്യവസായങ്ങള്‍ ,വിശിഷ്യ വിദ്യ ആഭാസ ,ആതുര ,വ്യഭിചാര കച്ചവടത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത് കത്തോലിക്കര്‍ ആണെങ്കിലും ലക്ഷക്കണക്കിന് അംഗങ്ങള്‍ ഉള്ള യാക്കോബായ,ഓര്‍ത്തഡോക്സ് ,മാര്‍ത്തോമ്മ,പെന്റക്കൊസ്ത്,സമൂഹം വളരെ മാന്യമായും,അന്തസ്സായും സമൂഹത്തിന്റെ മുഖ്യധാരയുമായി ഇണങ്ങി ചേര്‍ന്ന് കഴിയുമ്പോള്‍ ജനാതിപത്യ സംവിധാനങ്ങളെ വെല്ലു വിളിച്ചും ഭൂരിപക്ഷ സമൂഹത്തിനിടയില്‍ അവമതിയും അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവര്‍ ആണ് ക്രൈസ്തവര്‍ എന്ന തെറ്റായ ധാരണ പരത്താനും ഇടയാക്കുന്ന കെ സി ബി സി എന്ന സംഘം ലക്ഷക്കണക്കായ പാവപ്പെട്ട കത്തോലിക്കര്‍ക്ക് എന്താണ് നേടിക്കൊടുക്കുന്നതെന്ന് അവര്‍ സ്വയം ചിന്തിക്കട്ടെ!
(ഇവിടെ എഴുതിയിരിക്കുന്നത് ഒന്നും കത്തോലിക്ക സഭയ്ക്ക് എതിരല്ല.ഇന്ന് നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ക്കും ജനങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന നേതൃത്വത്തിനും എതിരെയാണ് )
നന്ദിയും കടപ്പാടും : കത്തോലിക്കനായി ജനിപ്പിക്കാതിരുന്ന ഒടേതമ്പുരാന് !
No comments:
Post a Comment