തൊഴില്‍ ഇല്ലാതെ വായില്‍ നോക്കി നടന്ന കുറ്റത്തിന് നാടുകടത്തി ബഹറിനില്‍ കൊണ്ട് തള്ളിയതിന്റെ നൂറ്റി മുപ്പതാം പക്കം !
ഇത്ര കൃത്യമായി എങ്ങനെ ദിവസം പറയുന്നു എന്ന് ന്യായമായും സംശയം തോന്നിയേക്കാം.അല്ലെ? വന്നതിന്റെ പിറ്റേന്ന് തന്നെ നാട്ടില്‍ ലീവിന് പോകാനുള്ള ദിവസങ്ങള്‍ കൌണ്ട് ഡൌണ്‍ തുടങ്ങിയിരുന്നു.എഴുനൂറ്റിമുപ്പത്തില്‍ നിന്നും ദിവസങ്ങള്‍ ഓരോന്നായി കുറഞ്ഞുകൊണ്ടിരുന്നു.അങ്ങനെ ഒരു ദിവസം കമ്പനി ചിലവില്‍ മനോരാജ്യം കണ്ടുകൊണ്ടിരിക്കുമ്പോഴാണ്