അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Sunday, December 18, 2011

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍????







മുല്ലപ്പെരിയാര്‍ പൊട്ടി!
അല്ല, അങ്ങനെ സങ്കല്‍പ്പിച്ചു നോക്കുക!
എന്താവും ഉണ്ടാവുക?

മുല്ലപ്പെരിയാറിനെ പറ്റി വാ തോരാതെ വിളിച്ചു  കൂവി എല്ലാവരും നടക്കുന്നുണ്ട്. പക്ഷെ പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞു നടന്നവന്റെ അവസ്ഥയില്‍ ആകും മിക്കവാറും .  എന്ത് ചെയ്യും? അല്ല എന്ത് ചെയ്യും അഥവാ എന്ത് ചെയ്യണം? ഈ വക കാര്യങ്ങളെ പറ്റി ഗൌരവമായി ആര് ചിന്തിച്ചിട്ടുണ്ട് ? എല്ലാവരും ഭീതിയോടെ  മുല്ലപ്പെരിയാര്‍ പൊട്ടി വരുന്നതും സ്വപ്നം കണ്ടു തുള്ളപ്പനി വന്നു നടക്കുകയാണ് .അതിനപ്പുറം ഒരു അടിയന്തിര സാഹചര്യത്തെ എങ്ങനെ നേരിടണം എന്ന് ആര്‍ക്കു അറിയാം ?
ഈ വിഷയത്തെപ്പറ്റി  ഇതേവരെ ക്രിയാത്മകമായ ഒരു സമീപനം പൊതു ജനത്തിന്റെ ഭാഗത്ത്‌ നിന്നോ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നോ ഉയര്‍ന്നു  കണ്ടിട്ടില്ല.മുല്ലപ്പെരിയാര്‍ പൊട്ടും എന്നത് ഇപ്പോഴും ഒരു ഭാവന മാത്രമായി ആണ് ഗവന്മേന്റ്റ് കാണുന്നതെന്ന് തോന്നുന്നു. അതിനപ്പുറമുള്ള ഒരു നടപടികളും ഇതുവരെ ആലോചിച്ചു തുടങ്ങിയിട്ടില്ല,അല്ലെങ്കില്‍ അതിനുള്ള ശ്രമങ്ങള്‍ പോലും ഉണ്ടാവുന്നില്ല എന്നത് ഒരു ഗവണ്മെന്റിന്റെ ആലോചന ദാരിദ്ര്യത്തിന്റെയും കഴിവില്ലയ്മയുടെയും കാര്യ ക്ഷമതയില്ലയ്മയുടെയും മികച്ച ഉദാഹരണമാണ്.
ഒരു കാലവര്‍ഷത്തില്‍ ഒരു ഉരുള്‍ പൊട്ടല്‍ ഉണ്ടായാല്‍ നാം കണ്ടിട്ടുണ്ട്  നമ്മുടെ സര്‍ക്കാരിന്റെയും  ഭരണകൂടത്തിന്റെയും കാര്യക്ഷമത. അതേപോലെ ചെറുതാക്കി കാണാവുന്ന ഒന്നല്ല മുല്ലപെരിയാര്‍ പൊട്ടിയാല്‍ സംജാതമാവുന്ന അന്തരീക്ഷം. സകലതും തകര്‍ത്തെറിഞ്ഞു ഒരു പ്രദേശത്തെ, അവിടുത്തെ ജനത്തെ മുഴുവന്‍ തുടച്ചു നീക്കി  വരുന്ന മഹാ പ്രളയത്തിന്റെ ഗതിയോ രൂക്ഷതയോ ഏതു പ്രവചനങ്ങള്‍ക്കും അപ്പുറമായിരിക്കും തീര്‍ച്ച.ഒരു ഭരണകൂടത്തെ മുഴുവന്‍  സംയോജിപ്പിച്ച് അടിയന്തിരമായ ഒരു രക്ഷാപ്രവര്‍ത്തനത്തിന് എന്താവും ആ സമയം ബാക്കിയുണ്ടാവുക എന്നത് പ്രവചാനാതീതമാണ്.ആരാവും ആ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക? എവിടെ നിന്നാവും ഈ ഉത്തരവാദിത്വ പ്രവര്‍ത്തനം ഏകോപിപ്പിക്കുക? പരസ്പര ആശയവിനിമയത്തിന് എന്ത് മാര്‍ഗമാവും ആ സമയം ഉപയോഗിക്കാനാവുക? ലൈവ് ഷോ കാണിക്കാന്‍ ചാനലുകാര്‍ ആരും ആ വഴിക്ക് അപ്പോള്‍ വരില്ലല്ലോ? വെള്ളം എവിടെയെത്തിയെന്നു ആര് ആരെ അറിയിക്കും? ഇനി അഥവാ അറിയിക്കണമെങ്കില്‍ പോലും വെള്ളം വരുന്ന വഴി നോക്കി ആരാണ് കാത്തിരിക്കുക?

ഒരു അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ വേണ്ടതൊക്കെ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞെന്നു  കേട്ടു. എന്തൊക്കെ ആണാവോ   ഈ നടപടികള്‍? ഇതൊക്കെ ആര്‍ക്കറിയാം? ഇതിനു വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പരിശീലനം  നടത്തിയിട്ടുണ്ടോ? രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി മുന്‍പന്തിയില്‍ നില്‍ക്കേണ്ട പോലീസിനു എന്ത് പരിശീല്ലനം ആണ് നല്‍കിയിട്ടുള്ളത്? എത്ര പോലീസെ സേന ആവശ്യമായി വരും ? അവരെ എങ്ങനെ?എവിടെ എത്തിക്കണം? കേരളത്തിലെ മറ്റേതു ജില്ലയില്‍ നിന്ന് ആ സമയം പോലിസിനെ ഇടുക്കിയിലോ മറ്റോ എത്തിക്കാന്‍ ആവും? ഏതു വഴിയിലൂടെ?എത്ര സമയം കൊണ്ട്? അതോ തമിഴ് നാടിന്റെ പോലീസിനാണോ അവിടെ എത്താനാവുക? ഏതൊക്കെ ആശുപത്രികള്‍ നമുക്ക് ഇടുക്കിയില്‍ ബാക്കി ഉണ്ടാവും? എത്ര ഡോക്ടര്‍മാര്‍ക്ക് ,ആശുപത്രി ജീവനക്കാര്‍ക്ക് നാം പരിശീലനം നല്‍കിയിട്ടുണ്ട്?കേരളാ ഫയര്‍ ആന്റ് റെസ്ക്യൂ  വിഭാഗത്തിന്റെ കയ്യില്‍ പാതാള കരണ്ടിയല്ലാതെ എന്ത് ഉപകരണം  ആണുള്ളത്?എന്ത് രക്ഷ പ്രവര്‍ത്തനം ആണ് അവര്‍ക്ക് നടത്താനവുക? ഇത് രക്ഷാപ്രവര്‍ത്തനം ആണ്, അല്ലാതെ ശവം എടുക്കാന്‍ വരുന്ന വരവല്ലെന്നു ഓര്‍ക്കണം.ശവമൊക്കെ  പട്ടാളം രണ്ടു ദിവസം കഴിഞ്ഞു  വെള്ളം എല്ലാം ഒലിച്ചു  അറബിക്കടലില്‍ എത്തികഴിയുംപോള്‍ വന്നു വാരി എടുത്തോളും.
ഏതു വഴിയിലൂടെയൊക്കെ വെള്ളം വരാന്‍ സാധ്യതയുണ്ട് ?  ആ വഴിയില്‍ ഏതൊക്കെ സ്ഥലത്ത് എത്ര സമയം കൊണ്ട് വെള്ളം എതിചെര്‍ന്നെക്കാം?എത്ര ഉയരത്തില്‍ വെള്ളം ഏതൊക്കെ പ്രദേശങ്ങളില്‍ എത്തും ? അവിടെയുള്ളവര്‍  രക്ഷപെടാന്‍ എങ്ങോട്ട് പോകണം?കോട്ടയത്തോട്ടോ പോണോ,കൊച്ചീലോട്ടു പോകണോ? കെ കെ റോഡു ഏതൊക്കെ ഭാഗം ബാക്കിയുണ്ടാവും രക്ഷപെടാന്‍ ? എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കണം? മുല്ലപ്പെരിയാരിനെക്കാള്‍ താഴ്ന്ന പ്രദേശങ്ങള്‍ ഏതൊക്കെ? വെള്ളം വരുന്ന വഴി ആര്‍ക്കും പ്രവചിക്കാന്‍ ആവില്ലെങ്കിലും ഏതൊക്കെ വഴിയിലൂടെ വന്നേക്കാന്‍ സാധ്യതയുണ്ട്  ? ഇത് വരെ ആരും പത്തനംതിട്ട ജില്ലയെ പരാമര്‍ശിച്ചു കണ്ടില്ല. വണ്ടിപെരിയാര്‍ വള്ളക്കടവ് ഭാഗത്ത്‌ നിന്ന് വെള്ളം തിരിഞ്ഞു പച്ചക്കാനം,  ഗവി ഭാഗത്തേക്ക് പോയാല്‍ ആ ഭാഗങ്ങളിലുള്ള ഡാമുകള്‍ക്ക്  വല്ലതും  സംഭവിക്കുമോ? ശബരിഗിരി ജലവൈദ്യുത  പദ്ധതിയെ ഇത് എങ്ങനെ ബാധിക്കും?കക്കാട്‌,മണിയാര്‍  ജലവൈദ്യുത പദ്ധതികള്‍ക്ക് എന്ത് സംഭവിക്കും? പത്തനംതിട്ടയില്‍  വെള്ളം എത്തുമോ? സര്‍ക്കാരേ, ഒരായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങള്ക്ക് ബാധ്യതയുണ്ട്.
 ഈ രീതിയില്‍ എന്തെങ്കിലും വസ്തുനിഷ്ടമായ പഠനം സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ? 

 ഇതൊക്കെ കൊച്ചു കുട്ടികളെയും മറ്റും പറഞ്ഞു ബോധ്യപ്പെടുത്താന്‍ എന്തൊക്കെയാണ് ചെയ്തിട്ടുള്ളത്? സ്കൂള്‍ തലത്തില്‍ എന്തെങ്കിലും ബോധാവല്‍ക്കരനത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ? എത്രപേരെ ഏകദേശം രക്ഷപെടുത്താന്‍ കഴിഞ്ഞേക്കാം? അവരെ തല്കാലമെങ്കിലും എവിടെ പുനരധിവസിപ്പിക്കും?  അതിനു ഏതെങ്കിലും സ്കൂളോ  പള്ളിയോ  മറ്റോ  ബാക്കിയുണ്ടാവുമോ?ആളുകളെ അവിടെ എങ്ങനെ എത്തിക്കും ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ? ആരാണ് ഇത് ഏകോപിപ്പിക്കുക? അല്ലെങ്കില്‍ സ്വയം ഏകോപനം നടത്താന്‍ വിധം ആളുകള്‍ക്ക്  പരിശീലനം നകിയിട്ടുണ്ടോ? അല്ലെങ്കില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? 
എന്റെ പൊന്നു സര്‍ക്കാരെ ഹൈക്കോടതിയില്‍ നിന്ന് കള്ളത്തരം പറഞ്ഞു രക്ഷപെട്ടിട്ടുണ്ടാവും.പക്ഷെ ഒരു അടിയന്തിര സാഹചര്യത്തില്‍ എന്ത് ചെയ്യും? ഇത് തമാശയല്ല. ഒരു സംസ്ഥാനത്തിനല്ല ,ഒരു രാഷ്ട്രത്തിനു പോലും ഒരു പക്ഷെ ഒന്നും ചെയ്യാന്‍ പറ്റുന്ന ഒരു  സാഹചര്യമല്ല ഇത്.പ്രത്യേകിച്ച് ഇന്ത്യ പോലൊരു രാജ്യത്തിന്‌,കേരളം പോലൊരു സംസ്ഥാനത്തിന്. നമുക്ക് മുന്‍പില്‍ അനുഭവങ്ങളുണ്ട്. ഒരു ഭൂകമ്പമോ വെള്ളപ്പോക്കാമോ വന്നു പത്തോ മൂവായിരമോ പേര് ചാവുമ്പോള്‍ ചില ലോക രാഷ്ട്രങ്ങള്‍  പകച്ചു  നില്‍ക്കുന്നത്  നാം കണ്ടിട്ടില്ലേ? പലപ്പോഴും ഭരണകൂടം നിസ്സഹായരായി പോകും ആരെയും കുറ്റം പറയാന്‍ ആവില്ല.അന്താരാഷ്ട്ര സഹായം ഇല്ലാതെ പിടിച്ചു നില്‍ക്കാനാവില്ല.ഒരു കാട്ടുതീ ഉണ്ടായപ്പോള്‍ അല്ലെങ്കില്‍ ഒരു  കൊടുങ്കാറ്റു ഉണ്ടായപ്പോള്‍ പോലും അമേരിക്ക പോലെ ഒരു രാഷ്ട്രം കഷ്ട്ടപ്പെടുന്നത് നാം കണ്ടതാണ്.അപ്പോഴാണ്‌ നമ്മുടെ 'മഹത്തായ' ഇന്ത്യ .നൂറു വട്ടം ഉറപ്പിച്ചു പറയാം,കേരള ഗെവന്മേന്റ്റ്‌ ഒരു ചുക്കും ചെയ്യില്ല ,അല്ലെങ്കില്‍ അവര്‍ക്കു ഒന്നും  ചെയ്യാന്‍ കഴിയില്ല.ചുമ്മാതങ്ങു വിളിച്ചു  കൂവുകല്ലേ മുപ്പതു ലക്ഷം പേരെ ഇപ്പൊ അങ്ങ് രക്ഷിക്കാന്‍ എന്തോ വിദ്യയുണ്ടത്രേ!.
ഒരു സുനാമി വന്നു ,നാല് തിരയടിച്ചു പോയിട്ട്   വര്‍ഷം എത്ര കഴിഞ്ഞു? എന്ത് കോപ്പാണ്  കേരള സര്‍ക്കാര്‍ ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.ഇപ്പൊഴു പല പാവങ്ങളും സ്കൂളിലും തെരുവിലുമാണ്. ആ കാശ്  കയ്യിട്ടു വാരി  നക്കിയ മാന്യന്‍  തന്നെയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്‌. എന്തായിരിക്കും ഫലം എന്ന് എല്ലാവരും ആലോചിച്ചാല്‍ നല്ലത്.സുനാമി വന്നു തീരത്തൂടെ പോയതെ ഉള്ളൂ.അതുപോലും നേരിടാന്‍ കഴിയാതെ  പോയവരാണ് മൂന്നു നാല് ജില്ല മുഴുവന്‍ തൂത്തു വാരി വരുന്ന പ്രളയം കോളേജ് പിള്ളേരെ  നേരിടുന്ന പോലീസ് ബാരിക്കേഡു  കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ പോവുന്നത്. പ്രളയം വന്നു പോയി കഴിഞ്ഞു എടുക്കുന്ന നടപടികളെ പറ്റിയാണ്  ഇവര്‍ പറയുന്നത്.അതല്ല നമുക്ക് വേണ്ടത്.അപകടമുണ്ടായാല്‍ രക്ഷപെടാനുള്ള വഴികളാണ് നമുക്ക് വേണ്ടത്. അതുകൊണ്ട് മുന്‍കരുതല്‍ നാം തന്നെ എടുക്കണം .അല്ലാതെ തിരോന്തരത്ത്‌ സെക്രടറിയേറ്റിന്റെ   ഏതോ  മൂലയില്‍  പൊടിപിടിച്ചു കിടക്കുന്ന റിപ്പോര്‍ട്ട്   ഒന്നും നമ്മെ രക്ഷിക്കില്ല.നമ്മുടെ മക്കളെ നാം ബോധവത്കരിക്കുക.അവര്‍ സ്കൂളില്‍  പോകുമ്പോഴാണ് അത്യാഹിതം നടക്കുന്നതെങ്കില്‍ എന്ത് ചെയ്യണം,എങ്ങോട്ട് രക്ഷപെടണം,തുടങ്ങിയ കാര്യങ്ങള്‍ അവരെ പറഞ്ഞു പഠിപ്പിക്കുക.വീട്ടിലാണെങ്കില്‍ എന്ത് ചെയ്യണം,രക്ഷാമാര്‍ഗം  എവിടെയാണ് ,അടിയന്തിര  ആവശ്യമുണ്ടായാല്‍ ആരെ ബന്ധപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ അവര്‍ അറിയട്ടെ, മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കട്ടെ.ഓരോരുത്തരും കാര്യങ്ങളെപ്പറ്റി സ്വയം ബോധ്യമുള്ളവര്‍  ആയിരിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ ബോധാവത്കരിക്കുന്നതില്‍ ജാഗരൂകരായിരിക്കട്ടെ.എന്തായാലും  കുറെ പേര്‍ പോകും,തര്‍ക്കമില്ലാത്ത വസ്തുതയാണ്.പക്ഷെ പോകും മുന്‍പേ സ്വയം രക്ഷിക്കാന്‍ അല്ലെങ്കില്‍  മറ്റുള്ളവരെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്തു എന്ന സമാധാനത്തോടെ നമുക്ക്  പോകാം.
മുല്ലപ്പെരിയാര്‍ പൊട്ടും എന്നാ കാര്യത്തില്‍ നമുക്കൊന്നും തര്‍ക്കമില്ലല്ലോ.അല്ലെ? ഇനി പൊട്ടില്ല   എന്നായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ പുകിലൊക്കെ ? വെറുതെ കുറെ പാവം മലയാളികള്‍ പാണ്ടികളുടെ അടി കൊണ്ടു.അതിനു വേണ്ടിയായിരുന്നു ഈ പൊറാട്ടു നാടകം? എന്തിനായിരുന്നു പുതിയ ഡാം വേണമെന്ന് നാം ആവശ്യപ്പെട്ടത്? അതുകൊണ്ട് പുതിയ ഡാം എന്നതിനേക്കാള്‍ ഇപ്പോഴത്തെ ഡാം പൊട്ടിയാലെന്തു  ചെയ്യും എന്നാ കാര്യത്തില്‍ നാം ഗൌരവതരമായ നടപടികളിലേക്ക് കടക്കെണ്ടിയിരിക്കുന്നു.സമരം ചെയ്യാന്‍ താത്പര്യമുള്ളവര്‍ അത് ചെയ്യട്ടെ.കാരണം ഈ വിഷയം സജീവമായി നിര്‍ത്താന്‍  അത് അത്യാവശ്യമാണ്. അതോടൊപ്പം സാധാരണക്കാരായ  മറ്റുള്ള ആളുകള്‍ ഇത്തരം ബോധവത്കരണ നടപടികള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണം.ഇതില്‍ ഒട്ടും അമാന്തം കാണിച്ചുകൂടാ.മുപ്പതു ലക്ഷത്തില്‍ നമുക്ക് ഒന്നോ രണ്ടോ പേരെ കുറയ്ക്കുന്നതില്‍ ആര്‍ക്കെങ്കിലും വിരോധമുണ്ടോ? ചാനലുകാരും പത്രക്കാരും നമ്മുടെയൊക്കെ ചരമക്കുറിപ്പും   എഴുതി ഫ്ലാഷ് ന്യൂസിനുള്ള  വകയൊക്കെ റെഡിയാക്കി വച്ചിരിക്കുകയാണ്. ഒന്നോ രണ്ടോ കൂടിയാലും കുറഞ്ഞാലും അവര്‍ക്കൊന്നുമില്ല. അവര്‍ മുപ്പതെന്നോ നാല്പ്പതെന്നോ എഴുതിക്കോട്ടെ.നമുക്കെന്താ  നഷ്ടം?ഇതൊന്നും വായിക്കാനും കാണാനും നാമുണ്ടാവില്ലല്ലോ.
 പുതിയ ഡാം വരുന്നത് വരെ പൊട്ടാതെ നിന്നോളാം എന്ന് മുല്ലപ്പെരിയാര്‍ ഡാം ആര്‍ക്കും വാക്ക് ഒന്നും തന്നിട്ടില്ലല്ലോ.ഉവ്വോ?
അത് കൊണ്ട് നാം അലസത മതിയാക്കി എഴുന്നേല്‍ക്കുക.നമ്മുടെ തലമുറയിലെ ഒരാളെയെങ്കിലും ബാക്കി  വക്കാന്‍ നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാം.

Saturday, December 17, 2011

മുല്ലപ്പെരിയാര്‍ 9999 !




അങ്ങനെ കേരളത്തില്‍ വീണ്ടും ഒരുത്സവ- മേള സീസണ്‍ കഴിഞ്ഞു.മുല്ലപ്പെരിയാര്‍ മഹോത്സവം. ജഗതി  ഏതോ     സിനിമയില്‍    പറഞ്ഞത് പോലെ   എന്തൊരു   ഊ  ....... ജ്വല സംഭവമായിരുന്നു! എന്തൊക്കയായിരുന്നു   പുകില്.

ആഗോള മലയാളികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍  നിര്‍ത്തി പാണ്ടികളെ വാള്‍മുനയില്‍ നിര്‍ത്തി, മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നത് നാം മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ മലര്‍ന്നു കിടന്നു കണ്ടു.ഇപ്പൊ  പണീം,  ദേ  ഇപ്പൊ പണീം,  എന്ന്  പറഞ്ഞു  നാം നമ്മുടെ  അന്നദാതാവായ,  പാവം കൃഷിക്കാരനായ തമിഴന്റെ എത്ര രാത്രികളെ ഉറക്കമില്ലാതാക്കി.എന്നിട്ടോ ? പാവം തമിഴന്റെ ആസനത്തില്‍ സൂചി  കേറ്റുന്നതു സ്വപ്നം കണ്ടു അര്‍മ്മാദിച്ച  മലയാളിയുടെ ആസനത്തില്‍ കമ്പി പാര കേറ്റി പിതൃ ശൂന്യരായ രാഷ്ട്രീയക്കാര്‍  മുല്ലാപ്പെരിയാറില്‍ നിന്ന് എന്തിന്,കേരളത്തില്‍ നിന്നെ സ്ഥലം വിട്ടു.
പൊട്ടും, പൊട്ടും, ദേ പൊട്ടി എന്ന് പറഞ്ഞു മുല്ലപ്പെരിയാര്‍ ഗ്രൗണ്ടില്‍ നിറഞ്ഞു കളിച്ച മലയാളിയുടെ കളി കണ്ടു പാവം തമിഴന്‍ ആദ്യം വിരണ്ടുപോയി.ഒന്നും ചെയ്യാനാവാതെ, ഗോള്‍ വല അടിച്ചു തകര്‍ക്കുന്ന  മലയാളിയുടെ കളി കണ്ടു പേടിച്ച തമിഴന് ആശ്വാസമായി കേരളത്തിന്റെ   സ്വന്തം കളിക്കാരന്‍ 'തെണ്ടി പണി' (ദണ്ടപാണി  എന്ന് വിവര്‍ത്തനം)  വക ആദ്യ  സെല്‍ഫ് ഗോള്‍. .അച്ചിയുടെ അച്ഛന്‍ പാണ്ടിയായതിന്റെ  ഗുണം. പിന്നെ സെല്‍ഫ് ഗോളിന്റെ പെരുമഴക്കാലം! സൗദി  മന്ത്രി അഹമ്മദും  ഒതേനകുറുപ്പ്  രാമചന്ദ്രനും മദാമ്മ അമ്മായിയുടെ കുശിനിക്കാരനും അങനെ കേളി കേട്ട കളിക്കാരെല്ലാം മലയാളിയുടെ സ്വന്തം  ഗോള്‍വല കുലുക്കി ഉറഞ്ഞു തുള്ളി. രാത്രിയെ  പകലാക്കി ഫേസ് ബുക്കിലും  മറ്റും  പോസ്റ്റിട്ടും  കഥകളും  കവിതകളും കാര്‍ത്ടൂനുകളും എഴുതി- വരച്ചു കൂട്ടി നമ്മളും ഉത്സവത്തിന് മാറ്റുകൂട്ടി.മലയാളി  ആദ്യമായി ഒന്നിച്ചു നില്‍ക്കുന്നതിന്റെ കുളിരില്‍ ഉയര്‍ന്നു  പൊങ്ങിയ രോമരാജികള്‍ തല്ലി ഒടിച്ചു ചുരുട്ടി  വയ്ക്കുകയായിരുന്നു പലരും.  അങ്ങ് തിരോന്തരം മുതല്‍ കാസര്‍ഗോട് വരെ ഖദറിട്ട കള്ളന്മാരും ജൂബ്ബയിട്ട  പാലാക്കാരനും ശിങ്കിടികളും തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. കിം ഫലം ? കാറ്റ് വന്നലും ഭൂകമ്പം  വന്നാലും കുലുങ്ങാത്ത പുരട്ചി  തള്ള ലളിതാമ്മ അമ്മികല്ലിനു കാറ്റ് പിടിച്ചാലത്തെ അവസ്ഥയില്‍ത്തന്നെ. 

പണ്ടാരം പിടിച്ച ഡാം പൊട്ടി വെള്ളം വരുന്നതു പേടിച്ചു വെള്ളമോ ആഹാരമോ ഇറങ്ങാതെ പട്ടിണി കിടക്കുന്ന പാവപ്പെട്ടവന്റെ കൂട്ടത്തില്‍, വെളുപ്പാന്‍  കാലത്ത് വയറു നിറയെ കേറ്റി അങ്ങ് തിരോന്തോരത്ത്  നിന്നും  കൊച്ചീന്നും ചില മാന്യന്മാര്‍ വന്നു  പത്താം മണി നേരം മുതല്‍ നാലാം മണി നേരം വരെ നിരാഹാര സത്യാഗ്രഹം. അപ്പിള്  പോലെ ചൊക ചൊകന്ന ഇന്ത്യന്‍  കോണ്‍ഗ്രസ്‌  പ്രസിടെണ്ടും ഒരു നേരം തീറ്റ മുടക്കി.പിന്നെ അങ്ങ് പ്രകടനമല്ലായിരുന്നോ ? ജാതിയുടെയും  മതത്തിന്റെയും പിന്നെ എല്ലാത്തിന്റെയും പേരില്‍ ഉത്സവപറമ്പില്‍ ആളുകള്‍ കേറി നിരങ്ങുവല്ലായിരുന്നോ.വെള്ളാപ്പള്ളി മുതല്‍ പള്ളീലച്ചന്മാര്‍  വരെ!ദോഷം  പറയരുതല്ലോ ഞങ്ങളുടെ ആരും അവിടില്ലാത്തതിനാല്‍ പെരുന്ന ഇല്ലത്തില്‍ നിന്നും  മാത്രം ആരും വന്നില്ല. അല്ലെങ്കിലും   തറവാടികള്‍ ആരും വിളിക്കാത്തിടത്തു ഉണ്ണാന്‍  പോകാറില്ല .
 ചിലര്‍ അങ്ങ് ദേല്‍ഹിലോട്ടു പറക്കുന്നു,ഡാമിനുള്ള കമ്പീം കല്ലും മണ്ടന്‍ സര്‍ദാര്‍ജീടെ കോണകത്തില്‍ (തലപ്പാവ് എന്ന് വിവര്‍ത്തനം) പൊതിഞ്ഞു  വച്ചിരിക്കുന്നുവെന്നും  പറഞ്ഞു.തലപ്പാവിന് പകരം ഉടുമുണ്ട് പൊക്കി സര്‍ദാര്‍ജി കാണിച്ചതോടെ ശുഭസ്യം ശീഘ്രസ്യം!എന്ന് വച്ചാല്‍   പോയതിനെക്കാള്‍  വേഗത്തില്‍ തിരിച്ചു നാടുപറ്റി!അവിടെ നടന്നത് പുറത്തു പറയാന്‍ കൊള്ളാത്തതിനാല്‍  ഇനി വാ തുറക്കില്ലെന്ന് . അങ്ങനെ ഖദറിട്ട പെരുംകള്ളന്മാര്‍ കാലു വാരി.
അപ്പോഴാണ്‌ പാണ്ടീടെ കളി തുടങ്ങിയത്. കളീന്നു വച്ചാല്‍ കണ്ണും മൂടിയുള്ള  കൈ വിട്ട കളി.കിട്ടി,ശരിക്കും കിട്ടി,തമിഴന്റെ ഊരില്‍ പോയി പണിയെടുത്തു ജീവിക്കാം എന്ന് വിചാരിച്ചു കഴിഞ്ഞിരുന്നവനെല്ലാം  കിട്ടി. അതിനു വലിപ്പ ചെറുപ്പം ഒന്നും പാണ്ടിനോക്കിയില്ല. തട്ട് കടക്കാരന്‍ മുതല്‍ മുത്തൂറ്റ് ,ആലുക്കാസ് എല്ലാവനും പണി കിട്ടി.ഇനീം കിട്ടും.അങ്ങനെ തമിഴ് നാട്ടിലെ  അമ്പത്  ലക്ഷം മല്ലൂസിന്റെയും  കേരളത്തിലെ മുപ്പതു ലക്ഷം മലയാളിയുടെയും കാര്യത്തില്‍   ഒരു തീരുമാനമായി അഥവാ   അവരുടെ       കാര്യം   വെള്ളത്തിലായി. അങ്ങനെ എല്ലാവനെയും   വെള്ളത്തില്‍    തള്ളിയിട്ടു   പണ്ടാരമാടക്ക്കി   തന്തയില്ലാ കൊണ്ഗ്രെസ്സ്    കഴുവേറികളും പാല  അച്ചായന്‍ കൊണ്ഗ്രെസ്സുകാരും പാട്ടിനു  പോയി.ഇനി ഇടുക്കി തമിഴ് നാട്ടില്‍ ചേര്‍ത്താലും   അത്ഭുതപ്പെടരുത് .അതും നടന്നേക്കാം.കാരണം തമിഴ് നാട്ടില്‍  നമ്മുടെ സാറുമാര്‍ക്കുള്ള  ഭൂമി  രക്ഷിക്കണ്ടേ? അവിടെ നേതാക്കന്മാരുടെ സ്ഥലത്തിന്റെ കണക്കെടുപ്പ് തുടങ്ങിയപ്പോഴേ ഓരോരുത്തര്‍ പിന്‍വാങ്ങി തുടങ്ങിയതല്ലേ ? 
ഇന്ന് ചിദംബരം അണ്ണാച്ചി മലയാളിയുടെ ആസനത്തില്‍ അവസാന ആണിയടിച്ചു. സുപ്രീം കോടതിമുതല്‍ എല്ലാവരും കയ്യൊഴിഞ്ഞ പാവം ഇടുക്കി നിവാസികള്‍ക്ക് ആരാണ് ഇനി തുണ.കേരളത്തിലെ    രാഷ്ട്രീയ  പട്ടികളെ ഇനി വിശ്വസിക്കരുത്. ഇവിടെ നമുക്ക് എല്ലാം ഉത്സവമാണ്. സൂര്യനെല്ലി,വിതുര,കൊട്ടിയം,പറവൂര്‍,കവിയൂര്‍,മുല്ലപ്പെരിയാര്‍....സ്ഥലപ്പേരു കൊണ്ട് കളിക്കുകയാണ് മലയാളിയുടെ ഒരു പ്രധാന ഹോബി.ഒരു പുതിയ സ്ഥലപ്പേരു   കിട്ടി .കുറെ ദിവസം ആഘോഷിച്ചു, കഴിഞ്ഞു. അത്രയും  വിചാരിച്ചാല്‍ മതി. എല്ലാരും നെല്ലുണങ്ങുന്നു ,കൊരങ്ങന്‍ വാലു ണങ്ങുന്നു    എന്ന് പറഞ്ഞ പോലെ ചില കോണ്‍ഗ്രസുകാരും വന്നു വാലുണങ്ങി പോയി. പക്ഷെ സാധാരണ മലയാളിക്കാണ് ഇതില്‍  നഷ്ടം സംഭവിച്ചത്. പണ്ടാരാണ്ട് പറഞ്ഞപോലെ വഴിയെ  പോയ നരിയുടെ ആസനത്തില്‍ ചുണ്ണാമ്പു  തേച്ച പോലായിപ്പോയി. കേരളത്തില്‍ കിടന്നാല്‍ വെള്ളത്തില്‍ മുങ്ങി ചാവും.തമിഴ് നാട്ടില്‍ ചെന്നാല്‍ പാണ്ടികള്‍ തല്ലി കൊല്ലും.ഇനി മറ്റൊന്നും   ചെയ്യാനില്ല .എല്ലാം വിധിയെന്ന് കരുതി സമാധാനിക്കുക.
എനിക്ക് തോന്നുന്നത് ആരും തുണയില്ലാത്തവര്‍ക്ക്    ദൈവം തുണയെന്നത് സത്യമാവും .ബഹുമാനപ്പെട്ട മാര്‍ത്തോമ വലിയ മെത്രാപോലീത്ത പറഞ്ഞത് പോലെ ഈ മുല്ലപ്പെരിയാര്‍ അങ്ങനൊന്നും പൊട്ടില്ല.അതുകൊണ്ട്  തന്നെയാവും ഇത്ര ഭീദിതമായ ഈ അന്തരീക്ഷരത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ ധൈര്യമായി ചപ്പാത്തില്‍ വന്നു സത്യാഗ്രഹം ഇരിക്കുന്നത്.അത് തന്നെയാവും ജയലളിതയും പറയുന്നത്. അതെ ഈ മുല്ലപെരിയാര്‍ പൊട്ടില്ലെന്നു തന്നെ നമുക്ക് വിശ്വസിക്കാം.
പ്രിയപ്പെട്ട 30 ലക്ഷത്തില്‍ പെട്ടവര്‍ ക്ഷമിക്കുക.നിങ്ങളുടെ വേവലാതി മനസിലാവാത്ത ഒരാളല്ല ഞാന്‍ .പക്ഷെ നമുക്ക് മുന്‍പില്‍ അതല്ലാതെ  മറ്റു വഴിയൊന്നുമില്ല. നമ്മെ ദൈവം രക്ഷിക്കട്ടെ.നമുക്ക് മുല്ലപ്പെരിയാര്‍ മറക്കാം.പുതിയ മുല്ലപെരിയാര്‍ ഡാം എന്നൊരു സ്വപ്നം നാം കണ്ടിട്ടേയില്ല എന്ന് നമ്മെ സ്വയം  ബോധ്യപ്പെടുത്തുക. നമ്മുടെ രാത്രികള്‍ ഉറക്കമൊഴിഞ്ഞ രാത്രികള്‍ ആകാതിരിക്കട്ടെ. നമ്മുടെ കുട്ടികള്‍ ഭീതിയില്ലാതെ ഉറങ്ങട്ടെ. മുല്ലപെരിയാര്‍ പൊട്ടി വരുന്ന പ്രളയം ഒരു ദിവസം നമ്മെ അറബിക്കടലിലെത്തിക്കും സത്യം.അന്നങ്ങു പോയാല്‍ പോരെ?
പക്ഷെ വന്നിട്ടില്ലാത്ത വെള്ളപ്പൊക്കത്തിന്റെ പേരില്‍ ഇപ്പോഴേ മുണ്ട്  പൊക്കണോ ?

മുല്ലപ്പെരിയാര്‍ അടുത്ത 9999 വര്‍ഷത്തേയ്ക്ക് പൊട്ടില്ല. ഇത് സത്യം സത്യം സത്യം! 


Sunday, November 27, 2011

മുല്ലപെരിയാര്‍ പൊട്ടുമ്പോള്‍ വീണ വായിക്കുന്നവര്‍!

മുല്ലപെരിയാര്‍ അണക്കെട്ട് 


മുന്‍പൊരിക്കലും    ഇല്ലാത്ത  വിധം കേരളം  ഭീതിയുടെ   നിഴലിലായിരിക്കുന്നു. വെറും നേരമ്പോക്കിനും തമാശയ്ക്കും  അപ്പുറം മലയാളി  മുല്ലപെരിയാറിനെ ഗൌരവമായി സമീപിച്ചു തുടങ്ങിയിരിക്കുന്നു. തുടര്‍ച്ചയായി അണക്കെട്ടിന്റെ സമീപ  പ്രദേശങ്ങളില്‍  ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ ഇടുക്കിയ്ക്കും കൊച്ചിയ്ക്കും അപ്പുറത്തേക്ക് ഭീതി പടര്‍ത്തി കഴിഞ്ഞു.ഇന്ന് ഇടുക്കിയില്‍ പലയിടത്തും ജനങ്ങള്‍ തെരുവില്‍ ഇറങ്ങി തുടങ്ങിയിരിക്കുന്നു.തുടര്‍ച്ചയായ സമരങ്ങളും വഴിതടയലും നിരാഹാരം ഉള്‍പെടയുള്ള സമര പരിപാടികളിലെയ്ക്ക് സാധാരണ ജനങ്ങള്‍ വലിചിഴയ്ക്കപെടുകയാണ്. ഉത്തരവാദിത്തം ഇല്ലാത്ത നേതാക്കന്മാരും ഭരണാധികാരികളും ഉള്ള നമ്മുടെ നാട്ടില്‍ ഇതല്ലാതെ സാദാ ജനത്തിനു വേറെ വഴിയില്ലല്ലോ.


തമിഴും വെള്ളവും കൃഷിയും  എല്ലാം സാദാ തമിഴന്റെ വികാരവും വിചാരവും ആകുമ്പോള്‍ മലയാളി രാഷ്ട്രീയ വിവാദ കൃഷിയും വെള്ളമടിയും പിന്നെ മലയാള  ഭാഷയെ പരിപോഷിപിച്ചു സന്തോഷ്‌ പണ്ഡിറ്റ്‌ , പ്രിത്വിരാജ് ,രഞ്ജിനി ഹരിദാസ്മാരെ ഇന്റര്‍നെറ്റില്‍ തെറി വിളിച്ചു വികാരം കൊള്ളുന്നു. തമിഴ് നാട്ടില്‍ നിന്നും കൃത്യമായി പച്ചക്കറി കിട്ടിയില്ലെങ്കിലും ഒരു ദിവസം ഫേസ് ബുക്കില്‍ കയറി പ്രിത്വി രാജിനെ തെറി വിളിച്ചില്ലെങ്കില്‍ ഉറങ്ങാന്‍ കഴിയില്ലെന്ന മാനസികാവസ്ഥയില്‍ എത്തിയിരിക്കുന്നു പ്രബുദ്ധരെന്നു നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചു പറയുന്ന മലയാളി.കാരണം മലയാളിയുടെ ജീവന് ഇന്ന് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത് മുല്ലപെരിയാര്‍ അല്ലല്ലോ,പ്രിത്വിരാജല്ലേ?

എന്തായാലും കുറെ നാളത്തെ ബഹളത്തിനു ശേഷം ഇപ്പോള്‍ പ്രിത്വിരാജ്, പണ്ഡിറ്റ്‌ തുടങ്ങിയവരെ തെറി വിളിച്ചു നടന്ന പിത്രുശൂന്യന്മാരെ ഫേസ് ബുക്കില്‍ അധികം കാണാനില്ല. ഇപ്പോള്‍ മുല്ലപെരിയാര്‍ ആണ് പുതിയ ട്രെന്‍ഡ്. എന്താണ് യഥാര്‍ത്ഥ പ്രശ്നം എന്ന് എത്ര പേര്‍ക്ക് അറിയാം എന്ന് കണ്ടറിയണം.എങ്കിലും കൂടുതല്‍ ആളുകളിലെയ്ക്ക് മുല്ലപെരിയാര്‍ എന്നാ വിഷയം എത്തിക്കുന്നതില്‍ നവ മാധ്യമങ്ങള്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്.പക്ഷെ പ്രശ്ന പരിഹാരത്തിന് ഇവയ്ക്കു എന്ത് ചെയ്യാനാവും എന്നത്  ഒരു ചോദ്യ ചിഹ്നമാണ്. എന്നാലും ഒരു സാമൂഹിക അവബോധം സൃഷ്ടിക്കുന്നതില്‍  അവ ഒരളവു വരെ സഹായിക്കുന്നുണ്ട്.

ഇവിടെ മുല്ലപെരിയാരിന്റെ ചരിത്രത്തിലേക്കും അതിന്റെ നാള്‍ വഴികളിലേക്കും ഉള്ള ഒരു തിരിഞ്ഞു നോട്ടത്തിനു ശ്രമിക്കുകയാണ്.



1886-ല്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളും സെക്രടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യ (ഇന്നത്തെ തമിഴ്നാട് )യും തമ്മില്‍ പെരിയാര്‍ പ്രൊജെക്ടിനു  വേണ്ടി ഒപ്പ് വച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് അണക്കെട്ടിന്റെ പണി ആരംഭിക്കുന്നത്.1886 ഒക്ടോബര്‍ 29  നാണ് ഈ കരാര്‍ ഒപ്പ് വയ്ക്കുന്നത്.തിരുവിതാംകൂര്‍ ദിവാനായിരുന്ന വി  രാം അയ്യന്കാരും മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന ജെ സി ഹാനിങ്ങ്ടനും ആണ് 999 വര്‍ഷത്തെ ഈ കരാറില്‍  ഒപ്പുവെച്ചിരിക്കുന്നത്‌. ഈ കരാര്‍ പ്രകാരം പശ്ചിമ ഘട്ടത്തിലെ ശിവഗിരി മലകളില്‍ നിന്നും ഉദ്ഭവിച്ചു വടക്കോട്ട്‌ ഒഴുകുന്ന പെരിയാറും പശ്ചിമ ഘട്ട മലനിരകളില്‍ നിന്ന് തന്നെ ഉദ്ഭവിച്ചു പടിഞ്ഞാറോട്ട് ഒഴുകുന്ന മുല്ലയാറും ചേരുന്ന ഭാഗത്ത്‌  അണക്കെട്ട് പണിതു അവിടെ നിന്ന് ഒരു തുരങ്കം വഴി വെള്ളം കിഴക്കൊട്ടോഴുക്കി മദ്രാസ് സംസ്ഥാനത്തെ തേനി,മധുര,ശിവഗംഗ,രാമനാഥപുരം ജില്ലകളില്‍ ജലസേചനത്തിന് ഉപയോഗിക്കുക  എന്നതായിരുന്നു പദ്ധതി.   ബ്രിടീഷ്കാരുടെ 24 വര്‍ഷത്തെ നിരന്തരമായ സമ്മര്‍ദ്ധത്തിനു      വഴങ്ങിയാണ് തിരുവിതാംകൂര്‍ രാജാവ് ഇത് സമ്മതം മൂളിയതെന്നു പറയപ്പെടുന്നു.
ബ്രിട്ടീഷ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ പണിത ആദ്യ അണകെട്ട് വെള്ളപ്പൊക്കത്തില്‍ ഒലിച്ചു  പോയതിനെ തുടര്‍ന്ന് രണ്ടാമത് പണിത അണകെട്ട് ആണ് ഇന്നുള്ളത്.1895 ല്‍ പണിത ഈ അണകെട്ട് കല്ലും  സുര്‍ക്കിയും(പഞ്ചസാരയും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം) ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.കരാര്‍  പ്രകാരം രിസര്‍വോയരിനായി എണ്ണായിരം  ഏക്കറും അണക്കെട്ടിനായി നൂറു ഏക്കറുമാണു  വിട്ടുകൊടുത്തത്. ഏക്കറിന് അഞ്ചു രൂപയാണ് വാര്‍ഷിക നികുതിയായി തീരുമാനിച്ചത്. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിയോടെ ഈ കരാറിന് നിയമ സാധുതയില്ലാതായി. പിന്നീട് കരാര്‍ പുതുക്കാനായിപല ശ്രമങ്ങള്‍ ഉണ്ടായെങ്കിലും 1970  ല്‍  അച്യുതമേനോന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് വീണ്ടും കരാറില്‍ ഏര്‍പ്പെടുന്നത്. ഈ കരാര്‍ പ്രകാരം ഏക്കറിന് 30 രൂപ എന്നാ നിലയില്‍ നികുതി പുതുക്കി നിശ്ചയിക്കുകയും പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട് ലോവര്‍ പെരിയാറില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിരക്ക് ഒരു കിലോ വാട്ടിന് 12 രൂപ എന്ന നിലയിലും നിശ്ചയിച്ചു. എന്നാല്‍ ഈ കരാറിന് കേരള നിയമ സഭയുടെ അംഗീകാരം ഉണ്ടായിരുന്നില്ല.ഈ കരാര്‍ 2000 ല്‍ അസാധുവായി. പക്ഷെ ഇപ്പോഴും തമിഴ്നാട് മുല്ലപെരിയാരിലെ ജലവും കേരളത്തിന്റെ ഭൂമിയും ഉപയോഗിക്കുന്നു.

അണക്കെട്ടില്‍  അടര്‍ന്നു തുടങ്ങിയിരിക്കുന്ന ഭാഗം 

ഇതിനിടയില്‍ മുല്ലപെരിയാരിലെ ജലനിരപ്പ്‌ 136  അടിയില്‍ നിന്നും 142  അടിയിലേക്ക് ഉയര്‍ത്താനുള്ള  തമിഴ്നാടിന്റെ ആവശ്യം സുരക്ഷ ഭീഷണി കാരണം കേരളം പല പ്രാവശ്യം തള്ളി കളഞ്ഞു.
1979 ല്‍ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടര്‍ന്ന് അണക്കെട്ടില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് കേരളം നിയോഗിച്ച സുരക്ഷ കമ്മിറ്റി അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയുള്ളതായി റിപ്പോര്ട് ചെയ്തു.ആ സമിതിയുടെ കണ്ടെത്തല്‍ അനുസരിച്ച് റിക്ടര്‍ സ്കെയിലില്‍ 6 ല്‍ അധികം തീവ്രതയുള്ള ഭൂകമ്പത്തെ താങ്ങാനുള്ള കഴിവ് മുല്ലപ്പെരിയാരിനില്ല.അതിനെത്തുടര്‍ന്ന് ജലനിരപ്പ്‌ 136  അടിയായി തുടരാന്‍ തമിഴ്നാട് സമ്മതിച്ചു.പിന്നീട് ജല നിരപ്പ് പരമാവധി സംഭരണ ശേഷിയായ 152  ലേക്ക് ഉയര്‍ത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാല്‍ ഐ ഐ ടി ഡല്‍ഹിയും ഐ ഐ ടി റൂര്‍ക്കിയും നടത്തിയ പഠനം മുല്ലപ്പെരിയാറിന്റെ സുരക്ഷയെപ്പറ്റി ഭീതി വര്ധിപ്പികുകയാണ് ഉണ്ടായത്. രണ്ടു പഠനങ്ങളും കേരളത്തിന്റെ വാദമുഖങ്ങള്‍ക്ക്  ശക്തി  പകരുന്നതായിരുന്നു. എന്നാല്‍ തമിഴ്നാട് കൃഷിമെഖലകള്‍  വര്‍ധിപ്പിക്കുകയും അതിനാവശ്യമായ ജലത്തിനായി മുറവിളി കൂട്ടുകയും ചെയ്തു. അതുപ്രകാരം നടത്തിയ ഒരു പഠനം അനുസരിച്ച് ജലനിരപ്പ്‌ താഴ്ത്തിയത് കാരണം തമിഴ്നാടിന്റെ കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടം 40,000/-  കോടിയാണെന്ന് സ്ഥാപിക്കുകയും അതിനനുസരിച്ചുള്ള പ്രചരണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ കേരളം തങ്ങളുടെ വാദമുഖങ്ങള്‍ സ്ഥാപിക്കാനുള്ള ഒരു ക്രിയാത്മകമായ ശ്രമങ്ങളില്‍ ഏര്‍പ്പെടുകയോ ഒന്നും തന്നെ ചെയ്തില്ല.

കരാര്‍ പ്രകാരം തമിഴ്നാടിനാണ് മുല്ലപെരിയാര്‍ അണക്കെട്ടിനും അതിന്റെ  വൃഷ്ടി പ്രദേശത്തിന്‍ മേലുമുള്ള കൈവശാവകാശം.  2006 ല്‍ സംഭരണ ശേഷി   142  അടിയായി ഉയര്‍ത്താന്‍  സുപ്രീം   കോടതി  നിര്‍ദേശിച്ചു. എന്നാല്‍ കേരളം പുതിയ ഡാം സുരക്ഷ നിയമം പാസ്സാക്കി. എന്നാല്‍ തമിഴ്നാടിന്റെ ഹര്‍ജിയില്‍ ഈ നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.പകരം കേരളവും തമിഴ്നാടും പരസ്പര ധാരണയില്‍ എത്താന്‍  നിര്‍ദേശിക്കുകയും അതുവരെ കേസ് നീട്ടിവെക്കുകയും ചെയ്തു. തമിഴ്നാടിനു വെള്ളം നല്‍കുന്ന  കാര്യത്തില്‍ കേരളത്തിന്‌  എതിര്‍പ്പില്ല,എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷാ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യാനാവില്ല എന്നതാണ് കേരളത്തിന്റെ നിലപാട്. എന്നാല്‍ 2006  ലെ സുപ്രീം കോടതി വിധി നടപ്പാകണം എന്നതാണ് തമിഴ് നാടിന്റെ നിലപാട്. ഈ നിലപാട് ആണ് പ്രശ്നപരിഹാരത്തിന്  തടസം നില്‍ക്കുന്നത്. അതോടൊപ്പം 2010 ല്‍ മുന്‍ സുപ്രീം കോടതി ചീഫ്  ജസ്റ്റിസ്  എ എസ് ആനന്ദ് അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയില്‍ പങ്കെടുക്കാതെ പ്രശ്നം കൂടുതല്‍ വഷളാ ക്കാനാണ്  തമിഴ്നാട് ശ്രമിച്ചത്‌.

ഇതാണ് മുല്ലപെരിയാരിന്റെ സമീപകാല ചരിത്രം.

തമിഴനെ സംബന്ധിച്ചിടത്തോളം ഇത് അവനു വികാരപരമായ പ്രശ്നമാണ്. ഒപ്പം അവന്റെ ജീവിത  പ്രശ്നവുമാണ് .മാത്രവുമല്ല അവന്റെ വികാരം മനസിലാക്കി വെടക്കാക്കി തനിക്കാക്കുന്ന തമിഴ് രാഷ്ട്രീയക്കാരും കൂടിയാകുമ്പോള്‍ പ്രശ്നം കൂടുതല്‍ വഷളാകും.എന്നാല്‍ ആകാശം ഇടിഞ്ഞുവീനാലും പ്രശ്നമില്ലാത്ത മലയാളിയും അവര്‍ക്ക് പറ്റിയ നേതാക്കന്മാരും സാദാ ജനത്തിന്റെ പ്രശ്നങ്ങള്‍ക്ക്    നേരെ എന്നും പ്ര്വിഷ്ടം  തിരിഞ്ഞു നിന്ന് മുണ്ടുപൊക്കി കാണിച്ചിട്ടെയുള്ളൂ.മലയാളിക്ക് രാഷ്ട്രീയം ആണ് വലുത്.പ്രശ്നങ്ങളല്ല.മുല്ലപെരിയാരിലും രാഷ്ട്രീയമാണ്.ഇടതന്‍ ചെയ്‌താല്‍ വലതനു അംഗീകരിക്കാന്‍ ആകില്ല.വലതന്‍ ചെയ്‌താല്‍ ഇടതനു ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല. പാവം ജനം അവനു ഒട്ടും പ്രശ്നമില്ല,കാരണം അവന്‍ രാഷ്ട്രീയമായി വന്ദ്യംകരിക്കപ്പെട്ടവനാണ്.എല്ലാത്തിലും അവന്‍ രാഷ്ട്രീയം  കാണും .. അല്ലെങ്കില്‍ കേരളത്തിലെ നേതാക്കള്‍ അവരെ  വെറും വാലാട്ടി പട്ടികള്‍ ആക്കിയിരിക്കുന്നു. അല്ലെങ്കില്‍ ഇത്രയും ഭീധിതമായ ഒരു അന്തരീക്ഷത്തില്‍ ഈ മലയാളിക്ക് ഇത്ര സുഖമായി ഉറങ്ങാനും ചിരിക്കാനും കഴിയുന്നു?

 ഭൂകമ്പത്തെ  കൃത്യമായി പ്രവചിച്ച് ലോകത്തെ പോലും അധ്ഭുതപ്പെടുത്തിയ ശിവനുണ്ണി   എന്ന  ഒരു പാവം പറഞ്ഞ സമയം ഇത്തിരി തെറ്റിയപ്പോഴെക്ക് അയാളെ പണ്ടാരമടക്കാന്‍ ഫേസ് ബുക്കില്‍ പോലും ചില മലയാളി പട്ടികള്‍ കുരച്ചു കൊണ്ട് നില്‍ക്കുന്നത് കണ്ടു.അയാളുടെ പ്രവചനം  വിശ്വസിച്ചു ചില മുന്‍കരുതലുകള്‍ എടുക്കാന്‍ നിര്‍ദേശിച്ച പി സി ജോര്‍ജിനെ  കഴുവേറ്റ ണം    എന്ന് പറഞ്ഞു ചില രാഷ്ട്രീയ   പട്ടികള്‍ പന്തം കൊളുത്തി പ്രകടനം നടത്തുകയും അങ്ങേരെ കോടതി കെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ! ഇതാണ് രാഷ്ട്രീയ പ്രബുദ്ധ കേരളം! മുങ്ങിച്ചാവാന്‍ പോകുമ്പോഴും അവന്റെ അമ്മയെ ബലാത്സംഗം ചെയ്താലും എല്ലാത്തിലും രാഷ്ട്രീയം കാണുന്ന നെറികെട്ട മലയാളി!

 അതുകൊണ്ട് തന്നെയാണ്  കേരളത്തില്‍ നിന്നും  കേട്ടിയെഴുന്നള്ളിച്ചു കേന്ദ്രത്തില്‍ കൊണ്ട് പോയി   മന്ത്രി കസേരയില്‍ ഇരുത്തിയിരിക്കുന്ന ചില മലയാളി മരപ്പട്ടികള്‍ ഇന്ന് രാവിലെ  ടി   വി ചാനലുകളില്‍ കൊലചിരിയുമായി നില്‍ക്കുന്നത് നാം ഒട്ടും  അത്ഭുതമില്ലാതെ   കണ്ടു രസിച്ചത്! ഒന്നും ചെയ്യാനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കാരണം പ്രശ്നം കോടതിയില്‍ ആണത്രേ ! ഒന്ന് പോടെ,സുപ്രീം കോടതിയിലെ ഉത്തരേന്ത്യന്‍ ഗോസയിമാരുടെ വാറോല കണ്ടു പേടിച്ചല്ലേ   മുല്ലപ്പെരിയാര്‍  പൊട്ടാതെ  നില്‍ക്കുന്നത്,താനേത് നാട്ടുകാരനാടെ? പ്രധാനമന്ത്രിക്കെ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന് കെ വി തോമസ്‌! നാറി  സര്‍ദാര്‍ജി,ഇറ്റാലിയന്‍  മാഡത്തിന്റെ അടുക്കളകാരനാനെങ്കില്‍ താന്‍ സീറ്റ് കിട്ടാന്‍ വേണ്ടി ഡല്‍ഹിയില്‍ പോയി കിടന്നു എന്തൊക്കെ ചെയ്തു എന്നത്  എല്ലാ മലയാളികള്‍ക്കും അറിയാവുന്ന രഹസ്യം അല്ലെ. പിന്നെ എന്ടോസള്‍ഫാന്‍ കീഴ്വായുവിനുള്ള മരുന്നാണ് വിഷം അല്ലെന്നു താന്‍ പറഞ്ഞപ്പോഴേ താന്‍ ആരെന്നു ഞങ്ങള്‍ക്ക് മനസിലായതാണ്.താന്‍ പോ! ഞാന്‍ മലയാളിയുടെ മന്ത്രിയല്ല ആള്‍ ഇന്ത്യ  മന്ത്രിയാണെന്ന് ഇ അഹമ്മദ്! തന്റെ അളിഞ്ഞ മലയാളം കേട്ടാല്‍ ഞങ്ങള്‍ക്ക് അറിഞ്ഞു കൂടെ താന്‍ മലയാളിയെ അല്ലെന്നു! കുറെ മുസ്ലീം ലീഗുകാരെ ഹജ്ജിനു കൊണ്ടുപോയതല്ലാതെ ഇയാളുടെ ക്രെഡിറ്റില്‍  എന്തുണ്ടെന്ന് മാലോകര്‍ക്കെല്ലാം അറിയാം! വിട്ടു പോ സാറെ!

മലയാളി എല്ലാം കുത്തിയൊലിച്ചു അറബിക്കടലില്‍ പോകുമ്പോള്‍ ഞങ്ങളുടെ ചിലവില്‍ ഫ്ലൈറ്റ് പിടിച്ചു പാഞ്ഞു പിടിച്ചു വരുമല്ലോ കള്ള കണ്ണീര്‍ ഒഴുക്കാന്‍  കേരളത്തില്‍ ! അന്ന് കണ്ടോളം! പവാറിനോട് ചോദിച്ചാല്‍ മതി അടിയുടെ സുഖം അറിയാം! തോമസിന് വച്ചതാവും പവാറിന് കൊണ്ടത്‌..ആര്‍ക്കറിയാം! 

എല്ലാ മലയാളികളോടും ഈ വിഷയത്തില്‍ ഉറക്കം മതിയാക്കി ഉണരാന്‍ അഭ്യര്‍ത്ഥിക്കുന്നു! മുല്ലപെരിയാര്‍ ഒരു ചെറിയ വിഷയമല്ല ..നമ്മുടെ സുന്ദര കേരളത്തിന്റെ  ഭാവിക്ക് മേലുള്ള ഭീഷണിയാണ്.നമ്മുടെ കൊച്ചിയും ആലപുഴയുമെല്ലാം സമീപഭാവിയില്‍ അറബികടലില്‍ പോയി കാണേണ്ട ഗതിയുണ്ടാവും.ഒരു പക്ഷെ ഇത് കാണാന്‍ നമ്മളില്‍ പലരും ഉണ്ടായി എന്ന് വരില്ല.അതാണ്‌ നമ്മെ പേടിപ്പെടുത്തെണ്ടത് ! പുതിയ ഒരു അണക്കെട്ടിനായി നടക്കുന്ന ഏതു സമരത്തെയും പിന്തുണക്കുക! ഇതു തമിഴനെതിരല്ല.ഇത്  നമ്മുടെ സഹോദരങ്ങളുടെ  ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണ്. നമുക്ക് നമ്മുടെ രാഷ്ട്രീയം മറക്കാം! ഒരു നല്ല കാര്യത്തിനായി നമുക്ക് മലയാളികള്‍ക്ക് ഒരിക്കലെങ്കിലും ഒന്നിച്ചു അണി ചേരാം!



Saturday, June 18, 2011

സുമനസ്സുകളോട്....ഒരഭ്യര്‍ത്ഥന!

നമ്മളെ പോലെ തന്നെ പൂര്‍ണ ആരോഗ്യത്തോടെ ഓടി നടന്നു കുടുംബം നോക്കുകയും,ഇന്ന് കടുത്ത വൃക്ക രോഗത്താല്‍ ഭാരപ്പെടുകയും ചെയ്യുന്ന ഒരാളെ ഞാന്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും ബൂലോകത്തിലെ സുമനസ്സുകള്‍ക്കും ഉള്ളില്‍ നന്മയുടെ ഉറവു വറ്റാത്ത എല്ലാവര്‍ക്കും പരിചയപ്പെടുത്തിക്കൊള്ളട്ടെ!
ഇദ്ദേഹം മണികുമാര്‍ ഗംഗാധരന്‍ .വയസ്സ് 49.സ്വദേശം പത്തനംതിട്ട ജില്ലയിലെ സീതത്തോട്.ഭാര്യ അജിതയും പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ കാര്‍ത്തികയും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ വിശാഖും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. പച്ചക്കറി കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനമായിരുന്നു കുടുംബത്തിന്റെ  വരുമാന മാര്‍ഗം.
വിശപ്പില്ലായ്മ,കാലില്‍ നീര് തുടങ്ങിയ ചെറിയ രോഗലക്ഷനങ്ങള്‍ക്ക്   ചികിത്സ തേടി ആശുപത്രിയിലെത്തിയ മണികുമാറിനെ കാത്തിരുന്നത് തന്റെ രണ്ടു വൃക്കകളും പ്രവര്‍ത്തനക്ഷമമല്ല എന്ന  ഞെട്ടിപ്പിക്കുന്ന സത്യം ആണ്. കൊച്ചി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ അദ്ദേഹം രോഗത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിയതായി  സ്ഥിരീകരിച്ചു. അതായത്  അദ്ദേഹത്തിനു ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ആഴ്ചയില്‍ രണ്ടു തവണ  ഡയാലിസിസ്  ചെയ്യുകയോ വൃക്ക മാറ്റി വയ്ക്കുകയോ വേണം.എത്രയും  പെട്ടന്ന്   ധാതാവിനെ കണ്ടെത്തി വൃക്ക മാറ്റി വെയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌ .
ഇപ്പോള്‍ കോഴഞ്ചേരിയിലുള്ള മുത്തൂറ്റ് ആശുപത്രിയില്‍ ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസിനു വിധേയനാവുകയാണ് മണികുമാര്‍.ഇതേവരെ പതിനാലു ഡയാലിസിസ് കഴിഞ്ഞു.തുടര്‍ച്ചയായ  ഡയാലിസിസ് മണികുമാറിനെ ശാരീരികമായും സാമ്പത്തികമായും തളര്‍ത്തി കഴിഞ്ഞു.ആഴ്ച തോറും ഏകദേശം അയ്യായിരത്തില്‍  അധികം  രൂപ കണ്ടെത്തേണ്ടതുണ്ട്.ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തുകയാണ്. രോഗാവസ്ഥയില്‍ ആയതോടെ    വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍  ഇദ്ദേഹത്തിനു കടയില്‍ പോകാനോ ജോലിയെടുക്കണോ കഴിയാത്ത  അവസ്ഥയിലാണ്.ഭാര്യ ഇപ്പോള്‍ പച്ചക്കറി കച്ചവടം നടത്തി അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടുവേണം മണി കുമാറിനും  കുടുംബത്തിനും നിത്യവൃത്തി കഴിയെണ്ടതും ആശുപത്രി ചിലവുകള്‍ കണ്ടത്തെണ്ടതും.
O+ ഗ്രൂപ്പില്‍ പെട്ട മണികുമാര്‍ യോജിച്ച ഒരു ധാതാവിനെ കണ്ടെത്താനുള്ള ശ്രമത്തില്‍ ആണ്.പലരെയും സമീപിച്ചെങ്കിലും വ്യത്യസ്ത കാരണങ്ങളാല്‍ ഇതൊന്നും യോജിക്കുന്നത് ആയിരുന്നില്ല.ധാതാവിനെ കണ്ടെത്തുക ഒരു ഭാരിച്ച ജോലിയാണ്.അതിനു വേണ്ടി പലരെ ആശുപത്രിയില്‍ എത്തിച്ചു പരിശോധനകള്‍ നടത്തുക തന്നെ വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന ഒന്നാണ്.ധാതാവിനെ കണ്ടെത്തിയാല്‍ തന്നെ വൃക്ക മാറ്റി വെയ്ക്കലിനു ഏകദേശം പത്തു ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഈ അവസ്ഥയിലാണ് മണികുമാര്‍ നല്ലവരായ മനുഷ്യരുടെ സഹായം തേടുന്നത്.

ഈ ദൌത്യത്തില്‍ ഒരു ചെറിയ സഹായം എന്ന നിലയില്‍ ഈ വിഷയം ഞാന്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ്.നിങ്ങളാല്‍ കഴിയുന്ന ഒരു ചെറിയ സാമ്പത്തിക  സഹായം ശ്രീ മണികുമാറിന്  നല്‍കുക.അതോടൊപ്പം ഈ പോസ്റ്റിന്റെ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്തു നല്‍കുക.അവരില്‍ സഹായിക്കാന്‍ കഴിവും മനസും ഉള്ളവര്‍ സഹായിക്കട്ടെ.
തികച്ചും ക്ഷണികമായ ഈ ജീവിതത്തില്‍ ഇത്തരം കൊച്ചു നന്മകള്‍ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളെ പ്രകാശ പൂരിതങ്ങളാക്കട്ടെ!മണികുമാറിന്റെ കുടുംബത്തില്‍ വിരിയുന്ന ഒരു പുഞ്ചിരി നമ്മുടെ സഫലമായ ജീവിതത്തിന്റെ ചിഹ്നങ്ങള്‍ ആകട്ടെ!

മണി കുമാറിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി:-
Name:Manikumaar Gangadharan
Address:Pezhukaattil
              Seethathode P O
              Pathanamthitta Dist
              Pin-689667
Account No.67095903708
A/c with:State Bank of Travancore
              Vadasserikara branch.

ഇത്തരം രോഗികള്‍ക്ക് സാമ്പത്തികമായ സഹായം ലഭിച്ചേക്കാവുന്ന മറ്റ് സ്രോതസുകളെ സംബന്ധിച്ച് നിങ്ങളുടെ അറിവ് പങ്കു വയ്കാന്‍ താല്പര്യപ്പെടുന്നു.അത് മറ്റുള്ളവര്‍ക്ക് പ്രയോജനകരമായി തീരട്ടെ.
ശ്രീ മണി കുമാറിനെ ഞാന്‍ വ്യക്തിപരമായി അറിയുമെങ്കിലും പഞ്ചായത്ത് പ്രസിഡണ്ട്‌,ചികിത്സിക്കുന്ന ആശുപത്രി എന്നിവരുടെ കത്തുകള്‍ വായനക്കാരുടെ  സംശയ ധൂരീകരണ ത്തിനായി ഇതോടൊപ്പം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.




നിങ്ങളുടെ കമെന്റുകള്‍ സ്വാഗതം ചെയ്യുന്നു.വ്യക്തിപരമായി കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇ -മെയില്‍ ചെയ്യുക:jaisesamuel@gmail.com

Monday, April 18, 2011

എങ്കിലും എന്റെ ബാലകൃഷ്ണാ...!!

തന്റെ  സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ല എന്നാവശ്യപ്പെട്ടു കൊണ്ട് കെ ജി ബാലകൃഷ്ണന്‍ വീണ്ടു രംഗത്ത് എത്തിയിരിക്കുന്നു.സ്വത്ത് വിവരം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ബാലകൃഷ്ണന്‍ സംസ്ഥാന ആദായനികുതി വകുപ്പിന് വീണ്ടും കത്തയച്ചു. 

ആദായനികുതി വകുപ്പ് ട്രിബ്യൂണലിന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വത്ത് വിവരം സ്വകാര്യ വ്യക്തിയ്ക്ക് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും തനിക്കെതിരായ ഹര്‍ജിയില്‍ പൊതുതാല്‍പര്യം സംബന്ധിക്കുന്ന ഒന്നുമില്ലെന്നും കെ.ജി.ബാലകൃഷ്ണന്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് രാജ്യത്ത് ആറിടത്ത് സ്വത്തുക്കളുണ്ടെന്നും വിവരാവകാശ നിയമപ്രകാരം അത് വെളിപ്പെടുത്താന്‍ തയ്യാറാണെന്നും നേരത്തെ ജസ്റ്റിസ് ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു


കുറച്ചുകാലം പരമോന്നത ന്യായാസനത്തില്‍ കയറി കുത്തിയിരുന്നു മുഴുവന്‍ മലയാളികളുടെയും രോമാരാജികളെ തൊണ്ണൂറു ഡിഗ്രിയില്‍ കുത്തനെ നിര്‍ത്തുകയും പിന്നീട് ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കില്‍ അവിടെ ബാലകൃഷ്ണന്‍ കയറിയിരിക്കും എന്ന നിലയില്‍ ഇരുന്നിടത്ത് കാഷ്ടിച്ചു നാറ്റിക്കുകയും ചെയ്ത ജട്ജിയെമാനോട് ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ചിലത്  ഉണര്‍ത്തിക്കാന്‍  ഉണ്ട് .

ഏമാന്‍ കസേരപ്പുറത്തു കുത്തിയിരുന്ന കാലത്ത് കിട്ടിയ ശമ്പളം കൊണ്ട് വീട്ടില്‍ ചട്ടിയും കലവും വാങ്ങിയതിന്റെ കണക്കൊന്നും ഇവിടെ ഞങ്ങള്‍ക്ക് നാട്ടുകാര്‍ക്ക് അറിയേണ്ട.ആ കാശ് കൊണ്ട് ഈ പറഞ്ഞത് എത്ര വാങ്ങാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്ക് അറിയാം.
രണ്ടു മൂന്നു പെണ്ണുങ്ങള്‍ ഉള്ള വീട്ടില്‍ ഒരു മാസം എന്തൊക്കെ എത്രയൊക്കെ വാങ്ങേണ്ടി വരുമെന്നും ഞങ്ങള്‍ക്ക് അറിയാം.അപ്പോള്‍ അതിന്റെ കണക്കും ഞങ്ങള്‍ക്ക് വേണ്ട.ഇനി അത് ഏത് കൂടിയ ബ്രാന്‍ഡ് ആയാലും വിരോധമില്ല.ഞങ്ങള്‍ കണക്കു കൂട്ടി കൊള്ളാം .
പുപ്പുലികള്‍ വാഴുന്ന സുപ്രീം കോടതിയില്‍ പെരും കള്ളങ്ങള്‍ കേട്ടും അതിനേക്കാള്‍ വല്ല്യ കള്ളങ്ങള്‍ കാണിച്ചും വിയര്‍ത്തു വരുമ്പോള്‍ വൈകിട്ട് ഒരിത്തിരി അടിക്കണം എന്ന് തോന്നുന്നതും സ്വാഭാവികം.താങ്കള്‍ അടിക്കുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല.ഇനി അടിക്കുമെങ്കില്‍ ഏറ്റവും മൂത്ത ബ്രാന്‍ഡ് അടിക്കണമെങ്കില്‍ ഒരു മാസം എത്ര കാശ് വേണ്ടി വരുമെന്ന് ഞങ്ങള്‍ക്ക് അറിയാം.അതും ഞങ്ങള്‍ വരവ് വച്ചു.
മുഖ്യ ന്യായാധിപന്‍ ആയിപോയ ഗതികേട് കൊണ്ട് താങ്കള്‍ക്കു പലകാര്യങ്ങളും ഞങ്ങളെ പോലെ പരസ്യമായി ചെയ്യാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം.അതുകൊണ്ട് മറ്റ് വേണ്ടാത്ത ചിലവുകള്‍ ഒന്നും അധികം ഇല്ലെന്നു കരുതുന്നു.കിട്ടിയ കാശില്‍ എന്തായാലും ഒരിത്തിരി ബാക്കി കാണും.ആ കാശ്  കൊണ്ട് എന്ത് ഉണ്ടാക്കി എന്നാണു പാവം പൊതുജനം ചോദിക്കുന്നത്.എന്താ ഏമാനേ ഞങ്ങള്‍ അറിയുന്നത് കൊണ്ടുള്ള കുഴപ്പം?


നീതി അമ്മച്ചി കണ്ണടച്ച വകയില്‍ കിട്ടിയതും ഉണ്ടാക്കിയതും ഒന്നും  പറയേണ്ടന്നെ.വെറുതെ ഞങ്ങളെ പറ്റിക്കാന്‍ വേണ്ടിയെങ്കിലും ചുമ്മാ എന്തെങ്കിലും പറഞ്ഞുകൂടെ? പിണറായി സഖാവിനു നീതി നേരത്തെ കൊടുക്കണം  എന്ന് പറയുന്നത് തെറ്റാണോ ഏമാനേ? അല്ലന്നേ. ചുമ്മാ ഓരോരുത്തരും പറയുന്നത് കേട്ട് ജഡ്ജി ഏമാന്‍ പേടിക്കരുത്.ഏമാന്‍ ശുദ്ധന്‍ ആണെന്ന്  ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ മനസിലാക്കി കഴിഞ്ഞു.കൊണ്ഗ്രെസ്സുകാരും സി പി എം കാരും ഏമാന്റെ കൂടെ ഉള്ളപ്പോള്‍ എന്തേ പേടിക്കാന്‍ ?

എന്നാലും ഏമാന്‍ ആ ഏതാണ്ടവകാശ കമ്മീക്ഷന്റെ കസേരയില്‍ ഇരിക്കുമ്പോള്‍ മനുഷ്യര്‍ക്ക്‌ അത് കിട്ടുമോ എന്ന് എല്ലാവര്ക്കും ഒരു സന്ദേഹം.അതുകൊണ്ട് ചോദിക്കുവാ....ഇരുന്നു നാറ്റിക്കാതെ ഒന്ന് ഇറങ്ങി പോയിക്കൂടെ കൂവേ..???
ഓ.ടോ:അരുതാത്ത സ്ഥലത്ത് കയറ്റിയിരുത്തിയാല്‍ ബാലകൃഷ്ണനും ബാലകൃഷ്ണനായി പോകും.ഏത്? അത് തന്നെ....!!

Wednesday, April 13, 2011

താര സുന്ദരിയുടെ കന്നി വോട്ട് !


 ഭാരതത്തിലെ  ജനാതിപത്യം നിലനിര്‍ത്തി  പോരുന്നതില്‍ സാധാരണക്കാരന്റെ പങ്കോ അതിനു വേണ്ടി അവന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോ വെള്ളിത്തിരയിലെ താരങ്ങള്‍ക്ക് മനസിലാവണം എന്നില്ല.അഭിമുഖങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജനാതിപത്യത്തെ പുച്ചിച്ചു   സംസാരിക്കുന്ന താര സുന്ദരികളെ പലപ്പോഴും കണ്ടിട്ടുണ്ട്."ജനാതിപത്യമോ?അതെന്തു  കുന്ത്രാണ്ടം? വോട്ടു ചെയ്യുകയോ,അയ്യേ! ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ  വോട്ടു ചെയ്യ്തിട്ടില്ല! കേരള മുഖ്യമന്ത്രിയാരെന്നോ?സത്യം പറയാമല്ലോ ഞാന്‍ ഇന്ന് പത്രം വായിച്ചില്ല!ഇന്ന് വായിച്ചില്ലെന്നല്ല,ഞാന്‍ പത്രം വായിക്കാറില്ല.അതില്‍ എല്ലാം രാഷ്ട്രീയമല്ലേ?".ഇത് അതിശയോക്തിയല്ല! യാതൊരു ഉളുപ്പുമില്ലാതെ അഭിമുഖങ്ങളില്‍ താര സുന്ദരിമാര്‍ തുറന്നു പറയുന്നതാണ്.രാഷ്ട്രീയമെന്നോ ജനാതിപത്യം എന്നോ പറയുന്നത് എന്തോ മോശം കാര്യമാണ് എന്ന നിലയിലാണ് ഇവരുടെ വലിയ വായിലുള്ള വര്‍ത്തമാനം.

തിരഞ്ഞെടുപ്പ് എന്നാല്‍ എന്തെന്നോ ഒന്നും അറിയാതെ, ഗണേഷ്കുമാറിനെ  വിജയിപ്പിക്കണേ എന്ന് പറഞ്ഞു പത്തനാപുരത്ത് വോട്ടു പിടിച്ചു നടന്ന നമ്മുടെ  താരസുന്ദരി കാവ്യാ മാധവന്‍ ഗണേഷ് കുമാറിന്  വോട്ടു  ചെയ്യാനാവും  കൊച്ചി  വെണ്ണലയിലുള്ള   ഗവ.സ്കൂളില്‍  എത്തിയത്.പാവം! കന്നി വോട്ടാണത്രെ! ഓ,കഴിഞ്ഞ ചിങ്ങത്തില്‍ പതിനെട്ടു തികഞ്ഞതല്ലെയുള്ളൂ! വോട്ടു ചെയ്യാന്‍ മുട്ടി നിന്നപ്പോഴല്ലേ ദെ വരുന്നു,നിയമസഭാ തിരഞ്ഞെടുപ്പ്.എന്നാ പിന്നെ ആരേലും വന്നു വോട്ടു ചെയ്തു തീര്‍ക്കും മുന്‍പേ വോട്ടു ചെയ്യാന്‍ ഓടിപാഞ്ഞ് വന്നപ്പോഴല്ലേ ഒരുത്തന്‍ ജനാതിപത്യത്തെ പറ്റിയും ക്യൂവില്‍ നില്‍ക്കെണ്ടതിന്റെ  ആവശ്യകതയെപ്പറ്റിയും ക്ലാസ് എടുക്കാന്‍ വന്നിരിക്കുന്നത്!ഒന്ന് പോടാ കൂവേ!എനിക്കിതൊക്കെ അറിയാം,എന്നൊക്കെ പറഞ്ഞിട്ടുണ്ടോ ലവന്‍ സമ്മതിക്കുന്നു .ഇവനാരടാ,ടി എന്‍ ശേഷന്റെ കൊച്ചുമോനോ?

താരസുന്ദരീ,ഇതാണ് ജനാതിപത്യം!ചാനല്‍ അഭിമുഖത്തില്‍ പറയുന്ന ഗീര്‍വാണം പോലെ അത്ര എളുപ്പമുള്ള പണിയല്ല ജനാതിപത്യം നടപ്പാക്കുന്നതും നിലനിര്‍ത്തുന്നതും.ഒന്ന് പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ താര റാണിക്ക് കാണാമായിരുന്നു,എഴുന്നേറ്റു  നടക്കാന്‍ പോലുമാവാത്ത അമ്മച്ചിമ്മാര്‍ കൂനിക്കൂടി നില്‍ക്കുന്നത്,ജനാതിപത്യത്തെ വിജയിപ്പിക്കാന്‍ തങ്ങളുടെ ഊഴവും കാത്ത്!അവര്‍ക്കിത്  പൊങ്ങച്ചം കാട്ടാനുള്ള വേദിയല്ല.ജനാതിപത്യത്തെ ശക്തിപ്പെടുത്താന്‍ തങ്ങളുടെ സമ്മതിധാനവകാശം വിനിയോഗിക്കാന്‍ വന്നു നില്‍ക്കുന്നവര്‍ ആണത്.
വോട്ടു ചെയ്തില്ലേങ്കിലെന്തു?ജനാതിപത്യത്തിന്റെ ബാലപാഠം കാവ്യ പഠിച്ചു.ഇതാണ് ജനാതിപത്യത്തിന്റെ ശക്തി!താരങ്ങളായി വാഴുന്നവരെ ജനങ്ങള്‍ വെറും സാധാരണക്കാരായി മാറ്റുന്ന തിരഞ്ഞെടുപ്പ് എന്ന മാന്ത്രിക വിദ്യ!
ജനാധിപത്യം വിജയിക്കട്ടെ!
താര സുന്ദരിയെ ജനാതിപത്യം പഠിപ്പിച്ച പൌരബോധമുള്ള ആ ചെറുപ്പക്കാരന് എന്റെ നല്ല നമസ്കാരം!