ദേശീയപാത വികസനം മറ്റൊരു 2 ജി സ്‌പെക്ട്രമാകും: സുധീരന്‍
തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാത വികസനം നിലവിലെ രീതിയില്‍ നടപ്പിലാക്കിയാല്‍ മറ്റൊരു 2 ജി സ്‌പെക്ട്രം അഴിമതിയായി മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. കേരള വികസന കോണ്‍ഗ്രസ്സിലെ 'വികസന വീക്ഷണം- 2025' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ദേശീയപാതകള്‍ അന്യവത്കരിക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുന്ന ബി.ഒ.ടി വ്യവസ്ഥ കാണാതെ പോവുകയാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം. സര്‍വകക്ഷിയോഗങ്ങള്‍ പോലും അരമണിക്കൂര്‍ കൊണ്ട് അവസാനിക്കുന്നു. ദേശീയപാത വികസനത്തിനുവേണ്ട നിര്‍മാണച്ചെലവ് പെരുപ്പിച്ചാണ് കാട്ടിയിട്ടുള്ളത്. ചിലയിടത്ത് കിലോമീറ്ററിന് 17 കോടിയും മറ്റു ചിലയിടത്ത് 23 കോടിരൂപയുമാണ് കാണിച്ചിട്ടുള്ളത്. കേന്ദ്രം നല്‍കുന്ന 40 ശതമാനം തുക കൊണ്ട് റോഡ് വികസനം പൂര്‍ത്തിയാകും. ബാക്കി തുക ബി.ഒ.ടി കമ്പനിക്കുള്ളതാണ്. പാതയരികില്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതും ഈ കമ്പനിയാണ് - സുധീരന്‍ പറഞ്ഞു.
3200 കോടി രൂപയുടെ വല്ലാര്‍പാടം പദ്ധതി കമ്മിഷന്‍ ചെയ്തിട്ടും





