ലാല്‍സലാം! സഖാവെ, ലാല്‍സലാം!
പ്രധാനമന്ത്രിക്കുമുന്നില്‍ വായപൊത്തി നില്ക്കാന് തന്നെ കിട്ടില്ലെന്ന് മുഖ്യമന്ത്രി
''കേന്ദ്രത്തിനു മുന്നില്‍ വായപൊത്തി കുനിഞ്ഞ്നിന്ന് സംസാരിക്കാന്‍ ഉമ്മന്‍ ചാണ്ടിമാരെ കിട്ടുമായിരിക്കും. എന്നെ കിട്ടില്ല''. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അവഗണിച്ചുവെന്ന വിവാദത്തിന് എണ്ണ പകര്‍ന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നിയമസഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യസഭയിലൂടെ എത്തിയതാണെങ്കിലും ഈ രാജ്യത്തിന്റെ ഭരണാധികാരിയാണ്. എന്നാല്‍ താന്‍ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതാണ്. കേന്ദ്ര ഭരണക്കാര്‍ക്ക് കൊളോണിയല്‍ മനസ്സാണ്. ഹൈക്കമാന്‍ഡും പ്രാദേശിക പാര്‍ട്ടി കമ്മിറ്റികളും എന്നത് അടിമ-ഉടമ ബന്ധമാണ്. അത്തരം അടിമ-ഉടമ ബന്ധം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ അത് മനസ്സില്‍ കൊണ്ടുനടന്നാല്‍ മതി.
വല്ലാര്‍പാടം പദ്ധതി, തിരുവനന്തപുരം വിമാനത്താവള ടെര്‍മിനല്‍




