മത രാഷ്ട്രീയ അന്ധത ഇരുള് മൂടിയ മനസുകളില്‍ നുറുങ്ങു വെളിച്ചമാവാനുള്ള ഒരു പാഴ് ശ്രമം ! അശാന്തമായ ഒരു മനസിന്റെ ശിഥില ചിന്തകള്‍ !
അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.
പേജുകള്‍
Saturday, December 11, 2010
അമേരിക്കയുടെ മുട്ടു വിറപ്പിച്ച അസാന്‍ജ്.
വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന അസാന്‍ജിനെ കുറിച്ചുള്ള വ്യത്യസ്തമായ വാര്‍ത്തകള്‍ .കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി .പത്രങ്ങളിലൂടെ ഒരു യാത്ര...
1.അസാന്‍ജിന്റെ രഹസ്യങ്ങളുടെ കലവറയെക്കുറിച്ച് വായിക്കൂ.
2.പുതിയ സൈബര്‍ യുദ്ധത്തെപ്പറ്റി.
3.അസ്സ്ന്ജിനെകുരിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍.
4.അമേരികക്കാരന്റെ നയതന്ത്ര ചാര പ്രവര്‍ത്തനത്തെ പറ്റി
5.ഇന്ത്യയോടുള്ള അമേരിക്കക്കാരന്റെ പുച്ഛത്തെപ്പറ്റി.
6.ചോര്‍ച്ച തടയാന്‍ പുതിയ വഴികള്‍
Friday, December 10, 2010
കര്‍ത്താവ് വീണ്ടും വരുന്നു!
അങ്ങനെ ആ കാര്യത്തിനും ഒരു തീരുമാനമായി. എത്ര കാലമായി എല്ലാവരും കാത്തിരുന്നതാണ്.തന്നേം പിന്നേം പറഞ്ഞു പറഞ്ഞു പെന്തകോസ്തുകാര്‍ക്ക് പോലും സംശയo ആയി തുടങ്ങിയ സമയത്താണ് പുതിയ വെളിപാട് ഉണ്ടായിരിക്കുന്നത്.എത്ര കാലമായി കുഞ്ഞാടുകളോട് വിശദീകരിച്ചു മടുത്തതാണ്. ഇത് എന്റെ വെളിപാടല്ല.(my blog id is www.thefinalrevelations.blogspot.com , ഇത് ഞാന്‍ ചുമ്മാ എന്റെ വെളിവുകെടുകള്‍ എഴുതാന്‍ വേണ്ടി ഉണ്ടാക്കിയതാണ്).
കള്ളന്മാര്‍ വാഴും കാലം !
കേരളം!
കേരളം എന്ന പദം ഉണ്ടായത് കള്ളന്മാരുടെ സ്വന്തം നാട് എന്ന നിലയിലാണോ എന്നറിയില്ല . എന്തായാലും ഇന്ന്
കേരളത്തിനു ചേരുന്ന വിശേഷണം ഇത് തന്നെ.വെറും കള്ളന്മാര്‍ അല്ലെങ്കില്‍ മോഷ്ടാക്കള്‍ ക്ഷമിക്കുക.നിങ്ങള്‍ പാവം കള്ളന്മാര്‍.ഇത് നിങ്ങളെപ്പറ്റിയല്ല.
Monday, December 6, 2010
കേരളത്തിലെ രാഷ്ട്രീയ ഉത്തരം താങ്ങികള്‍ !
കഴിഞ്ഞു പോയ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം ഒരു പരിധി വരെ സി പി എം ന്റെ ധാര്‍ഷ്ട്യത്തിനും പലപ്പോഴും അവര്‍ സ്വീകരിച്ച ജനവിരുദ്ധ നടപടികള്‍ക്കും എതിരെയുള്ളതായിരുന്നു.എതിരാളികളെ കായബലം കൊണ്ട് നേരിടാനും,അധികാരത്തിന്റെ ഹുങ്കില്‍ എതിര്‍പ്പിന്റെ സ്വരങ്ങളെ ഉന്മൂലനം ചെയ്യാനുമുള്ള പ്രവണത അവരുടെ താഴെ ഘടകങ്ങള്‍ മുതല്‍ മുകള്‍ തട്ട് വരെ ഒന്ന് പോലെ ദൃശ്യമായിരുന്നു.അസഹിഷ്ണുത സി പി എം ന്റെ മുഖമുദ്രയായി മാറി.വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയില്‍ ജയരാജന്മാരുടെ ഗീര്‍വാണങ്ങളും സാധാരണക്കാര്‍ മുതല്‍ കോടതികള്‍ക്ക് വരെ നേരെയുള്ള അട്ടഹാസങ്ങളും ജനമധ്യത്തില്‍ പാര്ട്ടിക്കുണ്ടാക്കിയ കോട്ടം ചെറുതല്ല. പാര്‍ട്ടിയിലെ സാധാരണക്കാരുടെ വികാരങ്ങളെ പോലും മാനിക്കാന്‍ പാര്‍ട്ടി തയ്യാറാവാതിരുന്നത് നാം ഷോര്‍ന്നൂരും ഒഞ്ചി യത്തും കണ്ടതാണ്.കാല്കീഴിലെ മണ്ണ് ഒഴുകിപോകുമ്പോഴും നേതാക്കളുടെ ധാര്‍ഷ്ട്യത്തിനു മാത്രം ഒരു കുറവും ഉണ്ടായില്ല.അതിന്റെ ഫലം തിരഞ്ഞെടുപ്പില്‍ ദൃശ്യമായിരുന്നു.
Saturday, December 4, 2010
നാണംകെട്ട സര്‍ദാര്‍ജി !
ലോക ശക്തിയായി വളര്‍ന്നു കൊണ്ടിരിക്കുന്ന ,ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കപ്പുറം ലോകത്തെ നയിക്കേണ്ട ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ ഒരു പ്രധാനമന്ത്രി എങ്ങനെയായിരിക്കണം? രാഷ്ട്രീയ കൊള്ളക്കാരും അഴിമതി വീരന്മാരും വാണരുളുന്ന ഇന്ദ്രപ്രസ്ഥത്തില്‍ സ്വന്തം കസേര ഉറപ്പിക്കാന്‍ സര്‍ക്കസ് നടത്തുന്ന, മദാമ്മയുടെ അടിച്ചുതളിക്കാരന്‍ സര്‍ദാര്‍ജി ഈ സ്ഥാനത്തിനു യോഗ്യനാണോ? സ്വയം അഴിമതിനടത്തിയില്ലെങ്കിലും എല്ലാ അഴിമതികള്‍ക്കും കുട പിടിക്കുന്ന ഈ ദുര്‍ബലന്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി കസേരയ്ക്കു ഭൂഷണമാണോ? ഈ വാര്‍ത്ത വായിക്കൂ.നേരിട്ട് പറയാതെ ഭംഗ്യന്തരേണ ഇന്ത്യയുടെ പരമോന്നത നീതിപീഠം വിമര്‍ശിക്കുന്നത് ആരെയെന്നു മനസിലക്കാന്‍ അധിബുദ്ധിയൊന്നും വേണ്ടതില്ല. വെറുമൊരു തട്ടിപ്പുകാരന്‍ ആയ ഏഴാം കൂലി രാജയുടെ മുന്‍പില്‍ മുട്ടുവിറയ്ക്കുന്ന ഈ മാന്യന്‍ ആണ് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന് പറയാന്‍ നാണം തോന്നുന്നില്ലേ? ഇത്രയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ഇപ്പോഴും ആ സ്ഥാനത്ത് അള്ളി പിടിച്ചിരിക്കുന്ന മദാമ്മയുടെ ഈ ദാസ്യവേലക്കാരനെ ചവുട്ടി പുറത്താക്കാന്‍ ആരുമില്ലേ?
അമ്മേ ഭാരതാംബേ മാപ്പ്!
Friday, December 3, 2010
വിക്കിലീക്സ് വീണ്ടും !
ലോക രാഷ്ട്രീയത്തിലെ അമേരിക്കന്‍ ഇടപെടലുകളുടെയും സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും അടിവേര് ചികഞ്ഞ ,വാര്‍ത്താ വിസ്ഫോടനം നടത്തിയ വിക്കിലീക്സിന്റെ ഡൊമൈന്‍ അഡ്രസ് റദ്ദു ചെയ്തതിനെ തുടര്‍ന്ന് ഇന്ന് പുതിയ അഡ്രെസ്സില്‍ വിക്കിലീക്സ് ലഭ്യമായി തുടങ്ങി.സാമ്രാജ്യത്വ ഭീകരന്മാരുടെ പൊയ്മുഖം ചീന്തി കീറുന്ന വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കാം.
സാമ്രാജ്യത്വ ദാസന്മാരായ,അമേരിക്കന്‍ സയിപന്മാര്‍ക്ക് വിടുപണി
Subscribe to:
Posts (Atom)



