മുല്ലപെരിയാര്‍ അണക്കെട്ട് |
മുന്‍പൊരിക്കലും ഇല്ലാത്ത വിധം കേരളം ഭീതിയുടെ നിഴലിലായിരിക്കുന്നു. വെറും നേരമ്പോക്കിനും തമാശയ്ക്കും അപ്പുറം മലയാളി മുല്ലപെരിയാറിനെ ഗൌരവമായി സമീപിച്ചു തുടങ്ങിയിരിക്കുന്നു. തുടര്‍ച്ചയായി അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ ഇടുക്കിയ്ക്കും കൊച്ചിയ്ക്കും അപ്പുറത്തേക്ക് ഭീതി പടര്‍ത്തി കഴിഞ്ഞു.ഇന്ന് ഇടുക്കിയില്‍ പലയിടത്തും ജനങ്ങള്‍ തെരുവില്‍ ഇറങ്ങി തുടങ്ങിയിരിക്കുന്നു.തുടര്‍ച്ചയായ സമരങ്ങളും വഴിതടയലും നിരാഹാരം ഉള്പെടയുള്ള സമര പരിപാടികളിലെയ്ക്ക് സാധാരണ ജനങ്ങള്‍ വലിചിഴയ്ക്കപെടുകയാണ്. ഉത്തരവാദിത്തം ഇല്ലാത്ത നേതാക്കന്മാരും ഭരണാധികാരികളും ഉള്ള നമ്മുടെ നാട്ടില്‍ ഇതല്ലാതെ സാദാ ജനത്തിനു വേറെ വഴിയില്ലല്ലോ.
തമിഴും വെള്ളവും കൃഷിയും എല്ലാം സാദാ തമിഴന്റെ വികാരവും വിചാരവും ആകുമ്പോള്‍ മലയാളി രാഷ്ട്രീയ വിവാദ കൃഷിയും വെള്ളമടിയും പിന്നെ മലയാള ഭാഷയെ പരിപോഷിപിച്ചു സന്തോഷ് പണ്ഡിറ്റ് , പ്രിത്വിരാജ് ,രഞ്ജിനി ഹരിദാസ്മാരെ ഇന്റര്‍നെറ്റില്‍ തെറി വിളിച്ചു വികാരം കൊള്ളുന്നു. തമിഴ് നാട്ടില്‍ നിന്നും കൃത്യമായി പച്ചക്കറി കിട്ടിയില്ലെങ്കിലും ഒരു ദിവസം ഫേസ് ബുക്കില്‍ കയറി പ്രിത്വി രാജിനെ തെറി വിളിച്ചില്ലെങ്കില്‍ ഉറങ്ങാന്‍ കഴിയില്ലെന്ന മാനസികാവസ്ഥയില്‍ എത്തിയിരിക്കുന്നു പ്രബുദ്ധരെന്നു നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചു പറയുന്ന മലയാളി.കാരണം മലയാളിയുടെ ജീവന് ഇന്ന് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത് മുല്ലപെരിയാര്‍ അല്ലല്ലോ,പ്രിത്വിരാജല്ലേ?
എന്തായാലും കുറെ നാളത്തെ ബഹളത്തിനു ശേഷം ഇപ്പോള്‍ പ്രിത്വിരാജ്, പണ്ഡിറ്റ് തുടങ്ങിയവരെ തെറി വിളിച്ചു നടന്ന പിത്രുശൂന്യന്മാരെ ഫേസ് ബുക്കില്‍ അധികം കാണാനില്ല. ഇപ്പോള്‍ മുല്ലപെരിയാര്‍ ആണ് പുതിയ ട്രെന്‍ഡ്. എന്താണ് യഥാര്‍ത്ഥ പ്രശ്നം എന്ന് എത്ര പേര്‍ക്ക് അറിയാം എന്ന് കണ്ടറിയണം.എങ്കിലും കൂടുതല്‍ ആളുകളിലെയ്ക്ക് മുല്ലപെരിയാര്‍ എന്നാ വിഷയം എത്തിക്കുന്നതില്‍ നവ മാധ്യമങ്ങള്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്.പക്ഷെ പ്രശ്ന പരിഹാരത്തിന് ഇവയ്ക്കു എന്ത് ചെയ്യാനാവും എന്നത് ഒരു ചോദ്യ ചിഹ്നമാണ്. എന്നാലും ഒരു സാമൂഹിക അവബോധം സൃഷ്ടിക്കുന്നതില്‍ അവ ഒരളവു വരെ സഹായിക്കുന്നുണ്ട്.
ഇവിടെ മുല്ലപെരിയാരിന്റെ ചരിത്രത്തിലേക്കും അതിന്റെ നാള് വഴികളിലേക്കും ഉള്ള ഒരു തിരിഞ്ഞു നോട്ടത്തിനു ശ്രമിക്കുകയാണ്.
1886-ല്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളും സെക്രടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യ (ഇന്നത്തെ തമിഴ്നാട് )യും തമ്മില്‍ പെരിയാര്‍ പ്രൊജെക്ടിനു വേണ്ടി ഒപ്പ് വച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് അണക്കെട്ടിന്റെ പണി ആരംഭിക്കുന്നത്.1886 ഒക്ടോബര്‍ 29 നാണ് ഈ കരാര്‍ ഒപ്പ് വയ്ക്കുന്നത്.തിരുവിതാംകൂര്‍ ദിവാനായിരുന്ന വി രാം അയ്യന്കാരും മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന ജെ സി ഹാനിങ്ങ്ടനും ആണ് 999 വര്‍ഷത്തെ ഈ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഈ കരാര്‍ പ്രകാരം പശ്ചിമ ഘട്ടത്തിലെ ശിവഗിരി മലകളില്‍ നിന്നും ഉദ്ഭവിച്ചു വടക്കോട്ട് ഒഴുകുന്ന പെരിയാറും പശ്ചിമ ഘട്ട മലനിരകളില്‍ നിന്ന് തന്നെ ഉദ്ഭവിച്ചു പടിഞ്ഞാറോട്ട് ഒഴുകുന്ന മുല്ലയാറും ചേരുന്ന ഭാഗത്ത് അണക്കെട്ട് പണിതു അവിടെ നിന്ന് ഒരു തുരങ്കം വഴി വെള്ളം കിഴക്കൊട്ടോഴുക്കി മദ്രാസ് സംസ്ഥാനത്തെ തേനി,മധുര,ശിവഗംഗ,രാമനാഥപുരം ജില്ലകളില്‍ ജലസേചനത്തിന് ഉപയോഗിക്കുക എന്നതായിരുന്നു പദ്ധതി. ബ്രിടീഷ്കാരുടെ 24 വര്‍ഷത്തെ നിരന്തരമായ സമ്മര്‍ദ്ധത്തിനു വഴങ്ങിയാണ് തിരുവിതാംകൂര്‍ രാജാവ് ഇത് സമ്മതം മൂളിയതെന്നു പറയപ്പെടുന്നു.
ബ്രിട്ടീഷ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ പണിത ആദ്യ അണകെട്ട് വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയതിനെ തുടര്‍ന്ന് രണ്ടാമത് പണിത അണകെട്ട് ആണ് ഇന്നുള്ളത്.1895 ല്‍ പണിത ഈ അണകെട്ട് കല്ലും സുര്‍ക്കിയും(പഞ്ചസാരയും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം) ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.കരാര്‍ പ്രകാരം രിസര്‍വോയരിനായി എണ്ണായിരം ഏക്കറും അണക്കെട്ടിനായി നൂറു ഏക്കറുമാണു വിട്ടുകൊടുത്തത്. ഏക്കറിന് അഞ്ചു രൂപയാണ് വാര്‍ഷിക നികുതിയായി തീരുമാനിച്ചത്. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിയോടെ ഈ കരാറിന് നിയമ സാധുതയില്ലാതായി. പിന്നീട് കരാര്‍ പുതുക്കാനായിപല ശ്രമങ്ങള്‍ ഉണ്ടായെങ്കിലും 1970 ല്‍ അച്യുതമേനോന് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് വീണ്ടും കരാറില്‍ ഏര്‍പ്പെടുന്നത്. ഈ കരാര്‍ പ്രകാരം ഏക്കറിന് 30 രൂപ എന്നാ നിലയില്‍ നികുതി പുതുക്കി നിശ്ചയിക്കുകയും പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട് ലോവര്‍ പെരിയാറില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിരക്ക് ഒരു കിലോ വാട്ടിന് 12 രൂപ എന്ന നിലയിലും നിശ്ചയിച്ചു. എന്നാല്‍ ഈ കരാറിന് കേരള നിയമ സഭയുടെ അംഗീകാരം ഉണ്ടായിരുന്നില്ല.ഈ കരാര്‍ 2000 ല്‍ അസാധുവായി. പക്ഷെ ഇപ്പോഴും തമിഴ്നാട് മുല്ലപെരിയാരിലെ ജലവും കേരളത്തിന്റെ ഭൂമിയും ഉപയോഗിക്കുന്നു.
അണക്കെട്ടില്‍ അടര്‍ന്നു തുടങ്ങിയിരിക്കുന്ന ഭാഗം |
ഇതിനിടയില്‍ മുല്ലപെരിയാരിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയിലേക്ക് ഉയര്‍ത്താനുള്ള തമിഴ്നാടിന്റെ ആവശ്യം സുരക്ഷ ഭീഷണി കാരണം കേരളം പല പ്രാവശ്യം തള്ളി കളഞ്ഞു.
1979 ല്‍ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടര്‍ന്ന് അണക്കെട്ടില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് കേരളം നിയോഗിച്ച സുരക്ഷ കമ്മിറ്റി അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയുള്ളതായി റിപ്പോര്‍ട് ചെയ്തു.ആ സമിതിയുടെ കണ്ടെത്തല്‍ അനുസരിച്ച് റിക്ടര്‍ സ്കെയിലില്‍ 6 ല്‍ അധികം തീവ്രതയുള്ള ഭൂകമ്പത്തെ താങ്ങാനുള്ള കഴിവ് മുല്ലപ്പെരിയാരിനില്ല.അതിനെത്തുടര്‍ന്ന് ജലനിരപ്പ് 136 അടിയായി തുടരാന്‍ തമിഴ്നാട് സമ്മതിച്ചു.പിന്നീട് ജല നിരപ്പ് പരമാവധി സംഭരണ ശേഷിയായ 152 ലേക്ക് ഉയര്‍ത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാല്‍ ഐ ഐ ടി ഡല്‍ഹിയും ഐ ഐ ടി റൂര്‍ക്കിയും നടത്തിയ പഠനം മുല്ലപ്പെരിയാറിന്റെ സുരക്ഷയെപ്പറ്റി ഭീതി വര്ധിപ്പികുകയാണ് ഉണ്ടായത്. രണ്ടു പഠനങ്ങളും കേരളത്തിന്റെ വാദമുഖങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു. എന്നാല്‍ തമിഴ്നാട് കൃഷിമെഖലകള്‍ വര്‍ധിപ്പിക്കുകയും അതിനാവശ്യമായ ജലത്തിനായി മുറവിളി കൂട്ടുകയും ചെയ്തു. അതുപ്രകാരം നടത്തിയ ഒരു പഠനം അനുസരിച്ച് ജലനിരപ്പ് താഴ്ത്തിയത് കാരണം തമിഴ്നാടിന്റെ കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടം 40,000/- കോടിയാണെന്ന് സ്ഥാപിക്കുകയും അതിനനുസരിച്ചുള്ള പ്രചരണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ കേരളം തങ്ങളുടെ വാദമുഖങ്ങള്‍ സ്ഥാപിക്കാനുള്ള ഒരു ക്രിയാത്മകമായ ശ്രമങ്ങളില്‍ ഏര്‍പ്പെടുകയോ ഒന്നും തന്നെ ചെയ്തില്ല.
കരാര്‍ പ്രകാരം തമിഴ്നാടിനാണ് മുല്ലപെരിയാര്‍ അണക്കെട്ടിനും അതിന്റെ വൃഷ്ടി പ്രദേശത്തിന് മേലുമുള്ള കൈവശാവകാശം. 2006 ല്‍ സംഭരണ ശേഷി 142 അടിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. എന്നാല്‍ കേരളം പുതിയ ഡാം സുരക്ഷ നിയമം പാസ്സാക്കി. എന്നാല്‍ തമിഴ്നാടിന്റെ ഹര്‍ജിയില്‍ ഈ നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.പകരം കേരളവും തമിഴ്നാടും പരസ്പര ധാരണയില്‍ എത്താന്‍ നിര്‍ദേശിക്കുകയും അതുവരെ കേസ് നീട്ടിവെക്കുകയും ചെയ്തു. തമിഴ്നാടിനു വെള്ളം നല്കുന്ന കാര്യത്തില്‍ കേരളത്തിന് എതിര്‍പ്പില്ല,എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷാ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യാനാവില്ല എന്നതാണ് കേരളത്തിന്റെ നിലപാട്. എന്നാല്‍ 2006 ലെ സുപ്രീം കോടതി വിധി നടപ്പാകണം എന്നതാണ് തമിഴ് നാടിന്റെ നിലപാട്. ഈ നിലപാട് ആണ് പ്രശ്നപരിഹാരത്തിന് തടസം നില്‍ക്കുന്നത്. അതോടൊപ്പം 2010 ല്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ എസ് ആനന്ദ് അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയില്‍ പങ്കെടുക്കാതെ പ്രശ്നം കൂടുതല്‍ വഷളാ ക്കാനാണ് തമിഴ്നാട് ശ്രമിച്ചത്.
ഇതാണ് മുല്ലപെരിയാരിന്റെ സമീപകാല ചരിത്രം.
തമിഴനെ സംബന്ധിച്ചിടത്തോളം ഇത് അവനു വികാരപരമായ പ്രശ്നമാണ്. ഒപ്പം അവന്റെ ജീവിത പ്രശ്നവുമാണ് .മാത്രവുമല്ല അവന്റെ വികാരം മനസിലാക്കി വെടക്കാക്കി തനിക്കാക്കുന്ന തമിഴ് രാഷ്ട്രീയക്കാരും കൂടിയാകുമ്പോള്‍ പ്രശ്നം കൂടുതല്‍ വഷളാകും.എന്നാല്‍ ആകാശം ഇടിഞ്ഞുവീനാലും പ്രശ്നമില്ലാത്ത മലയാളിയും അവര്‍ക്ക് പറ്റിയ നേതാക്കന്മാരും സാദാ ജനത്തിന്റെ പ്രശ്നങ്ങള്‍ക്ക് നേരെ എന്നും പ്ര്വിഷ്ടം തിരിഞ്ഞു നിന്ന് മുണ്ടുപൊക്കി കാണിച്ചിട്ടെയുള്ളൂ.മലയാളിക്ക് രാഷ്ട്രീയം ആണ് വലുത്.പ്രശ്നങ്ങളല്ല.മുല്ലപെരിയാരിലും രാഷ്ട്രീയമാണ്.ഇടതന് ചെയ്താല്‍ വലതനു അംഗീകരിക്കാന്‍ ആകില്ല.വലതന് ചെയ്താല്‍ ഇടതനു ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല. പാവം ജനം അവനു ഒട്ടും പ്രശ്നമില്ല,കാരണം അവന് രാഷ്ട്രീയമായി വന്ദ്യംകരിക്കപ്പെട്ടവനാണ്.എല്ലാത്തിലും അവന് രാഷ്ട്രീയം കാണും .. അല്ലെങ്കില്‍ കേരളത്തിലെ നേതാക്കള്‍ അവരെ വെറും വാലാട്ടി പട്ടികള്‍ ആക്കിയിരിക്കുന്നു. അല്ലെങ്കില്‍ ഇത്രയും ഭീധിതമായ ഒരു അന്തരീക്ഷത്തില്‍ ഈ മലയാളിക്ക് ഇത്ര സുഖമായി ഉറങ്ങാനും ചിരിക്കാനും കഴിയുന്നു?
ഭൂകമ്പത്തെ കൃത്യമായി പ്രവചിച്ച് ലോകത്തെ പോലും അധ്ഭുതപ്പെടുത്തിയ ശിവനുണ്ണി എന്ന ഒരു പാവം പറഞ്ഞ സമയം ഇത്തിരി തെറ്റിയപ്പോഴെക്ക് അയാളെ പണ്ടാരമടക്കാന്‍ ഫേസ് ബുക്കില്‍ പോലും ചില മലയാളി പട്ടികള്‍ കുരച്ചു കൊണ്ട് നില്‍ക്കുന്നത് കണ്ടു.അയാളുടെ പ്രവചനം വിശ്വസിച്ചു ചില മുന്‍കരുതലുകള്‍ എടുക്കാന്‍ നിര്‍ദേശിച്ച പി സി ജോര്‍ജിനെ കഴുവേറ്റ ണം എന്ന് പറഞ്ഞു ചില രാഷ്ട്രീയ പട്ടികള്‍ പന്തം കൊളുത്തി പ്രകടനം നടത്തുകയും അങ്ങേരെ കോടതി കെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ! ഇതാണ് രാഷ്ട്രീയ പ്രബുദ്ധ കേരളം! മുങ്ങിച്ചാവാന്‍ പോകുമ്പോഴും അവന്റെ അമ്മയെ ബലാത്സംഗം ചെയ്താലും എല്ലാത്തിലും രാഷ്ട്രീയം കാണുന്ന നെറികെട്ട മലയാളി!
അതുകൊണ്ട് തന്നെയാണ് കേരളത്തില്‍ നിന്നും കേട്ടിയെഴുന്നള്ളിച്ചു കേന്ദ്രത്തില്‍ കൊണ്ട് പോയി മന്ത്രി കസേരയില്‍ ഇരുത്തിയിരിക്കുന്ന ചില മലയാളി മരപ്പട്ടികള്‍ ഇന്ന് രാവിലെ ടി വി ചാനലുകളില്‍ കൊലചിരിയുമായി നില്‍ക്കുന്നത് നാം ഒട്ടും അത്ഭുതമില്ലാതെ കണ്ടു രസിച്ചത്! ഒന്നും ചെയ്യാനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് കാരണം പ്രശ്നം കോടതിയില്‍ ആണത്രേ ! ഒന്ന് പോടെ,സുപ്രീം കോടതിയിലെ ഉത്തരേന്ത്യന്‍ ഗോസയിമാരുടെ വാറോല കണ്ടു പേടിച്ചല്ലേ മുല്ലപ്പെരിയാര്‍ പൊട്ടാതെ നില്‍ക്കുന്നത്,താനേത് നാട്ടുകാരനാടെ? പ്രധാനമന്ത്രിക്കെ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന് കെ വി തോമസ്! നാറി സര്‍ദാര്‍ജി,ഇറ്റാലിയന്‍ മാഡത്തിന്റെ അടുക്കളകാരനാനെങ്കില്‍ താന്‍ സീറ്റ് കിട്ടാന്‍ വേണ്ടി ഡല്‍ഹിയില്‍ പോയി കിടന്നു എന്തൊക്കെ ചെയ്തു എന്നത് എല്ലാ മലയാളികള്‍ക്കും അറിയാവുന്ന രഹസ്യം അല്ലെ. പിന്നെ എന്ടോസള്ഫാന് കീഴ്വായുവിനുള്ള മരുന്നാണ് വിഷം അല്ലെന്നു താന്‍ പറഞ്ഞപ്പോഴേ താന്‍ ആരെന്നു ഞങ്ങള്‍ക്ക് മനസിലായതാണ്.താന്‍ പോ! ഞാന്‍ മലയാളിയുടെ മന്ത്രിയല്ല ആള് ഇന്ത്യ മന്ത്രിയാണെന്ന് ഇ അഹമ്മദ്! തന്റെ അളിഞ്ഞ മലയാളം കേട്ടാല്‍ ഞങ്ങള്‍ക്ക് അറിഞ്ഞു കൂടെ താന്‍ മലയാളിയെ അല്ലെന്നു! കുറെ മുസ്ലീം ലീഗുകാരെ ഹജ്ജിനു കൊണ്ടുപോയതല്ലാതെ ഇയാളുടെ ക്രെഡിറ്റില്‍ എന്തുണ്ടെന്ന് മാലോകര്‍ക്കെല്ലാം അറിയാം! വിട്ടു പോ സാറെ!
മലയാളി എല്ലാം കുത്തിയൊലിച്ചു അറബിക്കടലില്‍ പോകുമ്പോള്‍ ഞങ്ങളുടെ ചിലവില്‍ ഫ്ലൈറ്റ് പിടിച്ചു പാഞ്ഞു പിടിച്ചു വരുമല്ലോ കള്ള കണ്ണീര് ഒഴുക്കാന്‍ കേരളത്തില്‍ ! അന്ന് കണ്ടോളം! പവാറിനോട് ചോദിച്ചാല്‍ മതി അടിയുടെ സുഖം അറിയാം! തോമസിന് വച്ചതാവും പവാറിന് കൊണ്ടത്..ആര്‍ക്കറിയാം!
എല്ലാ മലയാളികളോടും ഈ വിഷയത്തില്‍ ഉറക്കം മതിയാക്കി ഉണരാന്‍ അഭ്യര്‍ത്ഥിക്കുന്നു! മുല്ലപെരിയാര്‍ ഒരു ചെറിയ വിഷയമല്ല ..നമ്മുടെ സുന്ദര കേരളത്തിന്റെ ഭാവിക്ക് മേലുള്ള ഭീഷണിയാണ്.നമ്മുടെ കൊച്ചിയും ആലപുഴയുമെല്ലാം സമീപഭാവിയില്‍ അറബികടലില്‍ പോയി കാണേണ്ട ഗതിയുണ്ടാവും.ഒരു പക്ഷെ ഇത് കാണാന്‍ നമ്മളില്‍ പലരും ഉണ്ടായി എന്ന് വരില്ല.അതാണ് നമ്മെ പേടിപ്പെടുത്തെണ്ടത് ! പുതിയ ഒരു അണക്കെട്ടിനായി നടക്കുന്ന ഏതു സമരത്തെയും പിന്തുണക്കുക! ഇതു തമിഴനെതിരല്ല.ഇത് നമ്മുടെ സഹോദരങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണ്. നമുക്ക് നമ്മുടെ രാഷ്ട്രീയം മറക്കാം! ഒരു നല്ല കാര്യത്തിനായി നമുക്ക് മലയാളികള്‍ക്ക് ഒരിക്കലെങ്കിലും ഒന്നിച്ചു അണി ചേരാം!
5 comments:
സുഹൃത്തേ താന്കള് "മുല്ലപ്പെരിയാര്‍ റിസര്‍വോയര്‍" എന്ന പേരില്‍ കൊടുത്തിരിക്കുന്ന ചിത്രം ഇടുക്കി, ചെറുതോണി ഡാമുകളുടെ ചിത്രമാണ്.
@ കാഴ്ചകള്‍ ,തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി! .മുല്ലപെരിയാര്‍ നേരിട്ട് കണ്ടിട്ടില്ല. നെറ്റില്‍ മുല്ലപെരിയാര്‍ റിസര്‍വോയെര്‍ എന്നാ പേരില്‍ കണ്ട ചിത്രം കടമെടുത്തതാണ്. തിരുത്തിയിട്ടുണ്ട്.
very good
ജെ എസ് ...നീ നന്നായി എഴുതുന്നു ...ഇനിയും എഴുതുക
@alleppey ashraf ,അഭിപ്രായത്തിനു നന്ദി !
@ anonymous ,വളരെ നന്ദി! തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു!
Post a Comment