നമ്മളെ പോലെ തന്നെ പൂര്‍ണ ആരോഗ്യത്തോടെ ഓടി നടന്നു കുടുംബം നോക്കുകയും,ഇന്ന് കടുത്ത വൃക്ക രോഗത്താല്‍ ഭാരപ്പെടുകയും ചെയ്യുന്ന ഒരാളെ ഞാന്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും ബൂലോകത്തിലെ സുമനസ്സുകള്‍ക്കും ഉള്ളില്‍ നന്മയുടെ ഉറവു വറ്റാത്ത എല്ലാവര്ക്കും പരിചയപ്പെടുത്തിക്കൊള്ളട്ടെ!
ഇദ്ദേഹം മണികുമാര്‍ ഗംഗാധരന് .വയസ്സ് 49.സ്വദേശം പത്തനംതിട്ട ജില്ലയിലെ സീതത്തോട്.ഭാര്യ അജിതയും പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ കാര്‍ത്തികയും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മകന് വിശാഖും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. പച്ചക്കറി കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനമായിരുന്നു കുടുംബത്തിന്റെ വരുമാന മാര്‍ഗം.
വിശപ്പില്ലായ്മ,കാലില്‍ നീര് തുടങ്ങിയ ചെറിയ രോഗലക്ഷനങ്ങള്‍ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ മണികുമാറിനെ കാത്തിരുന്നത് തന്റെ രണ്ടു വൃക്കകളും പ്രവര്‍ത്തനക്ഷമമല്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം ആണ്. കൊച്ചി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ അദ്ദേഹം രോഗത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിയതായി സ്ഥിരീകരിച്ചു. അതായത് അദ്ദേഹത്തിനു ജീവന് നിലനിര്‍ത്തണമെങ്കില്‍ ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് ചെയ്യുകയോ വൃക്ക മാറ്റി വയ്ക്കുകയോ വേണം.എത്രയും പെട്ടന്ന് ധാതാവിനെ കണ്ടെത്തി വൃക്ക മാറ്റി വെയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് .
ഇപ്പോള്‍ കോഴഞ്ചേരിയിലുള്ള മുത്തൂറ്റ് ആശുപത്രിയില്‍ ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസിനു വിധേയനാവുകയാണ് മണികുമാര്‍.ഇതേവരെ പതിനാലു ഡയാലിസിസ് കഴിഞ്ഞു.തുടര്‍ച്ചയായ ഡയാലിസിസ് മണികുമാറിനെ ശാരീരികമായും സാമ്പത്തികമായും തളര്‍ത്തി കഴിഞ്ഞു.ആഴ്ച തോറും ഏകദേശം അയ്യായിരത്തില്‍ അധികം രൂപ കണ്ടെത്തേണ്ടതുണ്ട്.ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തുകയാണ്. രോഗാവസ്ഥയില്‍ ആയതോടെ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ ഇദ്ദേഹത്തിനു കടയില്‍ പോകാനോ ജോലിയെടുക്കണോ കഴിയാത്ത അവസ്ഥയിലാണ്.ഭാര്യ ഇപ്പോള്‍ പച്ചക്കറി കച്ചവടം നടത്തി അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടുവേണം മണി കുമാറിനും കുടുംബത്തിനും നിത്യവൃത്തി കഴിയെണ്ടതും ആശുപത്രി ചിലവുകള്‍ കണ്ടത്തെണ്ടതും.
O+ ഗ്രൂപ്പില്‍ പെട്ട മണികുമാര്‍ യോജിച്ച ഒരു ധാതാവിനെ കണ്ടെത്താനുള്ള ശ്രമത്തില്‍ ആണ്.പലരെയും സമീപിച്ചെങ്കിലും വ്യത്യസ്ത കാരണങ്ങളാല്‍ ഇതൊന്നും യോജിക്കുന്നത് ആയിരുന്നില്ല.ധാതാവിനെ കണ്ടെത്തുക ഒരു ഭാരിച്ച ജോലിയാണ്.അതിനു വേണ്ടി പലരെ ആശുപത്രിയില്‍ എത്തിച്ചു പരിശോധനകള്‍ നടത്തുക തന്നെ വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന ഒന്നാണ്.ധാതാവിനെ കണ്ടെത്തിയാല്‍ തന്നെ വൃക്ക മാറ്റി വെയ്ക്കലിനു ഏകദേശം പത്തു ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഈ അവസ്ഥയിലാണ് മണികുമാര്‍ നല്ലവരായ മനുഷ്യരുടെ സഹായം തേടുന്നത്.
ഈ ദൌത്യത്തില്‍ ഒരു ചെറിയ സഹായം എന്ന നിലയില്‍ ഈ വിഷയം ഞാന്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് മുന്പില് അവതരിപ്പിക്കുകയാണ്.നിങ്ങളാല്‍ കഴിയുന്ന ഒരു ചെറിയ സാമ്പത്തിക സഹായം ശ്രീ മണികുമാറിന് നല്‍കുക.അതോടൊപ്പം ഈ പോസ്റ്റിന്റെ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്തു നല്‍കുക.അവരില്‍ സഹായിക്കാന്‍ കഴിവും മനസും ഉള്ളവര്‍ സഹായിക്കട്ടെ.
തികച്ചും ക്ഷണികമായ ഈ ജീവിതത്തില്‍ ഇത്തരം കൊച്ചു നന്മകള് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളെ പ്രകാശ പൂരിതങ്ങളാക്കട്ടെ!മണികുമാറിന്റെ കുടുംബത്തില്‍ വിരിയുന്ന ഒരു പുഞ്ചിരി നമ്മുടെ സഫലമായ ജീവിതത്തിന്റെ ചിഹ്നങ്ങള്‍ ആകട്ടെ!
മണി കുമാറിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി:-
Name:Manikumaar Gangadharan
Address:Pezhukaattil
Seethathode P O
Pathanamthitta Dist
Pin-689667
Account No.67095903708
A/c with:State Bank of Travancore
Vadasserikara branch.
ഇത്തരം രോഗികള്‍ക്ക് സാമ്പത്തികമായ സഹായം ലഭിച്ചേക്കാവുന്ന മറ്റ് സ്രോതസുകളെ സംബന്ധിച്ച് നിങ്ങളുടെ അറിവ് പങ്കു വയ്കാന്‍ താല്പര്യപ്പെടുന്നു.അത് മറ്റുള്ളവര്‍ക്ക് പ്രയോജനകരമായി തീരട്ടെ.
ശ്രീ മണി കുമാറിനെ ഞാന്‍ വ്യക്തിപരമായി അറിയുമെങ്കിലും പഞ്ചായത്ത് പ്രസിഡണ്ട്,ചികിത്സിക്കുന്ന ആശുപത്രി എന്നിവരുടെ കത്തുകള്‍ വായനക്കാരുടെ സംശയ ധൂരീകരണ ത്തിനായി ഇതോടൊപ്പം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
നിങ്ങളുടെ കമെന്റുകള്‍ സ്വാഗതം ചെയ്യുന്നു.വ്യക്തിപരമായി കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇ -മെയില്‍ ചെയ്യുക:jaisesamuel@gmail.com
2 comments:
ഞാന്‍ ഇത് ഷെയര്‍ ചെയ്യുന്നു...ഫേസ് ബുക്കില്‍.
@ വെള്ളരി പ്രാവ്...വന്നതിനും ഷെയര്‍ ചെയ്തതിനും വളരെ നന്ദി !...
Post a Comment