ജീവിതത്തെക്കുറിച്ച്, വിജയത്തെക്കുറിച്ച് ..!!!
ജീവിതം മനോഹരമാണ് ,എപ്പോഴുമല്ലെങ്കിലും .പ്രശ്നവാരിധി നടുവിലാണ് ജീവിതം,എങ്കിലും ആകുലപ്പെടെണ്ടതില്ല.വെല്ലുവിളികൾ നമ്മെ ബലപ്പെടുത്തും, ഭാവിയിലെ ജീവിത പ്രശ്നങ്ങളെ ഒറ്റയ്ക്ക് നേരിടാനുള്ള കരുത്തു നല്കും. കുത്തും കോമയും ഇട്ടു വേർതിരിക്കാനാവുന്ന ഒരു കവിതയിലെ വാക്കുകൾ പോലെ സുഖവും ദുംഖവും ജീവിതത്തിൽ ഇഴ ചേർന്ന് കിടക്കുന്നു. പരാജയത്തെ അല്ലെങ്കിൽ വെല്ലുവിളികളെ നേരിട്ടിട്ടില്ലാത്ത ഒരു കരുത്തുറ്റ ശക്തിമാനെയോ വിജയിയെയോ ലോകത്തിൽ കണ്ടെത്താനാവില്ല്ല തന്നെ.ഉയരങ്ങൾ കീഴടക്കാൻ നാം കഠിന പ്രയത്നം ചെയ്യേണ്ടതുണ്ട്. ജീവിതം ഒരു വഴി യാത്രയാണ്,പക്ഷെ ശരിയായ വഴി നാം കണ്ടെത്തേണ്ടതുണ്ട് .ഉയരങ്ങളിലുള്ള നക്ഷത്രങ്ങളെപ്പോലെ നമ്മെ ത്രസിപ്പിക്കുന്ന ഒന്നാകണം നമ്മുടെ ലക്ഷ്യങ്ങൾ, എങ്കിൽ നമുക്ക് ജീവിതം കൂടുതൽ മനൊഹരമായിത്തീരും, തീർച്ച.
നിസംശയം പറയാം, ജീവിതം സുന്ദരവും സുരഭിലവുമാണ് . പക്ഷെ നാം വെല്ലുവിളികളെ സർവതാ നേരിടാൻ തയ്യാറാവുകയും സാഹസികതയെ പ്രണയിക്കുകയും ചെയ്യുമെങ്കിൽ മാത്രം. കഠിന സാഹചര്യങ്ങൾ ജീവിതത്തിൽ നാം പ്രതീക്ഷിക്കണം.ജീവിത വഴിയിൽ മുറിവേൽക്കപ്പെടാം.ചിലപ്പോൾ ജീവിതം സ്വാർഥതയുടെ ഒരു കൊച്ചു തുരുത്തായി ചുരുങ്ങി പോയേക്കാം,കൂടുതൽ അപകടകരവും കൈകാര്യം ചെയ്യാൻ പ്രയാസമേറിയ ഒന്നുമായെക്കാം.പക്ഷെ അതിരുകളില്ലാതെ ജീവിതത്തെ പ്രണയിക്കുക.ഇതാ നിന്റെ സമയം എത്തിയിരിക്കുന്നു എന്നുറക്കെ പറയുക.പ്രണയത്തിൽ മുറിവേല്ക്കപ്പെടാം. ആളുകൾ നിങ്ങളുടെ ഹൃദയത്തെ കീറിമുറിച്ചേക്കാം .
നിങ്ങൾ വ്യത്യസ്ഥമായി സ്വീകരിക്കപ്പെടുന്നിടമാണ് ജീവിതം. വെറുപ്പും വിദ്വേഷവും വിവേചനവും സമാസമം ഒത്തുചെർന്നിരിക്കുന്നു ആളുകളിൽ .നിങ്ങൾക്ക് പിറകിൽ ദുർഭാഷണം പറയാൻ മറ്റുള്ളവർ പരിചയിച്ചിരിക്കുന്നു . ഒരുപക്ഷെ ഒറ്റയ്ക്കിരുന്നു നിങ്ങളുടെ നൂറു നൂറു ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തേണ്ട സമയം എത്തിയിരിക്കുന്നു.
"ആളുകൾ പറയും പോലെ ഞാൻ ഒരു മോശപ്പെട്ട ആളാണോ ?"
"ഞാൻ എന്ത് കൊണ്ട് ഒറ്റപ്പെട്ടവനായി ??
"ലോകം എന്തുകൊണ്ട് ജീവിത യോഗ്യം അല്ലാതായി തീരുന്നു ?"
"മറ്റുള്ളവരുടെ കാഴ്ചയിൽ ഞാൻ എന്തുകൊണ്ട് ഇങ്ങനെയായി?"
"മറ്റുള്ളവരെ എനിക്ക് എങ്ങനെ സന്തോഷിപ്പിക്കാൻ കഴിയും?"
ചോദ്യങ്ങൾ അവസാനിക്കാതിരിക്കട്ടെ ,വീണ്ടും വീണ്ടും ആവര്ത്തിച്ചു കൊണ്ടിരിക്കുക .ഉത്തരം മുട്ടുന്ന അവസരത്തിൽ സ്വയം പൊട്ടിത്തെറിക്കാം,അല്ലെങ്കിൽ പൊട്ടിക്കരയാം .
നിങ്ങൾ ഒരു മോശപ്പെട്ട ആളാണെന്നു സ്വയം അംഗീകരിക്കാതിരിക്കുക. ഒറ്റപ്പെട്ടവൻ ആണെന്നോ വൃത്തികെട്ടവൻ ആണെന്നോ സ്വയം തോന്നാതിരിക്കുക. ലോകം നിങ്ങളെ എന്ത് കരുതുന്നു എന്നത് അവഗണിക്കുക. നാം ഓരോരുത്തരും സുന്ദരന്മാർ ആണെന്ന് സ്വയം വിശ്വസിപ്പിക്കുക, ഈ ലോകം എത്ര സുന്ദരമാണെന്നും.
"വെറുക്കപ്പെട്ടവർ അപവാദം ഉണ്ടാക്കുന്നു,മണ്ടന്മാർ അത് പരത്തുന്നു ,വിഡ്ഢികൾ അത് വിശ്വസിക്കുന്നു എന്നത്രെ!" ആളുകൾ നിങ്ങളെ നേരിടും പോലെ അവരെ നേരിടുക. ചുറ്റുമുള്ളവരെ നേരിടാൻ തക്കവണ്ണം മനസ്സിനെ പരിശീലിപ്പിക്കുകയും കരുത്തുള്ളവരും ആകുക. ദ്വേഷിക്കുന്നവർ എപ്പോഴും നിങ്ങള്ക്ക് ചുറ്റും ഉണ്ടാകാം, പക്ഷെ നിങ്ങളെ കരുത്തന്മാരാക്കുന്നത് അവരാണെന്ന് ഓര്ക്കുക. നിങ്ങൾക്ക് സൌന്ദര്യം ഇല്ല,സുന്ദരൻ അല്ല എന്നതിനേക്കാൾ പ്രാധാന്യം നിങ്ങൾ ജീവിച്ചിരിക്കുന്നു എന്നതിനാണ്. എല്ലാവര്ക്കും ജീവിക്കാനാവുന്നില്ല ,പക്ഷെ നിങ്ങൾ ആ കാര്യത്തിൽ ഭാഗ്യവാൻ ആണെന്നതിൽ ആനന്ദം കണ്ടെത്തുക!
സാഹചര്യങ്ങൾ മാറിമറിയുന്നു ,ആളുകൾ മരിക്കുന്നു, പുതിയ ആളുകൾ ജീവിതത്തിലേക്ക് കടന്നു വരുന്നു ,പോകുന്നു. പക്ഷെ എത്ര മുറിവേറ്റാലും നാം ജീവിതത്തെ നേരിട്ട് മുൻപോട്ടു പോകേണ്ടതുണ്ട്. പലരെക്കുരിച്ചുള്ള നഷ്ടബോധവും നമുക്ക് അനുഭവവേദ്യമാകുന്നത് നാം ജീവിച്ചിരിക്കുന്നു എന്നത് കൊണ്ടാണ്. കഴിഞ്ഞ കാലത്തെ നാം മറക്കെണ്ടതുണ്ട് ,അത് എത്ര മനോഹരം ആയാലും, മോശപ്പെട്ട ഒന്നായാലും.ഇന്നുകൾ നമുക്കായി ഒരുക്കപ്പെട്ടിരിക്കുന്നു ,നാളെകൾ നമുക്കായി കാത്തിരിക്കുന്നു.
ജീവിതം ആസ്വദിക്കുക, നിങ്ങൾ ആഗ്രഹിക്കും പോലെ !
നൃത്തം ചെയ്യുക, ഒരു ഉത്സവത്തിലെന്ന പോലെ !
വെല്ലുവിളികൾ നേരിടുക,ആത്മവിശ്വാസത്തോടെ !
ശത്രുക്കളെ മറന്നേക്കുക, ഒരു ദുസ്വപ്നം പോലെ!
ഈ ചെറു ജീവിതത്തെ നാളെക്കായി കരുതി വയ്ക്കുക !
ഒരു പ്രണയത്തിലെന്ന പോലെ ജീവിതത്തെ വാരിപ്പുണരുക !
കുന്നോളം സ്വപ്നം കാണുക , കുന്നിക്കുരുവോളം നേടുക !