രാജ്യം അതിന്റെ അറുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ നാം ഒരു പുനര്‍ വിചിന്തനം നടത്താന്‍ സമയമായില്ലേ എന്ന് സ്വയം ചിന്തിക്കുക!
നാട്ടു രാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്ന ഭാരതത്തെ ഇന്ന് നാം കാണുന്ന ഭാരതം ആക്കാന്‍ വേണ്ടി സ്വന്തം ജീവിതം പോലും ബലിയര്‍പ്പിച്ച പതിനായിരക്കണക്കിനു പൂര്‍വികരെ നാം ഓര്‍ക്കാറുണ്ടോ?
സ്വന്തം ജീവന്‍ പോലും നഷ്ടപ്പെടുത്തി നമ്മുടെ പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്ര്യം പല വിധത്തിലുള്ള ഭീഷണികള്‍ നേരിടുന്ന ഇന്ന് നമ്മുടെ നിലപാടുകള്‍ ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിര്‍ത്തുന്നതില്‍ എത്രത്തോളം സഹായകരമാണ്?